Showing posts with label ഖത്തർ. Show all posts
Showing posts with label ഖത്തർ. Show all posts

Tuesday, February 15, 2011

ആർ എസ്‌ സി ഖത്തർ മീലാദ്‌ കാമ്പയിൻ


പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ ജന്മ വാർഷികത്തോടനുബന്ധിച്ച്‌ തിരുനബിയുടെ സ്നേഹ പരിസരം എന്ന പ്രമേയത്തിലൂന്നിയ കാമ്പയിന്റെ ഉത്ഘാടനം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി.എഫ്‌) ഖത്തർ നാഷണൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ കരീം ഹാജി മേൻമുണ്ട നിർവ്വഹിച്ചു. ജന്മം കൊണ്ട സമുദായത്തിനും സമൂഹത്തിനും മാത്രമായി ജീവിതവും പ്രവർത്തനങ്ങളും വിനിയോഗിക്കുന്ന നവ ലോക നേതൃത്വത്തിന്‌ താക്കീതാവുകയായിരുന്നു പ്രവാചകർ മുഹമ്മദ്‌ നബി (സ). ജന്മ ദേശവും അവിടുത്തെ സമൂഹവും ഒന്നായി കയ്യൊഴിഞ്ഞിട്ടും ആ ജനതയിലേക്ക്‌ തിരിച്ച്‌ ചെന്ന്‌ പ്രതികാര ലാഞ്ചനയില്ലാതെ രക്ത രഹിത വിപ്ളവത്തിലൂടെ ജന്മ രാജ്യത്ത്‌ സമാധാനത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകമായ ഇസ്ലാമിക ഭരണം സംസ്ഥാപിച്ച്‌ ചരിത്രത്തിൽ തുല്ല്യതയില്ലാത്ത സ്നേഹ വിപ്ളവം സാധിച്ചെടുത്തവരായിരുന്നു നബിയെന്ന്‌ പ്രമേയ പ്രഭാഷണം നിർവ്വഹിച്ച്‌ ശുകൂർ സഖാഫി വെണ്ണക്കോട്‌ പറഞ്ഞു.

കാമ്പയിനോടനുബന്ധിച്ച്‌ ഇതര മതസ്ഥരെ പങ്കെടുപ്പിച്ച്‌ കൊണ്ടുള്ള ചർച്ചാ സംഗമം, പ്രമേയ പ്രഭാഷണങ്ങൾ, ടെലി ക്വിസ്‌, ബുക്‌ ടെസ്റ്റ്‌ എന്നീ പരിപാടികൾ വിവിധ ഘടകങ്ങളിൽ നടക്കും. ആർ എസ്‌ സി ഖത്തർ നാഷണൽ ചെയർമാൻ ഹാഫിള്‌ ഉമറുൽ ഫാറൂഖ്‌ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ്‌ സഖാഫി പേരാമ്പ്ര, മഹ്ബൂബ്‌ ഇബ്രാഹീം മാട്ടൂൽ, നൗഷാദ്‌ അതിരുമട സംബന്ധിച്ചു. കൺവീനർ ഉമർ കുണ്ടുതോട്‌ സ്വാഗതവും ജലീൽ ഇർഫാനി നന്ദിയും പറഞ്ഞു.

15/02/2011
Related Posts with Thumbnails