Showing posts with label മീലാദ്‌ ഫെസ്റ്റ്‌ 2010. Show all posts
Showing posts with label മീലാദ്‌ ഫെസ്റ്റ്‌ 2010. Show all posts

Wednesday, April 7, 2010

മീലാദ് സദസ്സുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മീലാദ് ആഘോഷ പരിപാടികളിൽ നിന്ന് ചില ചിത്രങ്ങൾ ഇവിടെ ക്ലിക് ചെയ്ത് കാണുക



Milad World

Friday, March 26, 2010

ഞാൻ അറിഞ്ഞ പ്രവാചകൻ-സംവാദ സദസ്സ്

പി. ശശിദരൻ മാസ്റ്റർ പ്രസംഗിക്കുന്നു

ദോഹ: സംഘർഷഭരിതമായ ആധുനിക സമൂഹത്തിൽ മുഹമ്മദ്‌ നബി (സ) ഉയർത്തിപ്പിടിച്ച ആശയങ്ങൾ വളരെ പ്രസക്തമാണെന്ന്‌ എം ഇ എസ്‌ പ്രിൻസിപ്പിൾ പി. ശശിദരൻ മാസ്റ്റർ പറഞ്ഞു. മീലാദ്‌ കാമ്പയിന്റെ ഭാഗമായി ആർ എസ്‌ സി അസീസിയ്യ സോൺ സംഘടിപ്പിച്ച “ഞാൻ അറിഞ്ഞ പ്രവാചകൻ” എന്ന വിഷയത്തിൽ നടന്ന സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന്റെ ഭരണ ചക്രം മുഹമ്മദ്‌ നബിയുടെ കൈകളിലാകുമായിരുന്നെങ്കിൽ ഇതൊരു സ്വർഗമാകുമായിരുന്നു എന്ന പ്രശസ്ത ചിന്തകൻ ബർണാഡ്ഷായുടെ വാക്കുകൾ എടുത്തുദ്ധരിച്ച അദ്ദേഹം മുഹമ്മദ്‌ നബി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നുവേന്ന്‌ കൂട്ടിച്ചേർത്തു.


ജീവിതത്തിന്റെ നിഖില മേഖലകളും ചരിത്രത്തിൽ രേഖപ്പെട്ട ഒരു വ്യക്തിത്വം മുഹമ്മദ്‌ നബിയുടേതല്ലാതെ ഇല്ലെന്ന സത്യം തെളിവുകൾ നിരത്തി സംവാദ സദസ്സ്‌ ഉദ്ഘാടനം ചെയ്ത്‌ കൊണ്ട്‌ ജാമിഅ ഹസനിയ്യ പ്രിൻസിപ്പൾ കൊമ്പം മുഹമ്മദ്‌ മുസ്ലിയാർ പറഞ്ഞു. സുധീർ (സംസ്കൃതി), മജീദ്‌ ബുഖാരി, ജഅ​‍്ഫർ മാസ്റ്റർ ചേലക്കര, മുഹമ്മദ്‌ കുമ്പോൽ, സൽമാൻ കൂറ്റമ്പാറ, അബ്ദുല്ല ബുഖാരി എന്നിവർ സംസാരിച്ചു.


ഇന്ത്യൻ എംമ്പസിയുടെ ഐ സി സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർ എസ്‌ സി ചെയർമാൻ ഉമറുൽ ഫാറൂഖ്‌ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബഷീർ തൂവാരിക്കൽ സ്വാഗതവും ഹാരിസ്‌ മൂടാടി നന്ദിയും പറഞ്ഞു.

