

പ്രശസ്ത സൈക്കോളജിസ്റ്റ് അഡ്വ. ഇസ്മയിൽ വഫ മുഖ്യ പ്രഭാഷനം നടത്തി. ബനിയാസ് സ്പൈക് ഗ്രൂപ് എം.ഡി. കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്‌ദുൽ ഖാദിർ, പ്രോഫ ഷാജു ജമാലുദ്ധീൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മീലാദ് കാമ്പയിനോടനുബന്ദിച്ച് നടത്തിയ കുടുംബ സംഗമത്തിൽ നടന്ന മദ്‌ഹ്‌ഗാന വേദിയുടെയും വി.പി.എ. തങ്ങൾ ആട്ടീരിയുടെ പ്രഭാഷണത്തിന്റെയും വി.സി.ഡി പ്രകാശനവും നടന്നു. മുസ്വഫ എസ്.വൈ.എസ്. ട്രഷറർ മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞിയിൽ നിന്ന് ആദ്യ കോപ്പി വി.കെ. ഗ്രൂപ്പ് എം.ഡി ഫളലുൽ ആബിദ് ഓമച്ചപ്പുഴ ഏറ്റുവാങ്ങി.
മീലാദ് കാമ്പയിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയി കളായവർക്കും , പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് ഒ. ഹൈദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്രസ്സ പ്രധാന അധ്യാപകൻ അബ്‌ദുൽ ഹമീദ് ശർവാനി ഉത്ഘാടനം ചെയ്തു. പി.പി.എ റഹ്‌മാൻ മൗലവിയും അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴയും മൗലിദ് മജ്‌ലിസിനു നേതൃത്വം നൽകി. ജന.സെക്രട്ടറി അബ്‌ദുൽ ഹമീദ് സഅദി സംഘടനയെ പരിചയപ്പെടുത്തി പ്രസംഗിച്ചു. വർക്കിം പ്രസിഡണ്ട് മുസ്തഫ ദാരിമി ദുആ നിർവഹിച്ചു. , കെ.കെ.എം.സഅദി, അബ്‌ദുല്ലകുട്ടിഹാജി , മുഹമ്മദ്‌കുട്ടിഹാജി കൊടിഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ബഷീർ വെള്ളറക്കാട് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. മുസ്വഫയിലേയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളാൾ നിറഞ്ഞ സദസ്സ് തിരുനബി സ്നേഹത്തിന്റെ സുവ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണവും ഒരുക്കിയിരുന്നു. മീലാദ് കാമ്പയിൻ സമാപന ദുആ സമ്മേളനം ഏപ്രിൽ 2നു മുസ്വഫ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടക്കും . പേരോട് അബ്‌ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും .കൂടുതൽ വിവരങ്ങൾക്ക് 02 5523491 , 055-9134144
1 comment:
മുസ്വഫ എസ്.വൈ.എസ്. നടത്തുന്ന ഇസ്സത്തുൽ ഇസ്ലാം മദ്രസ്സകളിലെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്.ബി.എസ്.ദഫ് സംഘം അവതരിപ്പിച്ച ദഫ് പ്രദർശനവും ശ്രദ്ധേയമായി.
Post a Comment