Showing posts with label മീലാദ്‌ കാമ്പയിന്‍ 2009. Show all posts
Showing posts with label മീലാദ്‌ കാമ്പയിന്‍ 2009. Show all posts

Tuesday, April 7, 2009

മീലാദ്‌ കാമ്പയിൻ ദുആ സമ്മേളനത്തോടെ സമാപിച്ചു

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. കഴിഞ്ഞ രണ്ട്‌ മാസക്കാലമായി നടത്തിവന്ന മീലാദ്‌ കാമ്പയിൻ 2009 ദു ആ സമ്മേളനത്തോടെ സമാപിച്ചു.
ഒരു കുടുംബത്തിൽ നിന്ന്‌ ഒരു ലക്ഷം സ്വലാത്ത്‌ സമർപ്പണവും സമാപനത്തോടനുബന്ധിച്ച്‌ നടന്നു. 26 ലക്ഷം സ്വലാത്തുകൾവരെ ചൊല്ലിതീർത്ത കുടുംബങ്ങൾ ഉണ്ടായിരുന്നു. സമാപന സംഗമത്തോടനുബന്ധിച്ച്‌ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി ശൈഖ്‌ മുഹ്‌യിദ്ദേ‍ീൻ അബ്‌ദുൽ ഖാദിർ ജീലാനി (റ) അനുസ്മരണ പ്രഭാഷണം നടത്തി. മുഹ്‌യിദ്ദേ‍ീൻ മാല പോലുള്ള പ്രകീർത്തന കാവ്യങ്ങളിൽ നിന്ന്‌ നിന്ന്‌ അടർത്തിമാറ്റിയ വരികൾ ദുർവ്യാഖ്യാനം ചെയ്ത്‌ മുസ്ലിംങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബിദഈ കക്ഷികളെ കരുതിയിരിക്കാൻ കെ.കെ.എം. സഅദി ഓർമ്മിപ്പിച്ചു.

മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടന്ന പരിപാടിയിൽ ഒ.ഹൈദർ മുസ്ലിയാർ ,മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ്‌ സഅദി ഈശ്വര മംഗലം തുടങ്ങി പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിച്ചു.

Sunday, April 5, 2009

സമാപന ദുആ സമ്മേളനവും ശൈഖ്‌ ജീലാനി (റ) അനുസ്മരണവും

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009
സമാപന ദുആ സമ്മേളനവും ശൈഖ്‌ ജീലാനി (റ) അനുസ്മരണവും

06/04/2009 തിങ്കൾ
മുസ്വഫ സനാഇയ്യ: പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ ഇശാക്ക്‌ ശേഷം
പ്രഭാഷണം : കെ.കെ.എം. സഅദി

പ്രമുഖർ സംബന്ധിക്കുന്നു. ഏവർക്കും സ്വാഗതം ..

Saturday, April 4, 2009

ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം സ്നേഹമില്ലായ്മ ; അഡ്വ ഇസ്‌മയിൽ വഫ.

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം പരസ്പരം സ്നേഹമില്ലായ്മയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ അഡ്വ .ഇസ്മയിൽ വഫ അഭിപ്രായപ്പെട്ടു. അബുദാബി സുഡാനി സെന്ററിൽ എസ്‌.വൈ.എസ്‌. അബുദാബി സെൻട്രൽ കമ്മിറ്റിയുടെ മീലാദ്‌ പരിപാടികളുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഒരു വിഭാഗത്തിനോടുള്ള വെറുപ്പിൽ നിന്നാണ്‌ ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദവും തീവ്രവാദവും ഉടലെടുക്കുന്നത്‌. മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മ മനസ്സിൽ വെറുപ്പ്‌ നിറക്കുന്നു. ദാരിദ്യവും പട്ടിണിയും അപ്രകാരം തന്നെ .സഹജീവികളോടുള്ള സ്നേഹമില്ലായ്മയാണ്‌ രാജ്യത്ത്‌ ദാരിദ്യവും പട്ടിണിയും ഉണ്ടാക്കുന്നത്‌. പണക്കാരൻ പാവപ്പെട്ടവ്നോട്‌ കരുണയും സ്നേഹവുമില്ലാത്തവരായി തീർന്നതും സ്ൻഹത്തിന്റെ അഭാവം കൊണ്ട്‌ തന്നെ. വഫ വിശദീകരിച്ചു. ഭൗതിക വിദ്യഭ്യാസം നേടുന്നതിനൊപ്പം ആത്മീയ വിദ്യ കരസ്ഥമാക്കേണ്ടതിന്റെ ആവശ്യകത എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുകയും അതിനു സമയം കണ്ടെത്തുകയും വേണം. ഇസ്മയിൽ വഫ പറഞ്ഞു.
സമാപനത്തോടനുബന്ധിച്ച്‌ മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികളും ബുത്തീനിലെ അറബി ബുർ ദ സംഘത്തിന്റെ നേതൃത്വത്തിൽ ബുർദ്ദ ആലാപനവും ഉണ്ടായിരുന്നു. ശൈഖ്‌ ഹുസ്സൈൻ അസ്സഖാഫ്‌, മുസ്തഫ ദാരിമി, കെ.കെ.എം. സഅദി തുടങ്ങിയവർ പ്രസംഗിച്ചു.
ശൈഖ്‌ ഹുസ്സൈൻ അസ്സഖാഫ്‌ ബുർദ മജ്ലിസിൽ