25/03/2010

ദുബൈ ക്ലോക്ക് ടവർ യൂനിറ്റ് മീലാദ് സംഗമം

ദുബൈ: ആർ എസ്‌ സി ക്ലോക്ക്‌ ടവർ യൂനിറ്റ്‌ മീലാദ്‌ സംഗമത്തിൽ മുസ്തഫ ദാരിമി വിളയൂർ പ്രസംഗിക്കുന്നു 25/03/2010

Wednesday, March 17, 2010

തിരുനബി സ്നേഹം ആദർശത്തിന്റെ അടിത്തറ; മുഹമ്മദ്ഫാറൂഖ്‌ നഈമി

കുവൈത്ത്‌: തിരുനബി സ്നേഹം മതവിശ്വാസത്തിന്റെയും ആദർശത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും ഇസ്ലാമിക സാഹോദര്യത്തിന്റേയും സ്നേഹ ദർശനങ്ങളുടേയും ഹൃദ്യമായ തലവും ദീപ്തമായ സന്ദേശവും പ്രവാചകസ്നേഹത്തിലൂടെ മാത്രമേ പ്രാപ്യമവുകയുള്ളൂ എന്നും എസ്‌എസ്‌എഫ്‌ സ്റ്റേറ്റ്‌ : അസിസ്റ്റന്റ്‌ പ്രസിഡന്റും ഇന്റർ നാഷനൽ മുസ്ലിം ഫ്രറ്റേണിറ്റിഫോറം അവാർഡ്‌ ജേതാവുമായ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അൽബുഖാരി പ്രസ്താവിച്ചു. കുവൈത്ത്‌ എസ്‌വൈഎസ്‌ സംഘടിപ്പിച്ച 'തിരുനബി ചരിത്രം നിയോഗം' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിരുനബി ചരിത്ര പഠനം കാലോചിതമായ രീതിയിൽ നടക്കേണ്ടതുണ്ട്‌. ഇസ്ലാമിന്റെ യഥാരുപത്തിലുള്ള നിലനിൽപും പുതു തലമുറയിലേക്കുള്ള കൈമാറ്റവുമെല്ലാം പ്രവാചക ചരിത്രത്തിലധിഷ്ടിതമാണ്‌. പ്രവാചക ചരിത്രമെന്നാൽ ഇസ്ലാമിക ചരിത്രമാണ്‌. അത്‌ രണ്ടും വേർതിരിക്കാൻ സാധ്യമല്ല എന്നതിന്ന്‌ വിശുദ്ധ ഖുർആൻ തന്നെ സാക്ഷിയാണ്‌. പ്രവാചക ചരിത്ര ഗവേഷകൻ കൂടിയായ നഈമി പറഞ്ഞു.


പ്രവാചകനെ കുറിച്ച്‌ കൂടുതൽ രചനകളും പഠനങ്ങളും ഇനിയും നടക്കേണ്ടിയിരിക്കുന്നു. താരതമ്യേന ഇസ്ലാമിനെ കുറിച്ച്‌ അജ്ഞരും ഇസ്ലാമിനെ ഭീതിയോടെ വീക്ഷിക്കുന്നവരുമായ യൂറോപ്യൻ സമൂഹത്തിൽ നിന്ന്‌ പോലും പ്രവാചകനെ കുറിച്ച്‌ പഠിക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുമ്പോൾ പ്രവാചകന്റെ അനുയായികൾ എന്നവകാശപ്പെടുന്നവരിൽനിന്ന്‌ തന്നെ പ്രവാചകൻ അനുസ്മരിക്കപ്പെടേണ്ടതില്ല എന്ന വാദവുമായി രംഗത്തിറങ്ങുന്നത്‌ എന്ത്‌ മാത്രം വിരോധഭാസമല്ല. തിരു നബി ജീവിതത്തിന്റെ നേർ ചിത്രങ്ങളാണ്‌ ഇസ്ലാമിക -വ്യക്തി -സാമൂഹ്യ ജീവിതത്തിന്റേയും പ്രബോധന പ്രവർത്തനത്തിന്റേയും ചാലകശക്തിയാവേണ്ടത്‌-അദ്ദേഹം ഓർമിപ്പിച്ചു. കുവൈത്ത്‌ എസ്‌വൈ എസ്‌ പ്രസിഡന്റ്‌ അബ്ദുൽ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ച സെമിനാർ എസ്‌വൈ എസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ലത്വീഫ്‌ സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു അഹ്മദ്‌ ടശ.മാണിയൂർ, കെ.നിസാർ മൗലവി, സയ്യിദ്‌ അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ്‌ ഹബീബ്ബുഖാരി തുടങ്ങിയവർ പങ്കെടുത്തു ജന സെക്രട്ടറി പികെ ശുക്കൂർ കൈപ്പുറം സ്വാഗതവും പിവി ഹബീബ്‌ നന്ദിയും പറഞ്ഞു.

