Tuesday, April 7, 2009

മീലാദ്‌ കാമ്പയിൻ ദുആ സമ്മേളനത്തോടെ സമാപിച്ചു

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. കഴിഞ്ഞ രണ്ട്‌ മാസക്കാലമായി നടത്തിവന്ന മീലാദ്‌ കാമ്പയിൻ 2009 ദു ആ സമ്മേളനത്തോടെ സമാപിച്ചു.
ഒരു കുടുംബത്തിൽ നിന്ന്‌ ഒരു ലക്ഷം സ്വലാത്ത്‌ സമർപ്പണവും സമാപനത്തോടനുബന്ധിച്ച്‌ നടന്നു. 26 ലക്ഷം സ്വലാത്തുകൾവരെ ചൊല്ലിതീർത്ത കുടുംബങ്ങൾ ഉണ്ടായിരുന്നു. സമാപന സംഗമത്തോടനുബന്ധിച്ച്‌ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി ശൈഖ്‌ മുഹ്‌യിദ്ദേ‍ീൻ അബ്‌ദുൽ ഖാദിർ ജീലാനി (റ) അനുസ്മരണ പ്രഭാഷണം നടത്തി. മുഹ്‌യിദ്ദേ‍ീൻ മാല പോലുള്ള പ്രകീർത്തന കാവ്യങ്ങളിൽ നിന്ന്‌ നിന്ന്‌ അടർത്തിമാറ്റിയ വരികൾ ദുർവ്യാഖ്യാനം ചെയ്ത്‌ മുസ്ലിംങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബിദഈ കക്ഷികളെ കരുതിയിരിക്കാൻ കെ.കെ.എം. സഅദി ഓർമ്മിപ്പിച്ചു.

മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടന്ന പരിപാടിയിൽ ഒ.ഹൈദർ മുസ്ലിയാർ ,മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ്‌ സഅദി ഈശ്വര മംഗലം തുടങ്ങി പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിച്ചു.

Sunday, April 5, 2009

സമാപന ദുആ സമ്മേളനവും ശൈഖ്‌ ജീലാനി (റ) അനുസ്മരണവും

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009
സമാപന ദുആ സമ്മേളനവും ശൈഖ്‌ ജീലാനി (റ) അനുസ്മരണവും

06/04/2009 തിങ്കൾ
മുസ്വഫ സനാഇയ്യ: പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ ഇശാക്ക്‌ ശേഷം
പ്രഭാഷണം : കെ.കെ.എം. സഅദി

പ്രമുഖർ സംബന്ധിക്കുന്നു. ഏവർക്കും സ്വാഗതം ..

Saturday, April 4, 2009

ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം സ്നേഹമില്ലായ്മ ; അഡ്വ ഇസ്‌മയിൽ വഫ.

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം പരസ്പരം സ്നേഹമില്ലായ്മയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ അഡ്വ .ഇസ്മയിൽ വഫ അഭിപ്രായപ്പെട്ടു. അബുദാബി സുഡാനി സെന്ററിൽ എസ്‌.വൈ.എസ്‌. അബുദാബി സെൻട്രൽ കമ്മിറ്റിയുടെ മീലാദ്‌ പരിപാടികളുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഒരു വിഭാഗത്തിനോടുള്ള വെറുപ്പിൽ നിന്നാണ്‌ ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദവും തീവ്രവാദവും ഉടലെടുക്കുന്നത്‌. മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മ മനസ്സിൽ വെറുപ്പ്‌ നിറക്കുന്നു. ദാരിദ്യവും പട്ടിണിയും അപ്രകാരം തന്നെ .സഹജീവികളോടുള്ള സ്നേഹമില്ലായ്മയാണ്‌ രാജ്യത്ത്‌ ദാരിദ്യവും പട്ടിണിയും ഉണ്ടാക്കുന്നത്‌. പണക്കാരൻ പാവപ്പെട്ടവ്നോട്‌ കരുണയും സ്നേഹവുമില്ലാത്തവരായി തീർന്നതും സ്ൻഹത്തിന്റെ അഭാവം കൊണ്ട്‌ തന്നെ. വഫ വിശദീകരിച്ചു. ഭൗതിക വിദ്യഭ്യാസം നേടുന്നതിനൊപ്പം ആത്മീയ വിദ്യ കരസ്ഥമാക്കേണ്ടതിന്റെ ആവശ്യകത എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുകയും അതിനു സമയം കണ്ടെത്തുകയും വേണം. ഇസ്മയിൽ വഫ പറഞ്ഞു.
സമാപനത്തോടനുബന്ധിച്ച്‌ മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികളും ബുത്തീനിലെ അറബി ബുർ ദ സംഘത്തിന്റെ നേതൃത്വത്തിൽ ബുർദ്ദ ആലാപനവും ഉണ്ടായിരുന്നു. ശൈഖ്‌ ഹുസ്സൈൻ അസ്സഖാഫ്‌, മുസ്തഫ ദാരിമി, കെ.കെ.എം. സഅദി തുടങ്ങിയവർ പ്രസംഗിച്ചു.
ശൈഖ്‌ ഹുസ്സൈൻ അസ്സഖാഫ്‌ ബുർദ മജ്ലിസിൽ