സദസ്സ്‌ ഒരു വീക്ഷണം

അഡ്വ .ഇസ്മയിൽ വഫ

കെ.കെ.എം. സഅദി

Thursday, April 2, 2009

RSC ബുക്ടെസ്റ്റ്‌ ഫലം പ്രഖ്യാപിച്ചു

സമദ്‌, സൈനബ, മിന്നത്ത്‌, എന്നിവർക്ക്‌ ഒന്നാം സ്ഥാനം


ദുബൈ: 'ആത്മസാക്ഷാത്കാരത്തിന്റെ വസന്തം' എന്ന സന്ദേശത്തിൽ മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) ഗൾഫ്‌ ചാപ്റ്റർ പ്രവാസി മലയാളികൾക്ക്‌ വേണ്ടി ജിസിസി തലത്തിൽ നടത്തിയ ബുക്ടെസ്റ്റിൽ 100 ശമതാനം മാർക്കു നേടി സൈനബ അബ്ദുർറഹ്മാൻ സഖാഫി-റിയാദ്‌(സൗദി), മിന്നത്ത്‌ അബ്ദുസമദ്‌, അബ്ദുസമദ്‌ കക്കോവ്‌-അബുദാബി(യുഎഇ) എന്നിവർ ഒന്നാം സ്ഥാനം നേടി. 98ശതമാനം മാർക്കോടെ സുബീദ റശീദ്‌(സൗദി), ശമി സീതി-റിയാദ്‌(സൗദി) എന്നിവർ രണ്ടാം സ്ഥാനവും 96ശതമാനം മാർക്കോടെ നസീമ മുസ്തഫ-ഖമീസ്‌ മുശൈത്‌, സാബിറ ഗഫൂർ-ഖമീസ്‌ മുശൈത്ത്‌(സൗദി), മുഹമ്മദ്‌ അക്ബർ-അബുദാബി (യുഎഇ) എന്നിവർ മൂന്നാം സ്ഥാനം നേടി.

നാഷണൽ തലത്തിൽ ഒന്ന്‌ രണ്ട്‌ മൂന്ന്‌ സ്ഥാനങ്ങൾ നേടിയവർ ചുവടെ. സൗദി: സൈനബ അബ്ദുർറഹ്മാൻ സഖാഫി-റിയാദ്‌(100ശതമാനം), സുബൈദ റശീദ്‌-അൽഖോബാർ, ശമി സീതി-റിയാദ്‌(98ശതമാനം), നസീമ-ഖമീസ്‌ മുശൈത്‌, സാബിറ ഗഫൂർ-ഖമീസ്‌ മുശൈത്‌(96ശതമാനം). യുഎഇ: മിന്നത്ത്‌ അബ്ദുസമദ്‌-അബുദാബി, അബ്ദുസമദ്‌ കക്കോവ്‌-അബുദാബി(100ശതമാനം), മുഹമ്മദ്‌ അക്ബർ-അബുദാബി(96ശതമാനം), അബാസ്‌ സഖാഫി-ഷാർജ, സലീം കെ-ദുബൈ(92ശതമാനം) ഒമാൻ: ഡോ.ഹുസൈൻ ഹാജി-സലാല, ഫാത്വിമ മുഹമ്മദ്‌-സലാല(86ശതമാനം), അഹ്മദ്‌ സഹീർ-റൂവി, ഷാഹിന അൽഖൂദ്‌-സീബ്‌(82ശതമാനം), ഷാജിറ ശകീർ-റൂവി, ഫാത്വിമ ജെയിനെബ-സീബ്‌, നഈം ബെക്കോടൻ-സീബ്‌(80ശതമാനം). ഖത്തർ: നിസാർ മാന്നാർ-ദോഹ(86ശതമാനം), അബ്ദുൽ അസീസ്‌ എപി-മദീന ഖലീഫ(80ശതമാനം), റഹീമ ബഷീർ(78ശതമാനം). കുവൈത്ത്‌: അബ്ദുറഹ്മാൻ-സിറ്റി(90ശതമാനം), സ്മിഹാൻ അബ്ദുൽ ഖാദിർ-ജലീബ്‌(88ശതമാനം), മുഹമ്മദ്‌ ഫസൽ തെന്നല-സിറ്റി(84ശതമാനം). ബഹ്‌റൈൻ: മമ്മു ഹാരിസ്‌ പി.കെ-മനാമ, റാബിയ ഇസ്മാഈൽ-മനാമ(82ശതമാനം), ശാഹിദ അബ്ദുൽ മജീദ്‌-മനാമ(80ശതമാനം) എം.നജീബ്‌-മനാമ (78ശതമാനം).