17/03/2010
mishab villyapilli

Monday, March 15, 2010

അന്തരാഷ്ട്ര മീലാദ് സമ്മേളനത്തിൽ നിന്ന്

കോഴിക്കോറ്റ് സ്വപ്ന നഗരിയിൽ കാരന്തൂർ മർകസ് സംഘടിപ്പിച്ച അന്തരാഷ്ട്ര മീലാദ് സമ്മേളനത്തിൽ നിന്ന്


1/2






2/2


ഗുജറാത്തിലെ ഗോണ്ടാലിൽ മീലാദ് സമ്മേളനം



ഗുജറാത്തിലെ ഗോണ്ടാലിൽ അന്താരാഷ്ട്ര മീലാദ്‌ കോൺഫറൻസിന്റെ ഭാഗമായി നടന്ന നഅതെശരീഫ്‌.. ഡോ. ഉമർ അബ്ദുല്ല കാമിൽ (മക്ക), അബ്ദുല്ല അൽബൈത്തി (യമൻ), കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ്‌ ഫസൽ ശിഹാബ്‌ അൽജിഫ്‌രി തുടങ്ങിയവർ വേദിയിൽ

16/03/2010
www.ssfmalappuram.com

Friday, March 12, 2010

അന്തരാഷ്ട്ര മീലാദ് സമ്മേളനം ;ചില ചിത്രങ്ങൾ

കോഴിക്കോട് സ്വപ്‌ന നഗരിയിൽ മാർച്ച് 11 ന് നടന്ന അന്തരാഷ്ട്ര മീലാദ് സമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ


ഉത്ഘാടനം. ഡോ. ഉമർ അബ്ദുല്ല അൽ കാമിൽ (മക്ക)
പ്രഭാഷണം : കാന്തപുരം അബൂബക്കർ മുസ്‌ലിയാർ






വേദി




മ‌ഗ്‌രിബ് നിസ്കാരം നടന്നപ്പോൾ






സയ്യിദ് ഫസൽ തങ്ങൾ പതാക ഉയർത്തുന്നു




വീഡിയോ ലിങ്ക്


കടപ്പാട്
http://www.ssfmalappuram.com/









Tuesday, March 9, 2010

കോഴിക്കോട് നാളെ അന്തരാഷ്ട്ര മീലാദ് സമ്മേളനം


കാരന്തൂർ മർകസ് സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര മീലാദ് സമ്മേളനം നാളെ ( മാർച്ച് 11 വ്യാഴം ) കോഴിക്കോട് സ്വപന നഗരിയിൽ നടക്കും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ബുർദ സംഘങ്ങൾ അടക്കം ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള പ്രമുഖ പണ്ഡിതരും മഹത് വ്യക്തിത്വങ്ങളും പങ്കെടുക്കും.


സുന്നിഓണലൈൻ സമ്മേളനം ലൈവ് സപ്രേഷണം ചെയ്യുന്നതാണ്. വിവരങ്ങൾക്ക് www.sunnionlineclass.com സന്ദർശിക്കുക

