Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts
Sunday, February 5, 2012
Wednesday, January 25, 2012
മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന് പ്രൗഢമായ തുടക്കം
പുത്തിഗെ: വിശ്വപ്രവാചകരുടെ ജന്മമാസത്തെ വരവേറ്റ് പുത്തിഗെ മുഹിമ്മാത്തില്‍ മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്ന ഒരു മാസത്തെ മീലാദ് ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം.
റബീഉല്‍ അവ്വല്‍ 12 വരെ നീണ്ട് നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സിന്റെ ഉല്‍ഘാടനം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.
ലോകത്ത് മാനവികതയുടെ മഹത്തായ സന്ദേശം നല്‍കിയ വിശ്വ പ്രവാചകരുടെ സ്‌നേഹ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ മീലാദ് കൂട്ടായ്മകള്‍ ഏറെ സഹായിക്കുന്നതായി അദ്ധേഹം പറഞ്ഞു. അധാര്‍മിക പ്രവണതകള്‍ ശക്തി പ്രാപിക്കുന്ന ആധുനിക യുഗത്തില്‍ പ്രവാചകരുടെ ധാര്‍മിക സന്ദേശം കൂടുതലായി പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം.
ആയിരത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളെയും ഉസ്താദുമാരേയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി രാവിലെ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
സി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രകീര്‍ത്തന പ്രഭാഷണം നടത്തി. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ബദ്രിയ്യ നഗര്‍, സീതികുഞ്ഞി മുസ്‌ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,
ഹാജി അമീറലി ചൂരി, ഉസ്മാന്‍ സഖാഫി തലക്കി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ പുളിക്കൂര്‍, എം അന്തുഞ്ഞി മൊഗര്‍, സി.എച്ച് മുഹമ്മദ് പട്‌ള, റഹ്മാനിയ്യ അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി കന്യപ്പാടി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, എ.എം. മുഹമ്മദ് ഹാജി സീതാംഗോളി, അബ്ദുറഹ്മാന്‍ കളത്തൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി., ഇബ്‌റാഹിം അഹ്‌സനി, അബ്ദുസ്സലാം അഹ്‌സനി, ജീലാനിഅബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ആദം സഖാഫി പള്ളപ്പാടി, ജി.എസ്. അബൂബക്കര്‍, അബ്ദുല്‍ അസീസ് ബാഖവി, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു.
എല്ലാ ദിവസവും വൈകിട്ട് 3 മണി മണിക്ക് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന പ്രകീര്‍ത്തന സദസിന് പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കും. മൗലീദ് പാരായണം, ഉത്‌ബോധനം, ഖസീദ ആലാപനം, പ്രാര്‍ഥനാ മജ്‌ലിസ്, തബറുക് വിതരണം തുടങ്ങിയ പരിപാടികള്‍ ഓരോ ദിവസവും നടക്കും. 6 മണിക്ക് സമാപിക്കും.