ഐപിബി പ്രസിദ്ധീകരിച്ച 'നിങ്ങളുടെ പ്രവാചകൻ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജിസിസി രാജ്യങ്ങളിൽ 81 കേന്ദ്രങ്ങളിലാണ്‌ ഒരേ സമയം പരീക്ഷ നടന്നത്‌. അവലംബ കൃതി ഗൾഫ്‌ രാജ്യങ്ങളിൽ പ്രത്യേകം അച്ചടിച്ചാണ്‌ വിതരണം ചെയ്തത്‌. ഓൺലൈൻ വഴി നടത്തിയ കേന്ദ്രീകൃത മൂല്യനിർണയത്തിലൂടെയാണ്‌ ജേതാക്കളെ കണെ​‍്ടത്തിയത്‌. ആറു ഗൾഫ്‌ രാജ്യങ്ങളിൽ നിന്നായി പരീക്ഷയിൽ സ്ത്രീകളും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപെടെ മുവ്വായിരത്തോളം മത്സരാർഥികളിൽ സൗദിയിൽ നിന്നാണ്‌ കൂടുതൽ പേർ. തൊട്ടു പിന്നിൽ യുഎഇ. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടെസ്റ്റ്‌ സംഘടിപ്പിച്ചതു. ജിസിസി, നാഷണൽ തലത്തിൽ ജേതാക്കളായവർക്ക്‌ അതതു രാജ്യങ്ങളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വിജയികൾക്ക്‌ ആർഎസ്സി കോ ഓർഡിനേഷൻ കൗൺസിൽ കൺവീനർ വിപിഎം ബശീർ, ഗൾഫ്‌ ചാപ്റ്റർ കൺവീനർ ലുഖ്മാൻ പാഴൂർ, എക്സാം കൺട്രോളർ ശരീഫ്‌ കാരശ്ശേരി, ഓൺലൈൻ കൺട്രോളർ അശ്‌റഫ്‌ മന്ന എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. 01/04/2009
www.ssfmalappuram.com

Wednesday, April 1, 2009

നാദ്‌ അൽഹമർ മീലാദ്‌ ജൽസ

ദുബൈ: ലോകം പ്രവാചകനെ ഉറ്റു നോക്കുന്നുവേന്നും പ്രവാചക കീർത്തനങ്ങളാൽ ലോകം സമ്പുഷ്ടമാണെന്നും ഒരു രൂപമോ ഫോട്ടയോ ഇല്ലാതെ ലോകത്തൊരു നേതാവിനെ പുകഴ്ത്തുന്നതും ആത്മാർത്ഥമായി നെഞ്ചിലേറ്റി സ്നേഹിക്കുന്നതും സർവ്വം സൃഷ്ടിക്കാൻ കാരണമായ മുഹമ്മദ്‌ നബി(സ) യെയാണ്‌ എന്ന്‌ ലോകം സമ്മതിക്കുന്ന വിഷയമാണെന്ന്‌ മീലാദ്‌ ജൽസ സമർത്ഥിച്ചു. ദുബൈ നാദ്‌ അൽഹമർ സിറാജുൽഹുദാ മദ്‌റസ സംഘടിപ്പിച്ച മീലാദ്‌ ജൽസയിൽ 'വിശ്വപ്രവാചകൻ' എന്ന വിഷയത്തിൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത്‌ പ്രസംഗിച്ച വിദ്യാർത്ഥികളുടെ പരിപാടി പ്രശംസനീയമായിരുന്നു. മധുരം മലയാളം, ക്വിസ്‌ പ്രോഗാം, ഗാനാലാപനം ദഫ്മേളം തുടങ്ങി വിവിധ കലാപരിപാടികൾ നടത്തി.

ജമാൽ ഹാജി ചങ്ങരോത്തിന്റെ അദ്ധ്യക്ഷതയിൽ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി പ്രാർത്ഥന നിർവഹിച്ചു. മാനുഷിക മൂലിങ്ങൾ മുറുകെ പിടിക്കാൻ പ്രവാചക സ്നേഹത്തിലൂടെ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. അബ്ദുൽ ഹകീം കല്ലാച്ചി. മുസ്തഫാ ഹാജി തൃശൂർ, അലി തിരുനാവായ, നജ്മുദ്ദേ‍ീൻ കോഴിക്കോട്‌, അശ്‌റഫ്‌, ഹംസ സീഫോർത്ത്‌ തുടങ്ങിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം ജമാൽ ഹാജി, മുസ്തഫ ഹാജി എന്നിവർ നിർവഹിച്ചു. 31/03/2009
hamza seaforth
www.ssfmalappuram.com