Monday, March 8, 2010

മുഹമ്മദ് നബി(സ) ചരിത്രം, നിയോഗം -സെമിനാർ

മുഹമ്മദ് നബി(സ) ചരിത്രം, നിയോഗം -സെമിനാർ

തിരുപ്രകീർത്തനം വിശ്വാസത്തിന്റെ ഭാഗം: നൂറുൽ ഉലമ

മഞ്ചേശ്വരം: തിരുനബി പ്രകീർത്തനം അല്ലാഹുവിന്റെ കൽപനയാണെന്നും അതിനെതിരിൽ അപശബ്ദം ഉയർത്തുന്നവർക്ക്‌ ഇസ്ലാമിൽ സ്ഥാനമില്ലെന്നും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മൾഹറുന്നൂറിൽ ഇസ്ലാമിത്തഅ​‍്ലീമിയുടെ മീലാദ്‌ ജൽസയുടെ സമാപനഭാഗമായി പ്രകീർത്തന സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുമാസത്തോളമായി മൾഹറിൽ നടന്നു വരുന്ന മീലാദ്‌ ജൽസ ആയിരങ്ങൾ അണിനിരന്ന ആത്മീയ സമ്മേളനത്തോടെ സമാപിച്ചു. രാവിലെ മഖാം സിയാറത്തിന്‌ സയ്യിദ്‌ മുശ്താഖ്‌ അൽബുഖാരി നേതൃത്വം നൽകി. മൗലിദുറസൂൽ സദസ്സിന്‌ സയ്യിദ്‌ എം കെ തങ്ങൾ, സയ്യിദ്‌ ജലാലുദ്ദേ‍ീൻ അൽഹാദി, കെ എസ്‌ എം പയോട്ട, കെ പി ഹുസൈൻ സഅദി, മജീദ്ഫൈസി നേതൃത്വം നൽകി.
മൾഹർ വിദ്യാർഥി സംഘടന പുറത്തിറക്കിയ മൾഹർ മലയാളം സോവനീർ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽഫാറൂഖ്‌ അൽബുഖാരി ഒമാൻ മുഹമ്മദ്‌ ഹാജിക്കും കന്നട സോവനീർ കെ എസ്‌ എം പയോട്ട ഹോസങ്കടി മഹ്മൂട്‌ ഹാജിക്കും സപ്ലിമന്റ്‌ സി അബ്ദുല്ല മുസ്ലിയാർ പാടി അബ്ദുല്ലക്കുഞ്ഞി ഹാജിക്കും നൽകി പ്രകാശനം ചെയ്തു.

ബുർദ ആസ്വാദന സദസ്സിന്‌ അബ്ദുന്നാസർ സഖാഫി തുരുത്തി, ഹനീഫ്‌ ഖാദിരി ബീജാപൂർ, മുഈനുദ്ദേ‍ീൻ ബംഗളൂരു നേതൃത്വം നൽകി. സയ്യിദ്‌ ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പ്രാസ്ഥാനിക കൂട്ടായ്മ എസ്‌ എസ്‌ എഫ്‌ കർണാടക സംസ്ഥാന പ്രസിഡന്റ്‌ ശാഫി സഅദി നന്ദാപുരം ഉദ്ഘാടനം ചെയ്തു. എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റിയംഗം പി കെ അബ്ദുറഹ്മാൻ മാസ്റ്റർ വിഷയാവതരണം നടത്തി.

ഹുബുറസൂൽ പ്രഭാഷണം കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാർ നിർവഹിച്ചു. സി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വാർഷിക സ്വലാത്ത്‌ സമ്മേളനത്തിന്‌ മൾഹർ ചെയർമാൻ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി നേതൃത്വം നൽകി. സയ്യിദ്‌ അത്വാഉല്ല തങ്ങൾ ഉദ്യാവരം പ്രാർഥന നടത്തി. ഉഡുപ്പി ഖാസി ബേക്കൽ ഇബ്‌റാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ബോധനവും എം അലിക്കുഞ്ഞി മുസ്ലിയാർ ശിറിയ ആത്മീയോപദേശവും നടത്തി. അബാസ്‌ മുസ്ലിയാർ മഞ്ഞനാടി, സയ്യിദ്‌ ജലാലുദ്ദേ‍ീൻ അൽബുഖാരി, ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, മൂസ സഖാഫി കളത്തൂർ, മുഹമ്മദ്‌ സഖാഫി പാത്തൂർ, ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുൽഖാദിർ സഖാഫി മോഗ്രാൽ, ശിഹാബുദ്ദേ‍ീൻ തങ്ങൾ മുന്നിപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.