സദസ്സ്‌ ഒരു വീക്ഷണം

അഡ്വ .ഇസ്മയിൽ വഫ

കെ.കെ.എം. സഅദി

Thursday, April 2, 2009

RSC ബുക്ടെസ്റ്റ്‌ ഫലം പ്രഖ്യാപിച്ചു

സമദ്‌, സൈനബ, മിന്നത്ത്‌, എന്നിവർക്ക്‌ ഒന്നാം സ്ഥാനം


ദുബൈ: 'ആത്മസാക്ഷാത്കാരത്തിന്റെ വസന്തം' എന്ന സന്ദേശത്തിൽ മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) ഗൾഫ്‌ ചാപ്റ്റർ പ്രവാസി മലയാളികൾക്ക്‌ വേണ്ടി ജിസിസി തലത്തിൽ നടത്തിയ ബുക്ടെസ്റ്റിൽ 100 ശമതാനം മാർക്കു നേടി സൈനബ അബ്ദുർറഹ്മാൻ സഖാഫി-റിയാദ്‌(സൗദി), മിന്നത്ത്‌ അബ്ദുസമദ്‌, അബ്ദുസമദ്‌ കക്കോവ്‌-അബുദാബി(യുഎഇ) എന്നിവർ ഒന്നാം സ്ഥാനം നേടി. 98ശതമാനം മാർക്കോടെ സുബീദ റശീദ്‌(സൗദി), ശമി സീതി-റിയാദ്‌(സൗദി) എന്നിവർ രണ്ടാം സ്ഥാനവും 96ശതമാനം മാർക്കോടെ നസീമ മുസ്തഫ-ഖമീസ്‌ മുശൈത്‌, സാബിറ ഗഫൂർ-ഖമീസ്‌ മുശൈത്ത്‌(സൗദി), മുഹമ്മദ്‌ അക്ബർ-അബുദാബി (യുഎഇ) എന്നിവർ മൂന്നാം സ്ഥാനം നേടി.

നാഷണൽ തലത്തിൽ ഒന്ന്‌ രണ്ട്‌ മൂന്ന്‌ സ്ഥാനങ്ങൾ നേടിയവർ ചുവടെ. സൗദി: സൈനബ അബ്ദുർറഹ്മാൻ സഖാഫി-റിയാദ്‌(100ശതമാനം), സുബൈദ റശീദ്‌-അൽഖോബാർ, ശമി സീതി-റിയാദ്‌(98ശതമാനം), നസീമ-ഖമീസ്‌ മുശൈത്‌, സാബിറ ഗഫൂർ-ഖമീസ്‌ മുശൈത്‌(96ശതമാനം). യുഎഇ: മിന്നത്ത്‌ അബ്ദുസമദ്‌-അബുദാബി, അബ്ദുസമദ്‌ കക്കോവ്‌-അബുദാബി(100ശതമാനം), മുഹമ്മദ്‌ അക്ബർ-അബുദാബി(96ശതമാനം), അബാസ്‌ സഖാഫി-ഷാർജ, സലീം കെ-ദുബൈ(92ശതമാനം) ഒമാൻ: ഡോ.ഹുസൈൻ ഹാജി-സലാല, ഫാത്വിമ മുഹമ്മദ്‌-സലാല(86ശതമാനം), അഹ്മദ്‌ സഹീർ-റൂവി, ഷാഹിന അൽഖൂദ്‌-സീബ്‌(82ശതമാനം), ഷാജിറ ശകീർ-റൂവി, ഫാത്വിമ ജെയിനെബ-സീബ്‌, നഈം ബെക്കോടൻ-സീബ്‌(80ശതമാനം). ഖത്തർ: നിസാർ മാന്നാർ-ദോഹ(86ശതമാനം), അബ്ദുൽ അസീസ്‌ എപി-മദീന ഖലീഫ(80ശതമാനം), റഹീമ ബഷീർ(78ശതമാനം). കുവൈത്ത്‌: അബ്ദുറഹ്മാൻ-സിറ്റി(90ശതമാനം), സ്മിഹാൻ അബ്ദുൽ ഖാദിർ-ജലീബ്‌(88ശതമാനം), മുഹമ്മദ്‌ ഫസൽ തെന്നല-സിറ്റി(84ശതമാനം). ബഹ്‌റൈൻ: മമ്മു ഹാരിസ്‌ പി.കെ-മനാമ, റാബിയ ഇസ്മാഈൽ-മനാമ(82ശതമാനം), ശാഹിദ അബ്ദുൽ മജീദ്‌-മനാമ(80ശതമാനം) എം.നജീബ്‌-മനാമ (78ശതമാനം).

