Showing posts with label മീലാദ്‌ ഫെസ്റ്റ്‌ 2011. Show all posts
Showing posts with label മീലാദ്‌ ഫെസ്റ്റ്‌ 2011. Show all posts

Tuesday, March 8, 2011

കുവൈത്ത്‌ അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം സമാപിച്ചു

കുവൈത്ത്‌: പ്രവാചക പ്രകീർത്തനത്തിൽ ആനന്ദം നേടിയ ആയിരങ്ങളുടെ മഹാസംഗമം തീർത്ത്‌ കുവൈത്ത്‌ ഐ.സി.എഫ്. സംഘടിപ്പിച്ച രണ്ടാമത്‌ അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം സമാപിച്ചു. ബഹു. ഇന്ത്യൻ അംബാസഡർ ശ്രീ. അജയ്‌ മൽഹോത്ര ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ എസ്.വൈ.എസ്. സംസ്ഥാന അധ്യക്ഷൻ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സന്ദേശ പ്രഭാഷണം നടത്തി. പ്രവാചക സ്നേഹത്തിന്റെ മാർഗത്തിൽ എത്ര തന്നെ ചെലവഴിച്ചാലും അത്‌ അധികമാവുകയില്ലെന്നും നമ്മുടെ ജീവിതവും മരണവുമെല്ലാം പ്രവാചക സ്നേഹത്തിലുമായിരിക്കണമെന്നും എങ്കിൽ മാത്രമേ ജീവിതവിജയം കരസ്ഥമാവുകയുള്ളൂവെന്നും കാന്തപുരം തന്റെ മദ്‌ഹുറസൂൽ പ്രഭാഷണത്തിൽ പറഞ്ഞു.

പ്രവാചകനെ നിന്ദിക്കുന്നത്‌ ഇസ്ലാമിനെ നിന്ദിക്കുന്നതിന്‌ തുല്യമാണ്‌. അവർ പിഴച്ചവരും മതത്തിൽ സ്ഥാനമില്ലാത്തവരുമാണ്‌. തന്റെ ജീവനേക്കാൾ പ്രവാചകരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവാചകാനുചരരുടെ ചരിത്രം ഓർമിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. വ്യക്തമായ പരമ്പരയുടെ കരുത്തോടെ തനിക്ക്‌ ലഭിച്ച തിരുകേശത്തെ വിമർശിക്കുന്നവരെ അവഗണിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട്‌, തിരുകേശ സൂക്ഷിപ്പിനായി നിർമിക്കുന്ന മസ്ജിദിനെ വിശ്വാസി സമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്ന്‌ ആയിരങ്ങളുടെ തക്ബീർ ധ്വനിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു.

കൂടുതൽ ചിത്രങ്ങൾ www.ssfmalappuram.com


Saturday, March 5, 2011

SSF Mangalore Eid-Milad Rally

Mangalore, Mar 2: To mark the feast of Eid Milad, the Sunni Students Federation (SSF) held a "Milad rally" on Wednesday 2 March 2011 from the Pumpwell circle to Don Bosco Hall, Mangalore. The rally began from the Pumpwell Mahaveera Circle at 2.30 pm. Children from various schools and Scouts marched in the rally by holding SSF flags.

The SSF members shouted slogans throughout the march. All the participants gathered in Don Bosco Hall. Ismail welcomed the guests and the gathering. The convention "Labbaika Ya Rasulallah", was formally inaugurated by DK District organizing secretary of SSF, Basheer Madaniat. In his inaugural speech he said that, the name Sunnis used to refer to themselves, reflected the ideal of community solidarity - “The people of tradition (sunna) and the community.” Historically, Sunni Muslims have looked towards the consensus of the community, known as ijma, to determine points of doctrine and behaviour.According to a well-known hadith, Prophet Muhammad declared, “My people will never agree together on an error.” Consensus therefore became a powerful force for conformity within Sunni Islam. Although these schools differed slightly in terms of the methodology they employed to discover God’s will, all agreed on the Qur’an and the example of Prophet Muhammad as the ultimate source of truth.DK SSF president Isac Zahari in his presidential speech said that "Islam is considered to be one of the largest religions practised in the world. For many of us, Islam is apparently one cohesive religion with a few fanatics here and there. But in reality, there are two different branches of the Islam religion. Sunni Muslims believed that the rightful heir of Mohammad’s place as leader of the Islam religion is one who is voted on the basis of consensus of the Islam communities.