Tuesday, March 31, 2009

കിഴക്കൻ ലണ്ടനിൽ നടന്ന മീലാദ്‌ റാലി


കിഴക്കൻ ലണ്ടനിൽ നടന്ന മീലാദ്‌ റാലി
30/03/2009
അബ്ദുൽ അസീസ്‌ വേങ്ങര

Monday, March 30, 2009

മീലാദ്‌ സംഗമവും കലാവിരുന്നും പ്രവാചകപ്രേമത്തിന്റെ നിറ സദസ്സായി

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി ,മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ നടത്തിവരുന്ന മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി മീലാദ്‌ സംഗമവും മദ്രസ്സാ വിദ്യാർത്ഥികളുടെ കലാവിരുന്നും നടത്തി. മുസ്വഫ ശഅബിയ പത്തിലെ എമിറേറ്റ്സ്‌ ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാഡമി ഓഡിറ്റോറിയത്തിൽ വൈകീട്ട്‌ 4.30 നു ആരംഭിച്ച പരിപാടികൾ രാത്രി 11.30 നാണു അവസാനിച്ചത്‌. മുസ്വഫ എസ്‌.വൈ.എസ്‌. നടത്തുന്ന ഇസ്സത്തുൽ ഇസ്ലാം മദ്രസ്സകളിലെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്‌.ബി.എസ്‌.ദഫ്‌ സംഘം അവതരിപ്പിച്ച ദഫ്‌ പ്രദർശനവും ശ്രദ്ധേയമായി.



പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ മുഖ്യ പ്രഭാഷനം നടത്തി. ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ എം.ഡി. കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്‌ദുൽ ഖാദിർ, പ്രോഫ ഷാജു ജമാലുദ്ധീൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മീലാദ്‌ കാമ്പയിനോടനുബന്ദിച്ച്‌ നടത്തിയ കുടുംബ സംഗമത്തിൽ നടന്ന മദ്‌ഹ്‌ഗാന വേദിയുടെയും വി.പി.എ. തങ്ങൾ ആട്ടീരിയുടെ പ്രഭാഷണത്തിന്റെയും വി.സി.ഡി പ്രകാശനവും നടന്നു. മുസ്വഫ എസ്‌.വൈ.എസ്‌. ട്രഷറർ മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞിയിൽ നിന്ന് ആദ്യ കോപ്പി വി.കെ. ഗ്രൂപ്പ്‌ എം.ഡി ഫളലുൽ ആബിദ്‌ ഓമച്ചപ്പുഴ ഏറ്റുവാങ്ങി.

മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയി കളായവർക്കും , പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്രസ്സ പ്രധാന അധ്യാപകൻ അബ്‌ദുൽ ഹമീദ്‌ ശർവാനി ഉത്ഘാടനം ചെയ്തു. പി.പി.എ റഹ്‌മാൻ മൗലവിയും അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴയും മൗലിദ്‌ മജ്‌ലിസിനു നേതൃത്വം നൽകി. ജന.സെക്രട്ടറി അബ്‌ദുൽ ഹമീദ്‌ സഅദി സംഘടനയെ പരിചയപ്പെടുത്തി പ്രസംഗിച്ചു. വർക്കിം പ്രസിഡണ്ട്‌ മുസ്തഫ ദാരിമി ദുആ നിർവഹിച്ചു. , കെ.കെ.എം.സഅദി, അബ്‌ദുല്ലകുട്ടിഹാജി , മുഹമ്മദ്‌കുട്ടിഹാജി കൊടിഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ബഷീർ വെള്ളറക്കാട്‌ സ്വാഗതവും ഓർഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. മുസ്വഫയിലേയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളാൾ നിറഞ്ഞ സദസ്സ്‌ തിരുനബി സ്നേഹത്തിന്റെ സുവ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണവും ഒരുക്കിയിരുന്നു. മീലാദ്‌ കാമ്പയിൻ സമാപന ദുആ സമ്മേളനം ഏപ്രിൽ 2നു മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടക്കും . പേരോട്‌ അബ്‌ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും .കൂടുതൽ വിവരങ്ങൾക്ക്‌ 02 5523491 , 055-9134144

Wednesday, March 25, 2009

മീലാദ്‌ സംഗമവും വിദ്യാർത്ഥികളുടെ കലാ വിരുന്നും മുസ്വഫയിൽ

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ നടത്തി വരുന്ന നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും മീലാദ്‌ സംഗമവും നടത്തുന്നു.

മുസ്വഫ ശഅബിയ പത്തിൽ യു.എ.ഇ .എക്സേഞ്ചിനു പിറക്‌ വശത്തുള്ള എമിറേറ്റ്സ്‌ ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാഡമി ഓഡിറ്റോറിയത്തിൽ 28-03- 2009 ശനിയാഴ്ച 4.30 മുതൽ 10.30 വരെ യാണു പരിപാടികൾ നടക്കുക. പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ മീലാദ്‌ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തും. മോഡൽ സ്കൂൾ പ്രിൻസിപ്പർ ഡോ അബ്‌ദുൽഖാദിർ, പ്രോഫ. ഷാജു ജമാലുദ്ധീൻ, ബനിയാസ്‌ ഗ്രൂപ്പ്‌ ഒ‍ാഫ്‌ കമ്പനി എം.ഡി. കൊറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

മീലാദ്‌ കാമ്പയിനോടനുബന്ധിച്ച നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും , മുസ്വഫ എസ്‌.വൈ.എസ്‌.നടത്തുന്ന ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് ഈവർഷം സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം വരിച്ച 11 വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടന്ന മദ്‌ഹ്ഗാന വേദിയുടെയും വി.പി.എ .തങ്ങൾ ആട്ടിരിയുടെ പ്രഭാഷണത്തിന്റെയും വി.സി.ഡി കളും പ്രകാശനം ചെയ്യുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്ക്‌ 02 5523491 , 050 6720786, 055-5814786 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്‌.