മുഹിമ്മാത്തില്‍ ഒരു മാസത്തെ മീലാദാഘോഷ ഭാഗമായി പ്രകീര്‍ത്തന സദസ്സിനു പുറമെ കലാ സഹിത്യ മത്സരം, അഖില കേരള പ്രസംഗ മത്സരം, പഴയ തലമുറയുടെ മൗലിദ് സദസ്സ്, പ്രകീര്‍ത്തന റാലി, ബുര്‍ദ മജ്‌ലിസ്, പ്രാത്ഥനാ സംഗമം, മാഉമുബാറക് വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Tuesday, November 15, 2011
മെഡിക്കല്‍ ക്യാമ്പും ബ്ലഡ് ബാങ്ക് ഉത്ഘാടനവും
"തിരു നബി(സ)യുടെ സ്നേഹ സാമ്രാജ്യം" ഇസ്റ നബിദിന സാമയികം 1433 റബിഉല് അവ്വല്‍ 1 – 30
ഇസ്റ കാമ്പസ്സില്‍ ലോകാനുഗ്രഹി മുഹമ്മദ് മുസ്തഫ (സ) യുടെ ജന്മ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇസ്റ നടത്തുന്ന നബിദിന സാമയികത്തോടനുബന്ധിച്ചു കേരളത്തിലെ പ്രശസ്ത കണ്ണ് രോഗ ആശുപത്രിയായ അഹല്യ ഹോസ്പിറ്റലിന്റെ സഹായത്തോടെ സവ്ജന്ന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. 2012 ജനുവരി 29നു ഞായര്‍ ഇസ്റ കാമ്പസ്സില്‍ ആണ് പരിപാടി. അതോടൊപ്പം ബ്ലഡ് ബാങ്ക് രൂപീകരണവും നടക്കും. ബ്ലഡ് ഡയറക്ടറി പുറത്തിറക്കാനും പരിപാടിയുണ്ട്. കാമ്പിനോടനുബന്ധിച്ച്ചു വിദഗ്ധ ചികിത്സ ആവശ്യാമായി വരുന്നവര്‍ക്ക് സവ്ജന്ന്യമായി അവ നല്‍കാനും പരിപാടിയുണ്ട്. കണ്ണ് പരിശോധന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, പേര്, വയസ്സ്, മൊബൈല്‍ നമ്പര്‍, അഡ്രസ് എന്നിവ സഹിതം ഇസ്റ ഓഫീസിലോ താഴെ കാണുന്ന ഇമെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
email: isravty@gmail.com, sayyidhkt@gmail.com
Hussain Thangal Vatanappally
Labels:
ഇസ്റ,
കേരളം,
മീലാദ് ഫെസ്റ്റ് 2012,
മെഡിക്കല്‍ ക്യാമ്പ്
Saturday, March 5, 2011
Thursday, March 3, 2011
Thursday, February 24, 2011
Wednesday, February 23, 2011
Monday, February 21, 2011
സാർവജനീനമായ പ്രത്യയ ശാസ്ത്രം പ്രവാചകന്റേത്: ബാലകൃഷ്ണൻ വള്ളിക്കുന്ന്

മോങ്ങം: സാർവജനീനമായ പ്രത്യയ ശാസ്ത്രം പ്രവാചകന്റേതാണെന്നും മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളും നിർണ്ണയിച്ച് മനുഷ്യനെ പ്രമേയമാക്കിയതായിരുന്നു മുഹമ്മദ് തിരുനബിയുടെ മുന്നേങ്ങളുടെ അടിസ്ഥാനമെന്നും ബാലകൃഷ്ണൻ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. സ്നേഹപരിസരം എന്ന ശീർഷകത്തിൽ എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സെക്ടറുകളിൽ സംഘടിപ്പിക്കപ്പെടുന്ന സ്നേഹസദസ്സിന്റെ കൊണേ്ടാട്ടി ഡിവിഷൻ തല ഉദ്ഘാടന സംഗമത്തിൽ മോങ്ങത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ പ്രവാചക ജീവിതത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക, മാനവിക പക്ഷ മുന്നേറ്റങ്ങൾ ചർച്ച ചെയ്തു. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പി. എം. കെ ഫൈസി മോങ്ങം ഉദ്ഘാടനം ചെയ്തു. സി. കെ. ശക്കീർ സംസാരിച്ചു. എം. എ ശുകൂർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ. എ. ഗഫൂർ സ്വാഗതവും ഫഹദ് മോങ്ങം നന്ദിയും പറഞ്ഞു. സി. കെ. യു മൗലവി മോങ്ങം, ബഷീർ സഖാഫി, മുഹമ്മദലി അരിമ്പ്ര സംബന്ധിച്ചു.