"He also said that no one from SSF was involved in terrorism, goondaism, looting, robbery or any other illigal activities. SSF is a peacefull Muslim community which is spreading love and peace around. "We are not seeing the hunger and enjoying our meal; instead we feed the hungry first . We are not giving any opportunity to spoil the peace in the society." He urged the youth not to join any organization without knowing their activities. He called upon the youth to serve the mankind with peace and dedication. Participants from the city and around were present in the rally as well as in the convention. Mohammed Fazil Kavalaktte, G M Mohammed Kamil Sakhafi, N K Shafi Sa'adi Bangalore, Abdul Hameed Bajpe, M B M Swadiq Malebettu, K B Sulaiman Sakhafi, U K Mohammed Sa'adi Valavoor, J M Mohammed Kamil Sakhafi, Ibrahim Bava Haji abd Abdurasheed Haji, Mangalore were present on the dais. mangalorean.com

www.ssfmalappuram.com

കൊളത്തൂരിലെ നബിദിന റാലി


SSF പെരിന്തൽമണ്ണ ഡിവിഷൻ കമ്മിറ്റി കൊളത്തൂരിൽ സംഘടിപ്പിച്ച നബിദിന റാലി

Thursday, March 3, 2011

ആലപ്പുഴ ജില്ലാ ഹുബുർറസൂൽ കോൺഫറൻസ്

എസ്‌വൈ എസ്‌ ആലപ്പുഴ ജില്ലാ ഹുബുർറസൂൽ കോൺഫറൻസ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂരിൽ കാന്തപുരം ഹുബുർറസൂൽ പ്രഭാഷണം നടത്തുന്നു

സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച മീലാദ്‌ കോൺഫറൻസിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഹുബുർറസൂൽ പ്രഭാഷണം നടത്തുന്നു.

Thursday, February 24, 2011

കാസർകോട്‌ നടന്ന ഹുബുർറസൂൽ കോൺഫറൻസ്

കാസർകോട്‌ നടന്ന ഹുബുർറസൂൽ കോൺഫറൻസിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.

24/02/2011

മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ്


മുസ്വഫ ഐ.സി.എഫ് മീലാദ് ഫെസ്റ്റ് 2011
മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ

Monday, February 21, 2011

സാർവജനീനമായ പ്രത്യയ ശാസ്ത്രം പ്രവാചകന്റേത്‌: ബാലകൃഷ്ണൻ വള്ളിക്കുന്ന്‌


മോങ്ങം: സാർവജനീനമായ പ്രത്യയ ശാസ്ത്രം പ്രവാചകന്റേതാണെന്നും മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളും നിർണ്ണയിച്ച്‌ മനുഷ്യനെ പ്രമേയമാക്കിയതായിരുന്നു മുഹമ്മദ്‌ തിരുനബിയുടെ മുന്നേങ്ങളുടെ അടിസ്ഥാനമെന്നും ബാലകൃഷ്ണൻ വള്ളിക്കുന്ന്‌ അഭിപ്രായപ്പെട്ടു. സ്നേഹപരിസരം എന്ന ശീർഷകത്തിൽ എസ്‌. എസ്‌. എഫ്‌ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മീലാദ്‌ കാമ്പയിനിന്റെ ഭാഗമായി സെക്ടറുകളിൽ സംഘടിപ്പിക്കപ്പെടുന്ന സ്നേഹസദസ്സിന്റെ കൊണേ​‍്ടാട്ടി ഡിവിഷൻ തല ഉദ്ഘാടന സംഗമത്തിൽ മോങ്ങത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ പരിപാടിയിൽ പ്രവാചക ജീവിതത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക, മാനവിക പക്ഷ മുന്നേറ്റങ്ങൾ ചർച്ച ചെയ്തു. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പി. എം. കെ ഫൈസി മോങ്ങം ഉദ്ഘാടനം ചെയ്തു. സി. കെ. ശക്കീർ സംസാരിച്ചു. എം. എ ശുകൂർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ. എ. ഗഫൂർ സ്വാഗതവും ഫഹദ്‌ മോങ്ങം നന്ദിയും പറഞ്ഞു. സി. കെ. യു മൗലവി മോങ്ങം, ബഷീർ സഖാഫി, മുഹമ്മദലി അരിമ്പ്ര സംബന്ധിച്ചു.
21/02/2011

