Tuesday, March 2, 2010

കുവൈറ്റ് എസ്‌വൈ എസ്‌ മീലാദ്‌ സംഗമം


കുവൈറ്റ്‌: വിശ്വഗുരു മുഹമ്മദ്‌(സ) യുടെ അപദാനങ്ങൾ വാഴ്ത്തിയും സന്ദേശങ്ങളുടെ കാലിക പ്രസക്തി ചർച്ച ചെയ്തും അധ്യാപനങ്ങൾ ഉൾകൊണ്ട്‌ ജീവിതം കർമ്മ ധന്യമാക്കാൻ പ്രതിജ്ഞയെടുത്തും എസ്‌വൈ എസ്‌ മീലാദ്‌ മീറ്റ്‌ സമാപിച്ചു. ഫെബ്രു:25ന്‌ മൻസൂരിയയിൽ ശൈഖ്‌ രിഫാഇയുടെ ദീവാനിയിൽ നടന്ന പരിപാടി രാവിലെ 8.30ന്‌ കെ.കെ.പി അബ്ദുറഹീം ബാഖവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. എസ്‌വൈ എസ്‌ സീനിയർ വൈ:പ്രസിഡന്റ്‌ അഹ്മദ്‌ കെ.മാണിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.നിസാർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ നബി(സ) ചരിത്രം നിയോഗം എന്ന വിഷയമവതരിപ്പിച്ചു അബ്ദുല്ലത്തീഫ്‌ സഅദി പഴശ്ശി പ്രഭാഷണം നടത്തി. ഉന്നത സ്വഭാവ ഗുണങ്ങളുടെ മൂർത്തീഭാവമായ പ്രവാചകൻ ജനമനസ്സുകളെ കീഴടക്കാൻ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടി വന്നില്ല. ചരിത്രത്തിലെ ഏറ്റവും സംസ്കാര ശൂന്യരായ ഒരു വിഭാഗത്തെ 23 വർഷങ്ങൾ കൊണ്ട്‌ ഉന്നത സ്വഭാവ ഗുണങ്ങളുടെ കാലാളന്മാരാക്കുവാൻ കഴിഞ്ഞത്‌ നബിയുടെ സ്വഭാവ വൈവിധ്യമായിരുന്നു പ്രധാന കാരണമെന്ന്‌ അദ്ദേഹം സമർത്ഥിച്ചു.
സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പ്രാത്ഥനാ സദസ്സിന്‌ നേതൃത്വം നൽകി. സയ്യിദ്‌ യൂസുഫ്‌ ഹാശിം രിഫാഇ പ്രസംഗിച്ചു. അലവി സഖാഫി തെഞ്ചേരിയുടെ നേതൃത്വത്തിൽ മൗലിദ്‌ പാരായണം നടന്നു. മുഹമ്മദ്‌ സ്വാലിഹ്‌ ബുർദ ആലാപനത്തിന്‌ നേതൃത്വം നൽകി .

സയ്യിദ്‌ യൂസുഫ്‌ ഹാശിം രിഫാഇയുടെ തസവ്വുഫ്‌ എന്ന പുസ്തകത്തിന്‌ ബഷീർ ഫൈസി വെണ്ണക്കോട്‌ എഴുതിയ പരിഭാഷ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിക്ക്‌ നൽകി രിഫാഇ പ്രകാശനം ചെയ്തു. ഗൾഫ്‌ രിസാല പുറത്തിറക്കിയ മുത്ത്നബി വിശേഷാൽ പതിപ്പിന്റെയും പ്രകാശനം മീലാദ്‌ മീറ്റിൽ വച്ച്‌ നടന്നു. അബ്ദുല്ല വടകര, ശുകൂർ ​‍െകൈപ്പുറം, അഡ്വ. തൻവീർ പ്രസംഗിച്ചു.

03/03/2010
മിസ്‌ഹബ്


No comments:

Related Posts with Thumbnails