ഐപിബി പ്രസിദ്ധീകരിച്ച 'നിങ്ങളുടെ പ്രവാചകൻ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജിസിസി രാജ്യങ്ങളിൽ 81 കേന്ദ്രങ്ങളിലാണ്‌ ഒരേ സമയം പരീക്ഷ നടന്നത്‌. അവലംബ കൃതി ഗൾഫ്‌ രാജ്യങ്ങളിൽ പ്രത്യേകം അച്ചടിച്ചാണ്‌ വിതരണം ചെയ്തത്‌. ഓൺലൈൻ വഴി നടത്തിയ കേന്ദ്രീകൃത മൂല്യനിർണയത്തിലൂടെയാണ്‌ ജേതാക്കളെ കണെ​‍്ടത്തിയത്‌. ആറു ഗൾഫ്‌ രാജ്യങ്ങളിൽ നിന്നായി പരീക്ഷയിൽ സ്ത്രീകളും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപെടെ മുവ്വായിരത്തോളം മത്സരാർഥികളിൽ സൗദിയിൽ നിന്നാണ്‌ കൂടുതൽ പേർ. തൊട്ടു പിന്നിൽ യുഎഇ. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടെസ്റ്റ്‌ സംഘടിപ്പിച്ചതു. ജിസിസി, നാഷണൽ തലത്തിൽ ജേതാക്കളായവർക്ക്‌ അതതു രാജ്യങ്ങളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വിജയികൾക്ക്‌ ആർഎസ്സി കോ ഓർഡിനേഷൻ കൗൺസിൽ കൺവീനർ വിപിഎം ബശീർ, ഗൾഫ്‌ ചാപ്റ്റർ കൺവീനർ ലുഖ്മാൻ പാഴൂർ, എക്സാം കൺട്രോളർ ശരീഫ്‌ കാരശ്ശേരി, ഓൺലൈൻ കൺട്രോളർ അശ്‌റഫ്‌ മന്ന എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. 01/04/2009
www.ssfmalappuram.com

Wednesday, April 1, 2009

നാദ്‌ അൽഹമർ മീലാദ്‌ ജൽസ

ദുബൈ: ലോകം പ്രവാചകനെ ഉറ്റു നോക്കുന്നുവേന്നും പ്രവാചക കീർത്തനങ്ങളാൽ ലോകം സമ്പുഷ്ടമാണെന്നും ഒരു രൂപമോ ഫോട്ടയോ ഇല്ലാതെ ലോകത്തൊരു നേതാവിനെ പുകഴ്ത്തുന്നതും ആത്മാർത്ഥമായി നെഞ്ചിലേറ്റി സ്നേഹിക്കുന്നതും സർവ്വം സൃഷ്ടിക്കാൻ കാരണമായ മുഹമ്മദ്‌ നബി(സ) യെയാണ്‌ എന്ന്‌ ലോകം സമ്മതിക്കുന്ന വിഷയമാണെന്ന്‌ മീലാദ്‌ ജൽസ സമർത്ഥിച്ചു. ദുബൈ നാദ്‌ അൽഹമർ സിറാജുൽഹുദാ മദ്‌റസ സംഘടിപ്പിച്ച മീലാദ്‌ ജൽസയിൽ 'വിശ്വപ്രവാചകൻ' എന്ന വിഷയത്തിൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത്‌ പ്രസംഗിച്ച വിദ്യാർത്ഥികളുടെ പരിപാടി പ്രശംസനീയമായിരുന്നു. മധുരം മലയാളം, ക്വിസ്‌ പ്രോഗാം, ഗാനാലാപനം ദഫ്മേളം തുടങ്ങി വിവിധ കലാപരിപാടികൾ നടത്തി.