08/03/2010

Sunday, March 7, 2010

മാട്ടൂലിൽ ബുർദ മജ്‌ലിസ്

മാട്ടൂൽ പഞ്ചായത്ത് എസ്.വൈ.എസ്. സംഘടിപ്പിച്ച ബുർദ വാർഷിക മജ്‌ലിസ്

Muhammed Mushthaque P P

ബർദുബൈ SYS ,RSC ഈദ്‌ മീലാദ്​‍

ദുബൈ: തിരുനബിയുടെ സ്നേഹവും ആദരവുമാണു സത്യവിശ്വാസിയുടെ വിജയ നിദാനവും സ്വർഗപ്രവേശനത്തിനു നിമിത്തവുമെന്ന്‌ വഹാബ്‌ സഖാഫി മമ്പാട്‌ പ്രസ്താവിച്ചു. സ്വന്തം ജീവൻ നൽകി തിരുനബിയെ സ്നേഹിച്ച പുണ്യ സഹാബികളുടെയും പ്രവാചക സ്നേഹികളായ പൂർവ്വികരുടെയും പാരമ്പര്യം ഉൾകൊണ്ടാണു സത്യവിശ്വാസികൾ മീലാദ്‌ ആഘോഷിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു. ബർദുബൈ എസ്‌.വൈ.എസ്‌, ആർ.എസ്‌.സി. എവറസ്റ്റ്‌ ഹോട്ടലിൽ സംഘടിപ്പിച്ച ഈദ്‌ മീലാദ്​‍്‌ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്തഫ ദാരിമി വിളയൂർ അധ്യക്ഷത വഹിച്ചു അബ്ദുൽ അസീസ്‌ സഖാഫി മമ്പാട ഈദ്‌ മീലാദ്‌ ഉദ്ഘാടനം ചെയ്തു. ഹബീബുള്ള മൗലവി, അബ്ദുള്ള കുട്ടി ഹാജി വള്ളിക്കുന്ന്‌, അബ്ദുൽ ഗഫൂർ മൗലവി, മുഹിയിദ്ദേ‍ീൻ കുട്ടി സഖാഫി, ഷാഹുൽ ഹമീദ്‌ എന്നിവർ പ്രസംഗിച്ചു. മദ്‌ഹ്‌ ഗാനങ്ങൾ, പ്രകീർത്തനം, ബുർദ ആസ്വാദനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

ഇ.കെ.ഷാഹുൽ ഹമീദ്
07/03/2010

Saturday, March 6, 2010

കൊണ്ടോട്ടിയിലും അട്ടപ്പാടിയിലും മീലാദ് സംഗമങ്ങൾ


അട്ടപ്പാടി മർകസുറഹ്മയിൽ നടന്ന മിലാദ്‌ ഫെസ്റ്റ്‌ ഉസ്മാൻ സഖാഫി പയ്യനാടം ഉദ്ഘാടനം ചെയ്യുന്നു 06/03/2010
കൊണേ​‍്ടാട്ടി ഡിവിഷൻ നബിദിന റാലി


കൊണേ​‍്ടാട്ടി: ‘തിരുനബി സ്നേഹ പ്രപഞ്ചം’ മീലാദ്‌ ക്യാമ്പയിന്റെ ഭാഗമായി എസ്‌എസ്‌എഫ്‌ കൊണേ​‍്ടാട്ടി ഡിവിഷൻ കമ്മറ്റി നബിദിന റാലി സംഘടിപ്പിച്ചു. ഓമാനൂർ ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച റാലി നഗരം ചുറ്റി ബസ്റ്റാന്റ്‌ പരിസരത്ത്‌ സമാപിച്ചു. പി.എൻ. അമീൻ അഹ്സനി, കെ.കെ അബ്ദുറഊഫ്‌ ജൗഹരി, പി മുഹമ്മദ്‌ ഹനീഫ്‌, എം.എ ശുക്കൂർ സഖാഫി, കെ.കെ നൗഷാദ്‌ റാലിക്ക്‌ നേതൃത്വം നൽകി. സമാപന സംഗമത്തിൽ സി.കെ ശക്കീർ, സി.കെ.എം ഫാറൂഖ്‌ പ്രസംഗിച്ചു. 06/03/2010