21/02/2011
Friday, February 18, 2011
കാന്തപുരത്തിന്റെ ഹുബ്ബു റസൂല്‍ പ്രഭാഷണം: പ്രചാരണം സജീവമായി; ഇന്ന് വിളംബര ദിനം
കാസര്‍കോട്: ഈ സമാസം 23ന് ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹുബു റസൂല്‍ പ്രഭാഷണ പരിപാടിയുടെ വിളംബരം ഇന്ന് ജില്ലയിലെ 350 ലേറെ യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കും. നോട്ടീസ് വിതരണം, ഗൃഹസന്ദര്‍ശനം, സൗഹൃദ കൂട്ടായ്മ, പ്രകടനം തുടങ്ങിയ വിവിധ പരിപാടികള്‍ വിളംബര ഭാഗമായി യൂണിറ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ വിപുലമായ നിലയില്‍ നടക്കുന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സിലേക്ക് മുഴുവന്‍ പ്രവാചക സ്‌നേഹികളുടെയും സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിനുള്ള ശ്രദ്ധേയമായ പ്രചരണ മാര്‍ഗങ്ങളാണ് ഓരോ ഘടകങ്ങളും സ്വീകരിച്ചിട്ടുള്ളത്. പ്രധാന പള്ളികളില്‍ ജുമുഅക്ക് ശേഷം ഹുബുറസൂല്‍ സന്ദേശ പ്രഭാഷണം നടക്കും. ജില്ലാ സുന്നി സെന്ററില്‍ എസ്.എം.എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയും വിദ്യാനഗര്‍ സഅദിയ്യാ സെന്ററില്‍ അയ്യൂബ് ഖാന്‍ സഅദിയും മദീന മഖ്ദൂമില്‍ എസ്.ജെയഎം ജില്ലാ സെക്രട്ടറി സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയും കുമ്പള ശാന്തിപ്പള്ളത്ത് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും പെരിയടുക്കം സി.എം മസ്ജിദില്‍ എസ്.എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നും പ്രപഭാഷണം നടത്തും. സഅദിയ്യയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്തില്‍ മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി, ബായാറില്‍ വാഹിദ് സഖാഫി, മള്ഹറില്‍ അബ്ദുല്‍ സലാം ബുഖാരി തുടങ്ങിയവരും പ്രസംഗിക്കും.
വ്യാഴാഴ്ച പുലര്‍ച്ചെ പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആറംഭിച്ച് യൂണിറ്റ് പര്യടനങ്ങള്‍ക്ക് നാടൊട്ടുക്കും ആവേകകരമായ സ്വീകരണമാണ് ലഭിച്ചത്. കുമ്പള മേഖലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയായി. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. കെ അബ്ദുല്ലഹാജി ബേര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന പര്യടനത്തില്‍ മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, എ.എം മുഹമ്മദ് ഹാജി സീതാംഗോളി, അബ്ദുല്ല ഹാജി കൊടിയമ്മ, അബൂബക്കര്‍ സഖാഫി പുത്തിഗെ, മഹ്മൂദ് തൈരെ, മുഹമ്മദ് തലപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു ഇന്ന് രാവിലെ പൈവളിഗെ പഞ്ചായത്തില്‍ പര്യടനം നടക്കും.
ബാവിക്കരയില്‍ നിന്നാരംഭിച്ച കാസര്‍കോട് മേഖല പര്യടനം അഞ്ച് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് മധൂര്‍ പഞ്ചായത്തില്‍ പര്യടനം നടക്കും. ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇഗ്രാഹീം സഖാഫി അര്‍ളടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മള്ഹറില്‍ നിന്ന് ആരംഭിച്ച മഞ്ചേശ്വരം മേഖലാ പര്യടനം മൂന്ന് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. . എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മറ്റു മേഖലകളില്‍ ഇന്നും നാളെയും പര്യടനങ്ങള്‍ നടക്കും.