Tuesday, March 17, 2009

പ്രവാചക പ്രേമത്തിന്റെ സ്വരമാധുരിയിൽ ആയിരങ്ങൾ ഒത്തുചേർന്നു

കുവൈത്ത്‌: പ്രവാചക സ്നേഹത്തിന്റെ സ്വരമാധുരിയിൽ ആയിരങ്ങൾ ഒത്തുചേർന്നു. എസ്‌.വൈ.എസ്‌ കുവൈത്ത്‌ കമ്മിറ്റി അബാസിയ ടൂറിസ്റ്റിക്‌ പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ആയിരങ്ങളാണ്‌ എത്തിച്ചേർന്നത്‌. വൈകീട്ട്‌ അഞ്ചു മണിക്ക്‌ ആരംഭിച്ച സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനഉന്റ സെക്രട്ടറി ചിത്താരി കെ.പി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുൽ ഹകീം ദാരിമി അദ്ധ്യക്ഷണായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.
ചിത്താരി കെ.പി. ഹംസ മുസ്ലിയാർ

പ്രവാചകന്റെ കീർത്തനങ്ങൾ മുസ്ലിമിന്റെ ഈമാനിന്റെ ഭാഗമാണെന്നും നബി(സ)യുടെ കാലത്തും സാന്നിദ്ധ്യത്തിലുംതന്നെ മധ്‌ സദസ്സുകൾ ഉണ്ടായിരുന്നുവേന്നും കാന്തപുരം വ്യക്തമാക്കി. സകല ജീവജാലങ്ങളോടും കാരുണ്യം കാണിച്ച പ്രവാചക പ്രഭുവിനെ പോലെ മറ്റൊരു കാരുണ്യവാനെ ലോകത്ത്‌ കാണാനാവില്ല. അറിവും ആത്മ ധൈര്യവും സ്നേഹവും ഭംഗിയും തുടങ്ങി സകല ഗുണങ്ങളും ഒത്തുചേർന്ന അതുല്യനും അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയുമാണ്‌ പ്രവാചകർ. മൃഗങ്ങളും പക്ഷികളും മരങ്ങളും കല്ലും മണ്ണുമെല്ലാം നബിയോട്‌ സംസാരിക്കുകയും വഴിപ്പെടുകയും ചെയ്തത്‌ തിരുവചനങ്ങളിൽനിന്നു വ്യക്തമാണ്‌, അദ്ദേഹം പറഞ്ഞു.
ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി, പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, ശൈഖ്‌ മഹ്മൂട്‌ അബ്ദുൽ ബാരി (സോമാലിയ), ശൈഖ്‌ യാസിർ ഖിദ്മാനി (സിറിയ), അസ്സയ്യിദ്‌ അബ്ദുൽ അസീസ്‌ രിഫാഇ, അബ്ദുൽ അസീസ്‌ (കുവൈത്ത്‌), മുഹമ്മദ്‌ ശംസുൽ ഹഖ്‌ (ഝാർഖണ്ഡ്‌), മുഹമ്മദ്‌ അസ്ലം (പാക്കിസ്ഥാൻ), നാസർ റബാനി (തമിഴ്‌നാട്‌), മൗലാനാ ഖമറുദ്ദേ‍ീൻ (ബംഗ്ലാദേശ്‌) എന്നിവർ പ്രസംഗിച്ചു. അബ്ദുല്ല വടകര സ്വാഗതവും അഡ്വക്കറ്റ്‌ തൻവീർ ഉമർ നന്ദിയും പറഞ്ഞു. 16/03/2009

http://www.ssfmalappuram.com/

Monday, March 16, 2009

കുടുംബ സംഗമമവും മദ്‌ഹ്‌ ഗാന മത്സരവും

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി കുടുംബ സംഗമവും മദ്‌ഹ്‌ ഗാന മത്സരവും സംഘടിപ്പിച്ചു.

മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വി.പി.എ. തങ്ങൾ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. മദ്‌ഹ്‌ ഗാന മത്സരവും മൗലിദ്‌ മജ്‌ലിസും തുടർന്ന് നടന്നു. ഹൈദർ മുസ്ലിയാർ ഒറവിൽ, അബ്‌ദുല്ല കുട്ടി ഹാജി, അബ്‌ദുൽ ഹമീദ്‌ ശർവനി, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു. മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടന്ന കുണ്ടൂർ ഉസ്താദ്‌ അനുസ്മരണ വേദിയുടെയും വിളംബര സംഗമത്തിന്റെയും വി.സി.ഡി യുടെ ആദ്യ കോപ്പി ആട്ടീരി തങ്ങളിൽ നിന്ന് അബ്‌ ദുൽ അസീസ്‌ ഹാജി ഏറ്റുവാങ്ങി.

