Tuesday, February 15, 2011

തിരുനബി സ്മരണയുണർത്തിയ മീലാദ്‌റാലി മലപ്പുറത്തിന്‌ പുളകമായി



മലപ്പുറം: മുഹമ്മദ്‌ നബിയുടെ 1485​‍ാം ജന്മദിനത്തോടനുബന്ധിച്ച്‌ മഅ​‍്ദിൻ ഇസ്ലാമിക്‌ അക്കാദമിയും വിവിധ മുസ്ലിം സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച നബിദിന സന്ദേശറാലി മലപ്പുറത്തിന്‌ പുളകമായി. സമസ്ത, എസ്‌.വൈ. എസ്‌, സുന്നിജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നീ മാനേജ്മെന്റ്‌ അസോസിയേഷൻ, എസ്‌. എസ്‌. എഫ്‌ പ്രവർത്തകരും മഅ​‍്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും അണിനിരന്ന റാലി കലക്ടർ വസതിക്കു സമീപം ആരംഭിച്ച്‌ കിഴക്കേതല ജംഗ്ഷൻ ചുറ്റി കോട്ടപ്പടി സുന്നിമസ്ജിദിനു സമീപം സമാപിച്ചു. തിരുനബി പ്രകീർത്തനത്തിന്റെ ഈരടികളും ദഫ്‌, സകൗട്ട്‌, ഡിസ്പ്ളേ ടീമുകളുടെ കലാപ്രദർശനങ്ങളും റാലിക്കു മാറ്റേകി. സയ്യിദ്‌ യൂസുഫുൽ ബുഖാരി പ്രാരംഭ പ്രാരംഭ പ്രാർത്ഥന നടത്തി.

മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ്‌ ഹബീബൂർറഹ്മാൻ തങ്ങൾ ചെരക്കാപരമ്പ്‌, സയ്യിദ്‌ അഹ്മദ്‌ ഹുസൈൻ ശിഹാബ്‌ തങ്ങൾ തിരൂർക്കാട്‌, പി.കെ.എസ്‌ തങ്ങൾ തലപ്പാറ, സയ്യിദ്‌ ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ്‌ ശിഹാബുദ്ധീൻ ബുഖാരി, ഇ. സുലൈമാൻ മുസ്ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, മുസ്തഫ മാസ്റ്റർ കോഡോർ, ഊരകം അബ്ദുർറഹ്മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ സംബന്ധിച്ചു.

കോട്ടപ്പടിയിൽ നടന്ന നബിസന്ദേശ സംഗമം സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്നബി പഠിപ്പിച്ച നന്മയുടെ പാഠങ്ങൾ ജീവിതത്തിൽ പകർത്തുകയും അത്‌ സഹജീവികളിലേക്ക്‌ പകർന്നു കൊടുക്കുകയും ചെയ്യുകയാണ്‌ നബിസ്നേഹ പ്രകടനത്തിനുള്ള ഏറ്റുവം നല്ല വഴിയെന്ന്‌ അദ്ദേഹം ഉണർത്തി. ഇന്ത്യപോലുള്ള ഒരു ബഹുമത സമൂഹത്തിൽ മുസ്ലിംകളുടെ ഈ കർത്തവ്യം വർധിക്കുകയാണ്‌. ന്യുനപക്ഷങ്ങളെന്ന രീതിയിൽ നാം അനുഭവിക്കുന്ന അവകാശങ്ങളെപ്പോലെ തന്നെ, സമൂഹത്തോടും രാജ്യത്തോടും ഏറെ കടപ്പാടുകളുമുണ്ട്‌. കാലങ്ങളായി അവ തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കങ്ങളാണ്‌ രാജ്യത്ത്‌ മുസ്ലിം സമൂഹം നടത്തിയിട്ടുള്ളതെന്നും നബിദിനം പോലുള്ള അവസരങ്ങളിൽ ആ പ്രതിജ്ഞകൾ പുതുക്കേണ്ടതുണെ​‍്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജലീൽ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണം നടത്തി. ചൊവ്വാഴ്ച പുലർച്ചെ നാലുമണി തൊട്ട്‌ സ്വലാത്ത്‌ നഗർ മഅ​‍്ദിൻ ഗ്രാന്റ്‌ മസ്ജിദിൽ നടന്ന മൗലിദ്‌ മജ്ലിസോടെയാണ്‌ പരിപാടികൾക്ക്‌ സമാപനമായത്‌.


No comments:

Related Posts with Thumbnails