Tuesday, February 15, 2011
തിരുനബി സ്മരണയുണർത്തിയ മീലാദ്‌റാലി മലപ്പുറത്തിന് പുളകമായി


മലപ്പുറം: മുഹമ്മദ് നബിയുടെ 1485ാം ജന്മദിനത്തോടനുബന്ധിച്ച് മഅ്ദിൻ ഇസ്ലാമിക് അക്കാദമിയും വിവിധ മുസ്ലിം സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച നബിദിന സന്ദേശറാലി മലപ്പുറത്തിന് പുളകമായി. സമസ്ത, എസ്.വൈ. എസ്, സുന്നിജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നീ മാനേജ്മെന്റ് അസോസിയേഷൻ, എസ്. എസ്. എഫ് പ്രവർത്തകരും മഅ്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും അണിനിരന്ന റാലി കലക്ടർ വസതിക്കു സമീപം ആരംഭിച്ച് കിഴക്കേതല ജംഗ്ഷൻ ചുറ്റി കോട്ടപ്പടി സുന്നിമസ്ജിദിനു സമീപം സമാപിച്ചു. തിരുനബി പ്രകീർത്തനത്തിന്റെ ഈരടികളും ദഫ്, സകൗട്ട്, ഡിസ്പ്ളേ ടീമുകളുടെ കലാപ്രദർശനങ്ങളും റാലിക്കു മാറ്റേകി. സയ്യിദ് യൂസുഫുൽ ബുഖാരി പ്രാരംഭ പ്രാരംഭ പ്രാർത്ഥന നടത്തി.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ഹബീബൂർറഹ്മാൻ തങ്ങൾ ചെരക്കാപരമ്പ്, സയ്യിദ് അഹ്മദ് ഹുസൈൻ ശിഹാബ് തങ്ങൾ തിരൂർക്കാട്, പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, ഇ. സുലൈമാൻ മുസ്ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, മുസ്തഫ മാസ്റ്റർ കോഡോർ, ഊരകം അബ്ദുർറഹ്മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ സംബന്ധിച്ചു.
കോട്ടപ്പടിയിൽ നടന്ന നബിസന്ദേശ സംഗമം സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്നബി പഠിപ്പിച്ച നന്മയുടെ പാഠങ്ങൾ ജീവിതത്തിൽ പകർത്തുകയും അത് സഹജീവികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുകയാണ് നബിസ്നേഹ പ്രകടനത്തിനുള്ള ഏറ്റുവം നല്ല വഴിയെന്ന് അദ്ദേഹം ഉണർത്തി. ഇന്ത്യപോലുള്ള ഒരു ബഹുമത സമൂഹത്തിൽ മുസ്ലിംകളുടെ ഈ കർത്തവ്യം വർധിക്കുകയാണ്. ന്യുനപക്ഷങ്ങളെന്ന രീതിയിൽ നാം അനുഭവിക്കുന്ന അവകാശങ്ങളെപ്പോലെ തന്നെ, സമൂഹത്തോടും രാജ്യത്തോടും ഏറെ കടപ്പാടുകളുമുണ്ട്. കാലങ്ങളായി അവ തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കങ്ങളാണ് രാജ്യത്ത് മുസ്ലിം സമൂഹം നടത്തിയിട്ടുള്ളതെന്നും നബിദിനം പോലുള്ള അവസരങ്ങളിൽ ആ പ്രതിജ്ഞകൾ പുതുക്കേണ്ടതുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജലീൽ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണം നടത്തി. ചൊവ്വാഴ്ച പുലർച്ചെ നാലുമണി തൊട്ട് സ്വലാത്ത് നഗർ മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ നടന്ന മൗലിദ് മജ്ലിസോടെയാണ് പരിപാടികൾക്ക് സമാപനമായത്.