Saturday, March 14, 2009

ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ മീലാദ്‌ സംഗമം

ബുർദ മജ്‌ലിസ്‌

അബ്‌ദുല്ലത്വീഫ്‌ സഅദി പഴശ്ശി

സദസ്സ്‌ ഒരു വീക്ഷണം
മുസ്വഫ സനാഇയ്യ:യിൽ ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ ഓഫ്‌ കമ്പനി ക്യാമ്പിൽ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടികൾ ശ്രദ്ധേയമായി. തൊഴിലാളികളുടെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആത്മീയമായ ഉന്നമനത്തിനു കൂടി ഉതകുന്ന വേദികൾ സ്ഥിരമായി സംഘടിപ്പിന്ന ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ ഓഫ്‌ കമ്പനി മാനേജ്‌ മെന്റ്‌ മറ്റ്‌ തൊഴിൽ സംരംഭകർക്ക്‌ മാതൃകയാണ്. തൊഴിലാളി ക്യാമ്പിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ മൗലിദ്‌ മജ്ലിസ്‌, ബുർദ മജ്‌ലിസ്‌ , മീലാദ്‌ പ്രഭാഷണം, മദ്‌ഹ്‌ ഗാനാലാപനം, അന്നദാനം തുടങ്ങിയ പരിപാടികൾ നടന്നു.

ബുർദ മജ്ലിസിനു മുഹമ്മദ്‌ ഹാജി ആറളം നേതൃത്വം നൽകി.റാഷിദ്‌ അബ്‌ദു റഹ്‌മാൻ മദ്‌ഹ്‌ ഗാനം ആലപിച്ചു. അബ്‌ദുല്ലത്വീഫ്‌ സഅദി പഴശ്ശി , കെ.കെ.എം. സഅദി, മുസ്തഫ ദാരിമി, ബാപ്പുട്ടി ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.

ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ എം.ഡി. കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, അഡ്മിനിസ്ട്രേഷൻ മാനേജർ ഷാക്കിർ എറണാകുളം , ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ ഓഫ്‌ കമ്പനി ജീവനക്കാർ, കൂടാതെ മുസ്വഫയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി പ്രവാചകപ്രേമികൾ പരിപാടികളിലുടനീളം സംബന്ധിച്ചു.

കുടുംബ സംഗമവും മദ്‌ഹ്‌ റസൂൽ മജ്‌ലിസും




മുസ്വഫ SYS മീലാദ്‌ കാമ്പയിൻ 2009 ഭാഗമായി സംഘടിപ്പിക്കുന്ന

കുടുംബ സംഗമവും മദ്‌ഹ്‌ റസൂൽ മജ്‌ ലിസും

15-03-2009 ഞായർ 7 .00 p.m

ശംസ ഓഡിറ്റോറിയം മുസ്വഫ ശഅബിയ ME-10
പ്രഭാഷണം : വി.പി.എ. തങ്ങൾ ആട്ടീരി

Thursday, March 12, 2009

വനിതാ ക്വിസ്‌ മത്സരവും പഠന സംഗമവും

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009ന്റെ ഭാഗമായി വനിതാ ക്വിസ്‌ മത്സരവും പഠന സംഗമവും നടത്തുന്നു

മുസ്വഫ ശഅബിയ 10 ലെ ഫാമിലി ക്ലാസ്‌ റൂ മിൽ 13-03-09 വെള്ളി രാത്രി 8.30 നായിരിക്കും പരിപാടി ആരംഭിക്കുക.

വിഷയം : ലോകാനുഗ്രഹിയായ പ്രവാചകർ (സ)
അവതരണം : പി.പി.എ. റഹ്‌മാൻ മൗലവി കൽത്തറ


കൂടുതൽ വിവരങ്ങൾക്ക്‌ 02- 5531134 050- 4163626

Tuesday, March 10, 2009

മുസഫ്ഫയിലെങ്ങും നിറഞ്ഞൊഴുകിയ പ്രകീർത്തന വേദികൾ


മുസഫ്ഫ: ലോകാനുഗ്രഹിയായ പ്രവാചകർ(സ്വ) എന്ന പ്രമേയവുമായി മുസഫ്ഫ എസ്‌ വൈ എസ്‌ ഫെബ്രുവരി 3മുതൽ ഏപ്രിൽ 3 വരെ നടത്തുന്ന മീലദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി അന്ത്യപ്രവാചകർ മുഹമ്മദ്‌ മുസ്ഥഫാ(സ്വ) തങ്ങളുടെ ജന്മ ദിനത്തിൽ മുസഫ്ഫയിലെ വിവിധ പള്ളികളിലും എസ്‌ വൈ എസ്‌ മദ്രസകളിലും നടത്തിയ പ്രവാചക പ്രകീർത്തന-പ്രഭാഷണ വേദികൾ പ്രവാചക പ്രേമികളാൽ നിറഞ്ഞൊഴുകി