www.ssfmalappuram.com

Friday, March 5, 2010

തൃശൂർ ജില്ലാ മീലാദ്‌ റാലി 13ന്‌ ;സംയുക്ത ഖാസിക്ക്‌ പൗരസ്വീകരണം

തൃശൂർ: ഈമാസം 13ന്‌ നടക്കുന്ന ജില്ലാ മീലാദ്‌ റാലിയിൽ ജില്ലാസംയുക്ത ഖാസി സയ്യിദ്‌ ഇബ്‌റാഹിം ഖലീൽ തങ്ങൾക്ക്‌ പൗരസ്വീകരണം നൽകും. സംയുക്ത മഹല്ല്‌ ജമാഅത്ത്‌ പ്രസിഡന്റ്‌ താഴപ്ര മുഹ്‌യദ്ദേ‍ീൻകുട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ മീലാദ്‌ സ്വാഗത സംഘം ജില്ലാ ചെയർമാൻ സയ്യിദ്‌ ഫസൽ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. എസ്‌ വൈ എസ്‌ ജില്ലാ ജനറൽ സെക്രട്ടറി ആർ വി എം ബഷീർമൗലവി, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ റഫീഖ്‌ ലത്വീഫി, എസ്‌ എം എ ജില്ലാ പ്രസിഡന്റ്‌ പി എം എസ്‌ തങ്ങൾ ബ്രാലം, ജംഇയ്യത്തുൽ മുഅല്ലിം ജില്ലാ സെക്രട്ടറി സുദീർസഖാഫി സംസാരിച്ചു.

സെക്ടർ കോ ഓർഡിനേഷൻ ഫോറം രൂപവത്കരിക്കും

തൃശൂർ: 13ന്‌ തൃശൂരിൽ നടക്കുന്ന മീലാദ്‌ റാലിയിൽ ജില്ലയിലെ 33 സെക്ടറുകളുടെ ബാനറിനു കീഴിൽ പ്രവർത്തകരെ അണിനിരത്തുന്നതിന്‌ സംയുക്ത സംഘടനകളുടെ ജില്ലാ ലീഡേഴ്സ്‌ മീറ്റിൽ ധാരണയായി. സെക്ടർ പരിധിയിലെ ജംഇയ്യത്തുൽ ഉലമ, എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌, ജംഇയ്യത്തുൽ മുഅല്ലിം, എസ്‌ എം എ നേതാക്കൾക്കു കീഴിൽ നൂറുകണക്കിന്‌ പ്രവർത്തകർ അതാത്‌ സെക്ടർ ബാനറിനു കീഴിൽ അണിനിരക്കും. എസ്‌ ബി ഏശിന്റെ വിവിധ ദഫ്‌, സ്കൗട്ട്‌ സംഘങ്ങളും അണിനിരക്കുന്ന മീലാദ്‌റാലി ക്രമീകരണത്തിലും പ്രവർത്തക ബാഹുല്യം കൊണ്ടും ശ്രദ്ധേയമാക്കാൻ സംയുക്ത ജില്ലാ നേതാക്കളാണ്‌ സെക്ടർ കേന്ദ്രങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌.