Monday, February 14, 2011
Saturday, February 12, 2011
തിരുനബിയുടെ സ്നേഹ പരിസരം ജില്ലയിൽ നാലുകേന്ദ്രങ്ങളിൽ സെമിനാർ
മലപ്പുറം: മീലാദ് കാമ്പയിന്റെ ഭാഗമായി എസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നു. റബീഉൽ അവ്വൽ 1 മുതൽ 30 വരെ തിരുനബിയുടെ സ്നേഹപരിസരം എന്ന ശീർഷകത്തിലാണ് ക്യാമ്പയിൻ നടന്നുവരുന്നത്. സ്നേഹദൗർലഭ്യവും മൂല്യങ്ങളുടെ മങ്ങലും അധർമ്മ വ്യാപനവും പുതിയ സമൂഹത്തിൽ വർദ്ധിച്ച് വരുമ്പോൾ പ്രവാചക ദർശനങ്ങളിലൂടെയും സ്നേഹ സമീപനങ്ങളിലൂടെയും മാത്രമെ ലോകത്ത് നന്മയും ഐക്യവും നിലനിർത്താൻ സാധിക്കുകയുളളു. തിന്മയുടെ വ്യാപനത്തിലൂടെ നന്മ ഇല്ലാതാവുന്ന ഈ സമയത്ത് തിരുനബിയുടെ ജീവിതമാണ് പ്രചോദനമാവുന്നത്. സ്നേഹവും ഐശ്വര്യവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരുനല്ല നാളെയ്ക്ക് വേണ്ടിയാവണം മനുഷ്യരുടെ സാമൂഹ്യ ഇടപെലുകൾ എന്ന ആശയത്തിലാണ് സ്നേഹസദസ്സുകൾ സംഘടിപ്പിക്കുന്നത്. വെളളി കൊണേ്ടാട്ടി, ഫെബ്രുവരി 17 ന് പൊന്നാനി, ഫെബ്രുവരി 25 ന് വണ്ടൂർ മാർച്ച് 4 ന് തിരൂർ എന്നിവിടങ്ങളിലാണ് സെമിനാർ നടക്കുന്നത്. എം മുഹമ്മദ് സ്വാദിഖ്, എൻ. എം സ്വാദിഖ് സഖാഫി, കലാം മാവൂർ, പി സുരേന്ദ്രൻ, സി ഹംസ, യു. കെ കുമാരൻ, വിശ്വഭദ്രാനന്ദ ശക്തി ബോധി, കെ സി വർഗീസ്, തുടങ്ങിയ പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.
ക്യാമ്പയിന്റെ ഭാഗമായി 13 ഡിവിഷൻ കേന്ദ്രങ്ങളിൽ മീലാദ് റാലിയും സന്ദേശ പ്രഭാഷണവും സംഘടിപ്പിക്കും. ജില്ലയിലെ 126 സെക്ടർ കേന്ദ്രങ്ങളിൽ സ്നേഹസദസ്സുകൾ നടക്കും. യൂണിറ്റുകളിൽ റബീഉൽ അവ്വൽ 11 ന് വിളംബര റാലിയും നടക്കും. പോസ്റ്റർ പ്രദർശനം, നബിദിന റാലി, തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളിൽ നടക്കും. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ മുതഅല്ലിം ദഅ്വകൺവീനർ ദുൽഫുഖാറലി സഖാഫി അധ്യക്ഷതവഹിച്ചു. സി കെ ശക്കീർ, കെ സൈനുദ്ധീൻ സഖാഫി, സി കെ അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് മുർതള സഖാഫി, സയ്യിദ് ഉമറലി സഖാഫി, സൈദ് മുഹമ്മദ് അഷരി എന്നിവർ സംബന്ധിച്ചു. 11/02/2011
Saturday, February 5, 2011
പാലക്കാട് ജാമിഅ ഹസനിയ്യ ,കുറ്റിക്കാട്ടൂർ ഐഎംഐസി നബിദിന പരിപാടിക്ക് തുടക്കം
Monday, March 15, 2010
അന്തരാഷ്ട്ര മീലാദ് സമ്മേളനത്തിൽ നിന്ന്
കോഴിക്കോറ്റ് സ്വപ്‌ന നഗരിയിൽ കാരന്തൂർ മർകസ് സംഘടിപ്പിച്ച അന്തരാഷ്ട്ര മീലാദ് സമ്മേളനത്തിൽ നിന്ന്
1/2
2/2
1/2
2/2
Friday, March 12, 2010
അന്തരാഷ്ട്ര മീലാദ് സമ്മേളനം ;ചില ചിത്രങ്ങൾ
Subscribe to:
Posts (Atom)