ന്യൂ മുസഫ്ഫ മെയില്ലെനിയം സൂപ്പർമാർക്കറ്റിനടുത്തുള്ള പള്ളിയിൽ മീലാദ്‌ പ്രഭാഷണം ,മൗലിദ്‌ മജ്‌ ലിസ്‌,നഅ്ത്തേ റസൂൽ,പുസ്തക പ്രകാശനം, അന്നദാനം തുടങ്ങി വിവിധ പരിപാടികൾ നടന്നു ജാമിഅ: സഅദിയ്യ:ഗൾഫ്‌ ഓർഗനൈസർ അബ്ദുൽ ഗഫ്ഫാർ സഅദി,കെ കെ എം സഅദി തുടങ്ങിയവർ പ്രസംഗിച്ചു

മുസഫ്ഫ പോലിസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ ചിത്താരി ഹംസ മുസ്‌ല്യാർ. ബശീർ ഫൈസി വെണ്ണക്കോട്‌ എന്നിവർ മീലാദ്‌ പ്രഭാഷണം നടത്തി

മുസഫ്ഫ സനാ ഇയ്യ: 16ലെ പള്ളിയിൽ നടന്ന സംഗമത്തിൽ ശൈഖുനാ ചിത്താരി ഹംസ മുസ്ല്യാർ സംബന്ധിച്ചു പുതുതായി ഇസ്‌ ലാം സ്വീകരിച്ച വ്യക്തിക്ക്‌ ചിത്താരി ഉസ്താദ്‌ മുഹമ്മദ്‌ സൽമാൻ എന്ന് പേര്‌ നൽകി

മുസഫ്ഫ ശ അബിയ്യ 10 ലെയും 12 ലെയും മദ്‌ റസകളിൽ നടന്ന വിദ്ധ്യാർത്ഥി സംഗമവും മൗലിദ്‌ മജ്‌ ലിസും ശ്രദ്ധേയമായി അബ്ദുൽ ഹമീദ്‌ ശർവ്വാനി,അബൂബക്കർ മുസ്‌ല്യാർ ഓമച്ചപ്പുഴ, ഉമർ ഫൈസി,പി പി എ റഹ്‌ മാൻ മുസ്‌ ല്യാർ കൽത്തറ തുടങ്ങിയവർ നേതൃത്വം നൽകി

മുസഫ്ഫയിലെ വിവിധ പള്ളികളിൽ സുബ്‌ഹിക്കു മുമ്പേ നടന്ന മൗലിദ്‌ മജ്‌ലിസുകൾക്ക്‌ മുസ്ഥഫ ദാരിമി കടാങ്കോട്‌,അബൂബക്കർ മുസ്‌ ല്യാർ ഓമച്ചപ്പുഴ, അബ്ദുൽ ഹമീദ്‌ സഅദി, ബീരാൻ ദാരിമി, ഇബ്‌റാഹീം മുസ്‌ല്യാർ,സുലൈമാൻ അഹ്‌ സനി തുടങ്ങിയവർ നേതൃത്വം നൽകി

പ്രവാചകരുടെ മദ്‌ഹ്‌ പറയാനുള്ള സംഗമങ്ങൾക്കെതിരെയുള്ള ജൽപനങ്ങൾ പ്രവാചക പ്രേമികൾ തള്ളിക്കളഞ്ഞതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നുവേദികൾ നിറഞ്ഞൊഴുകിയ പ്രകീർത്തന സദസ്സുകൾ എന്ന് വ്യാപകമായി വിലയിരുത്തപ്പെട്ടു

Monday, March 9, 2009

മുസ്വഫയിൽ മദ്രസാ വിദ്യാർത്ഥി സംഗമവും മീലാദ്‌ പ്രഭാഷണവും

മുസ്വഫ എസ്‌.വൈ.എസ്‌ മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി ഇന്ന് മുസ്വഫയിലെ വിവിധ പള്ളികളിൽ മൗലിദ്‌ മജ്‌ ലിസ്‌ , അസർ നിസ്കാര ശേഷം ശഅബിയ പത്തിലും പന്ത്രണ്ടിലും സുന്നി മദ്രസകളിൽ വിദ്യാർത്ഥി സ്മഗമവും മൗലീദും ഉണ്ടായിരിക്കും

ഇശാ നിസ്കാര ശേഷം മുസ്വഫ സനാഇയ്യ 16ൽ മാർക്കറ്റിനു പിറകിലുള്ള പള്ളിയിൽ സ്വലാത്തുന്നാരിയയും പ്രഭാഷണവും സംഘടിപ്പിക്കുന്നു. അബ്‌ ദുൽ ലഥീഫ്‌ സഅദി പഴശ്ശി മീലാദ്‌ പ്രഭാഷണം നടത്തും.