ജില്ലാ നേതാക്കൾക്ക്‌ കീഴിലായി സെക്ടർ കോഓർഡിനേഷൻ ഫോറങ്ങൾ നിലവിൽവരുത്തുന്നതിന്‌ ഡിവിഷൻതല കൺവീനർമാരായി ഐ മുഹമ്മദ്കുട്ടി സുഹ്‌രി (കൊടുങ്ങല്ലൂർ), സയ്യിദ്‌ ഫസൽതങ്ങൾ (ചാവക്കാട്‌), പി എം എസ്‌ തങ്ങൾ (ഇരിങ്ങാലക്കുട), എം കെ മൊയ്തീൻകുട്ടി മുസ്ലിയാർ (പാലപ്പിള്ളി), എം വി എം അഷറഫ്‌ ഒളരി (തൃശൂർ), സുധീർ സഖാഫി (ചേലക്കര), ആർ വി എം ബഷീർ മൗലവി (വടക്കേക്കാട്‌), എം എം ഇബ്‌റാഹിം (കുന്നംകുളം) എന്നിവരെ ചുമതലപ്പെടുത്തി.

www.ssfmalappuram.com



ബംഗ്ലാദേശി സമുഹം സംഘടിപ്പിച്ച മഹ്ഫിലെ ഈദ്മീലാദ്‌



ദുബൈ ദേര ഈദ്ഗാഹിൽ ബംഗ്ലാദേശി സമുഹം സംഘടിപ്പിച്ച മഹ്ഫിലെ ഈദ്മീലാദ്‌

06/03/2010
www.ssfmalappuram.com

Wednesday, March 3, 2010

ദുബൈ അൽ-മംസർ ബുർദ മജ്‌ലിസ്



ദുബൈ അൽമംസറിൽ യുഎഇ സാംസ്കാരിക യുവജന വികസന വകുപ്പ്‌ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബുർദ മജ്ലിസിൽ നിന്ന്‌

Hamza Seaforth
04/03/2010

Tuesday, March 2, 2010

കുവൈറ്റ് എസ്‌വൈ എസ്‌ മീലാദ്‌ സംഗമം


കുവൈറ്റ്‌: വിശ്വഗുരു മുഹമ്മദ്‌(സ) യുടെ അപദാനങ്ങൾ വാഴ്ത്തിയും സന്ദേശങ്ങളുടെ കാലിക പ്രസക്തി ചർച്ച ചെയ്തും അധ്യാപനങ്ങൾ ഉൾകൊണ്ട്‌ ജീവിതം കർമ്മ ധന്യമാക്കാൻ പ്രതിജ്ഞയെടുത്തും എസ്‌വൈ എസ്‌ മീലാദ്‌ മീറ്റ്‌ സമാപിച്ചു. ഫെബ്രു:25ന്‌ മൻസൂരിയയിൽ ശൈഖ്‌ രിഫാഇയുടെ ദീവാനിയിൽ നടന്ന പരിപാടി രാവിലെ 8.30ന്‌ കെ.കെ.പി അബ്ദുറഹീം ബാഖവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. എസ്‌വൈ എസ്‌ സീനിയർ വൈ:പ്രസിഡന്റ്‌ അഹ്മദ്‌ കെ.മാണിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.നിസാർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ നബി(സ) ചരിത്രം നിയോഗം എന്ന വിഷയമവതരിപ്പിച്ചു അബ്ദുല്ലത്തീഫ്‌ സഅദി പഴശ്ശി പ്രഭാഷണം നടത്തി. ഉന്നത സ്വഭാവ ഗുണങ്ങളുടെ മൂർത്തീഭാവമായ പ്രവാചകൻ ജനമനസ്സുകളെ കീഴടക്കാൻ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടി വന്നില്ല. ചരിത്രത്തിലെ ഏറ്റവും സംസ്കാര ശൂന്യരായ ഒരു വിഭാഗത്തെ 23 വർഷങ്ങൾ കൊണ്ട്‌ ഉന്നത സ്വഭാവ ഗുണങ്ങളുടെ കാലാളന്മാരാക്കുവാൻ കഴിഞ്ഞത്‌ നബിയുടെ സ്വഭാവ വൈവിധ്യമായിരുന്നു പ്രധാന കാരണമെന്ന്‌ അദ്ദേഹം സമർത്ഥിച്ചു.
സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പ്രാത്ഥനാ സദസ്സിന്‌ നേതൃത്വം നൽകി. സയ്യിദ്‌ യൂസുഫ്‌ ഹാശിം രിഫാഇ പ്രസംഗിച്ചു. അലവി സഖാഫി തെഞ്ചേരിയുടെ നേതൃത്വത്തിൽ മൗലിദ്‌ പാരായണം നടന്നു. മുഹമ്മദ്‌ സ്വാലിഹ്‌ ബുർദ ആലാപനത്തിന്‌ നേതൃത്വം നൽകി .