ജമാൽ ഹാജി ചങ്ങരോത്തിന്റെ അദ്ധ്യക്ഷതയിൽ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി പ്രാർത്ഥന നിർവഹിച്ചു. മാനുഷിക മൂലിങ്ങൾ മുറുകെ പിടിക്കാൻ പ്രവാചക സ്നേഹത്തിലൂടെ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. അബ്ദുൽ ഹകീം കല്ലാച്ചി. മുസ്തഫാ ഹാജി തൃശൂർ, അലി തിരുനാവായ, നജ്മുദ്ദേ‍ീൻ കോഴിക്കോട്‌, അശ്‌റഫ്‌, ഹംസ സീഫോർത്ത്‌ തുടങ്ങിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം ജമാൽ ഹാജി, മുസ്തഫ ഹാജി എന്നിവർ നിർവഹിച്ചു. 31/03/2009
hamza seaforth
www.ssfmalappuram.com

Tuesday, March 31, 2009

കിഴക്കൻ ലണ്ടനിൽ നടന്ന മീലാദ്‌ റാലി


കിഴക്കൻ ലണ്ടനിൽ നടന്ന മീലാദ്‌ റാലി
30/03/2009
അബ്ദുൽ അസീസ്‌ വേങ്ങര

Monday, March 30, 2009

മീലാദ്‌ സംഗമവും കലാവിരുന്നും പ്രവാചകപ്രേമത്തിന്റെ നിറ സദസ്സായി

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി ,മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ നടത്തിവരുന്ന മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി മീലാദ്‌ സംഗമവും മദ്രസ്സാ വിദ്യാർത്ഥികളുടെ കലാവിരുന്നും നടത്തി. മുസ്വഫ ശഅബിയ പത്തിലെ എമിറേറ്റ്സ്‌ ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാഡമി ഓഡിറ്റോറിയത്തിൽ വൈകീട്ട്‌ 4.30 നു ആരംഭിച്ച പരിപാടികൾ രാത്രി 11.30 നാണു അവസാനിച്ചത്‌. മുസ്വഫ എസ്‌.വൈ.എസ്‌. നടത്തുന്ന ഇസ്സത്തുൽ ഇസ്ലാം മദ്രസ്സകളിലെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്‌.ബി.എസ്‌.ദഫ്‌ സംഘം അവതരിപ്പിച്ച ദഫ്‌ പ്രദർശനവും ശ്രദ്ധേയമായി.



പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ മുഖ്യ പ്രഭാഷനം നടത്തി. ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ എം.ഡി. കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്‌ദുൽ ഖാദിർ, പ്രോഫ ഷാജു ജമാലുദ്ധീൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മീലാദ്‌ കാമ്പയിനോടനുബന്ദിച്ച്‌ നടത്തിയ കുടുംബ സംഗമത്തിൽ നടന്ന മദ്‌ഹ്‌ഗാന വേദിയുടെയും വി.പി.എ. തങ്ങൾ ആട്ടീരിയുടെ പ്രഭാഷണത്തിന്റെയും വി.സി.ഡി പ്രകാശനവും നടന്നു. മുസ്വഫ എസ്‌.വൈ.എസ്‌. ട്രഷറർ മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞിയിൽ നിന്ന് ആദ്യ കോപ്പി വി.കെ. ഗ്രൂപ്പ്‌ എം.ഡി ഫളലുൽ ആബിദ്‌ ഓമച്ചപ്പുഴ ഏറ്റുവാങ്ങി.

മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയി കളായവർക്കും , പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്രസ്സ പ്രധാന അധ്യാപകൻ അബ്‌ദുൽ ഹമീദ്‌ ശർവാനി ഉത്ഘാടനം ചെയ്തു. പി.പി.എ റഹ്‌മാൻ മൗലവിയും അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴയും മൗലിദ്‌ മജ്‌ലിസിനു നേതൃത്വം നൽകി. ജന.സെക്രട്ടറി അബ്‌ദുൽ ഹമീദ്‌ സഅദി സംഘടനയെ പരിചയപ്പെടുത്തി പ്രസംഗിച്ചു. വർക്കിം പ്രസിഡണ്ട്‌ മുസ്തഫ ദാരിമി ദുആ നിർവഹിച്ചു. , കെ.കെ.എം.സഅദി, അബ്‌ദുല്ലകുട്ടിഹാജി , മുഹമ്മദ്‌കുട്ടിഹാജി കൊടിഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ബഷീർ വെള്ളറക്കാട്‌ സ്വാഗതവും ഓർഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. മുസ്വഫയിലേയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളാൾ നിറഞ്ഞ സദസ്സ്‌ തിരുനബി സ്നേഹത്തിന്റെ സുവ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണവും ഒരുക്കിയിരുന്നു. മീലാദ്‌ കാമ്പയിൻ സമാപന ദുആ സമ്മേളനം ഏപ്രിൽ 2നു മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടക്കും . പേരോട്‌ അബ്‌ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും .കൂടുതൽ വിവരങ്ങൾക്ക്‌ 02 5523491 , 055-9134144