കൂടുതൽ വിവരങ്ങൾക്ക്‌ 02-5523491 / 050-6720786

Saturday, March 7, 2009

മീലാദ്‌ സംഗമങ്ങൾ മുസ്വഫയിൽ 8/3/09 ഞായർ

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ ഏപ്രിൽ 3 വരെ നടത്തുന്ന മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി 8/3/09 ഞായർ മുസ്വഫയിലെ വിവിധ ഏരിയകളിൽ മൗലിദ്‌ മജ്‌ലിസുകൾ, മീലാദ്‌ പ്രഭാഷണങ്ങൾ, ബുർദ മജ്‌ലിസുകൾ, പുസ്തക പ്രകാശനം തുടങ്ങീ നിരവധി പരിപാടികൾ നടക്കുന്നു.

8/03/09 ഞായർ ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർമാർക്കറ്റിനു സമീപമുള്ള പള്ളിയിൽ മൗലിദ്‌ മജ്‌ലിസും പ്രഭാഷണ വേദിയും. കെ.കെ. എം. സഅദി പ്രസംഗിക്കും. അബ്‌ദുൽ ഗഫ്ഫാർ സഅദി ഉറുദു പ്രഭാഷണം നടത്തും . വേദിയിൽ മീലാദും മൗലിദും എന്ന മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും.

ന്യൂ മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടക്കുന്ന മൗലിദ്‌ സദസ്സിലും പ്രഭാഷണ വേദിയിലും പ്രമുഖർ സംബന്ധിക്കും. ബഷീർ ഫൈസി വെണ്ണക്കോട്‌ പ്രഭാഷണം നടത്തും.
അറിയിപ്പ്‌ :
ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനടുത്തുള്ള പള്ളിയിൽ ഇന്ന് ഇശാക്ക്‌ ശേഷം നടക്കേണ്ട നബിദിനാഘോഷ പരിപാടികൾ ന്യൂ മുസ്വഫയിലെ മില്ലെനിയം സൂപ്പർ മാർക്കറ്റിനു സമീപമുള്ള പള്ളിയിലേക്ക്‌ മാറ്റിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ : 02-5523491 / 050-6720786

മാപ്‌കോ പള്ളിയിൽ മീലാദ്‌ പ്രഭാഷണം


ന്യൂ മുസ്വഫ മാപ്‌കോ പള്ളിയിൽ മീലാദ്‌ പ്രഭാഷണവും മൗലിദ്‌ മജ്‌ലിസും സംഘടിപ്പിച്ചു. യുവ പണ്ഡിതൻ കെ.കെ.എം. സഅദി മുഖ്യ പ്രഭാഷണം നടത്തി. മൗലിദ്‌ മജ്‌ലിസും അന്ന ദാനവും ഉണ്ടായിരുന്നു. മുസ്തഫ ദാരിമി കടാങ്കോട്‌, അബ്‌ദുൽ ഹമീദ്‌ സഅദി തുടങ്ങി നിരവധി പണ്ഡിതർ സംബന്ധിച്ചു. മസ്‌ജിദ്‌ ഇമാം ബീരാൻ ദാരിമി സ്വാഗതവും അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.




Thursday, March 5, 2009

ഖുർആൻ പാരായണ മത്സരവും ക്വിസ്‌ മത്സരവും നടത്തി

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി വിശുദ്ധ ഖുർആൻ പാരായണ മത്സരവും ഇസ്‌ലാമിക ക്വിസ്‌ മത്സരവും നടത്തി. അബ്‌ദുൽ ഫത്താഹ്‌ ഇർഫാനിയും മുഹമ്മദലി അൽ ഹസനിയും നേതൃത്വം നൽകി. വിശുദ്ധ ഖുർആൻ പാരായണ മത്സരം അബ്‌ദുൽ റഷീദ്‌ സഖാഫി, ഉസ്മാൻ സഖാഫി കാങ്കോൽ, പി.പി. എ . കൽത്തറ എന്നിവർ നിയന്ത്രിച്ചു.

മത്സര ഫലങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കാമ്പയിനോടനുബന്ധിച്ച്‌ നടത്തുന്ന മദ്രസാ വിദ്യാർത്ഥികളുടെ കലാ പരിപാടികളുടെ വേദിയിൽ വിതരണം ചെയ്യുന്നതാണ്‌

Wednesday, March 4, 2009

ഖുർആൻ പാരായണ മത്‌സരം

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി നടത്തുന്ന മത്‌സര പരിപാടികളിൽ ഇന്ന് 04/03/09 ബുധൻ മുസ്വഫ ശഅബിയ 10 ലെ മദ്രസയിൽ ഇശാക്ക്‌ ശേഷം ഖുർആൻ പാരായണ മത്‌സരം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ 02-5523491 / 050-6720786

Monday, March 2, 2009

ഇസ്‌ലാമിക്‌ ക്വിസ്‌ മത്സരം

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി നടത്തുന്ന മത്‌സര പരിപാടികളിൽ ഇന്ന് മുസ്വഫ ശഅബിയ 10 ൽ വെച്ച്‌ 03/03/2009 നു ചൊവ്വാഴ്ച ഇസ്‌ലാമിക്‌ ക്വിസ്‌ മത്സരം നടത്തുന്നു. ഇശാ നിസ്കാര ശേഷമായിരിക്കും മത്സരം നടക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ 02-5523491 / 050-6720786
Related Posts with Thumbnails