സയ്യിദ്‌ യൂസുഫ്‌ ഹാശിം രിഫാഇയുടെ തസവ്വുഫ്‌ എന്ന പുസ്തകത്തിന്‌ ബഷീർ ഫൈസി വെണ്ണക്കോട്‌ എഴുതിയ പരിഭാഷ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിക്ക്‌ നൽകി രിഫാഇ പ്രകാശനം ചെയ്തു. ഗൾഫ്‌ രിസാല പുറത്തിറക്കിയ മുത്ത്നബി വിശേഷാൽ പതിപ്പിന്റെയും പ്രകാശനം മീലാദ്‌ മീറ്റിൽ വച്ച്‌ നടന്നു. അബ്ദുല്ല വടകര, ശുകൂർ ​‍െകൈപ്പുറം, അഡ്വ. തൻവീർ പ്രസംഗിച്ചു.

03/03/2010
മിസ്‌ഹബ്


Monday, March 1, 2010

ബുർദ ആസ്വാദന മജ്‌ലിസ് ഇന്ന് ദുബൈയിൽ


ദുബൈ: മീലാദുന്നബി ആഘോഷങ്ങളുടെ ഭാഗമായി ദുബൈ ബുർദ അവാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ, സിറിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബുർദ സംഘങ്ങൾ പങ്കെടുക്കുന്ന ബുർദ അസ്വാദന മജ്ലിസ്‌ ഇന്ന് 8:30ന്‌ മംസർ നദ്‌വതുസ്സഖാഫ വൽഉലൂം ഓഡിറ്റോറിയത്തിൽ നടക്കും.

02/03/2010

ബർദുബൈ എസ്.വൈ.എസ് & ആർ.എസ്.സി ഈദ് മിലാദ്



ബർദുബൈ എസ്.വൈ.എസ് & ആർ.എസ്.സി ഈദ് മിലാദ്

പ്രാവചക സ്മരണയിൽ നാടെങ്ങും നബിദിനാഘോഷം

തിന്മക്കെതിരെ ലോകമാസകലം നന്മയുടെ പ്രഭപരത്തി മാലോകരെ സത്യസരണിയിലേക്ക്‌ നയിച്ച പ്രവാചക പ്രഭുവിന്റെ ജന്മദിനം നാടെങ്ങും സമൃദ്ധമായി ആഘോഷിച്ചു. ഘോഷയാത്ര, തക്ബീർ ജാഥ, മൗലിദ്‌ പാരായണം, വീടുകൾ കേന്ദ്രീകരിച്ച്‌ മൗലിദ്‌ സദസ്സുകൾ, അന്നദാനം, വിദ്യാർഥികളുടെ കലാസ്വാദനം, മധുര പലഹാര വിതരണം, ശാസ്കാരിക വിജ്ഞാനപ്രദമായ മത്സരങ്ങൾ എന്നിവക്ക്‌ എസ്‌വൈ എസ്‌, എസ്‌എസ്‌ എഫ്‌, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്ബി എസ്‌ പ്രവർത്തകർ നേതൃത്വം നൽകി.
സുന്നി സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായി മാട്ടൂലിൽ നടത്തിയ നബിദിന റാലി
മള്ഹർ മീലാദ് റാലി
Related Posts with Thumbnails