ഇസ്റ യു.എ.ഇ ഹുബ്ബുർ റസൂൽ സംഗമം

ഇസ്റ യു.എ.ഇ ഹുബ്ബുർ റസൂൽ സംഗമം

Saturday, February 19, 2011

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ കാന്തപുരത്തിന്റെ മദ്‌ഹുറസൂൽ പ്രഭാഷണ വേദി അവസ്മരണിയമായി

ഖമറുൽ ഉലമ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ മദ്‌ഹു‌റസൂൽ പ്രഭാഷണം നടത്തുന്നു. വേദിയിൽ ഐ.സി.എഫ് യു.എ.ഇ നാഷണൽ പ്രസിഡണ്ട് മുസ്തഫ ദാരിമി, ഇന്ത്യൻ ഇസ്‌ലമിക് സെന്ററ്റ് പ്രസിഡണ്ട് ബാവഹാജി, ബനിയാസ് സ്പൈക് ഗ്രൊ‍പ്പ് എം.ഡി. കുറ്റൂർ അബ്ദുറഹ്മാൻ ഹാജി , കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി തുടങ്ങിയവർ
സദസ്സ് ഒരു വീക്ഷണം
ഫോട്ടോ: റഫീഖ് എറിയാട്

ദുബൈ അവീറിലെ ഹുബ്ബുറസൂൽ പ്രഭാഷണം


ദുബൈ അവീറിൽ പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തുന്നു

ഹോര്‍ അല്‍ അന്‍സ് യൂണിറ്റ് മീലാദ് സമ്മേളനം

ദുബായ്: ഐ സി എഫ് , ആര്‍ എസ് സി ഹോര്‍ അല്‍ അന്‍സ് യൂണിറ്റ് സംഘടിപ്പിച്ച മീലാദ് സമ്മേളനം ജന സാനിദ്ധ്യം കൊണ്ടും സഘാടനം കൊണ്ടും പ്രൗഡമായി, എസ് വൈ എസ് സ്റ്റേറ്റ് ഉപാദ്യാക്ഷന്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ് മാന്‍ ദാരിമി സമ്മേളനം ഉല്‍ഘാടനം ചൈതു, ബശീര്‍ ഫൈസി വണ്ണക്കോട്, മുഹമ്മദ് സ അദി കൊച്ചി, എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ള æട്ടി ഹാജി വള്ളിæന്ന് അദ്ധ്യക്ഷം വഹിച്ചു. അബ്ദുല്‍ ജലീല്‍ നിസാമി സ്വാഗതവുംഅബ്ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു

www.muhimmath.com





Friday, February 18, 2011

പാലക്കാട് ഹസനിയ മീലാദ് റാലി


ഷുക്കൂർ കോങ്ങാട്

കാന്തപുരത്തിന്റെ ഹുബ്ബു റസൂല്‍ പ്രഭാഷണം: പ്രചാരണം സജീവമായി; ഇന്ന് വിളംബര ദിനം


കാസര്‍കോട്: ഈ സമാസം 23ന് ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹുബു റസൂല്‍ പ്രഭാഷണ പരിപാടിയുടെ വിളംബരം ഇന്ന് ജില്ലയിലെ 350 ലേറെ യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കും. നോട്ടീസ് വിതരണം, ഗൃഹസന്ദര്‍ശനം, സൗഹൃദ കൂട്ടായ്മ, പ്രകടനം തുടങ്ങിയ വിവിധ പരിപാടികള്‍ വിളംബര ഭാഗമായി യൂണിറ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ വിപുലമായ നിലയില്‍ നടക്കുന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സിലേക്ക് മുഴുവന്‍ പ്രവാചക സ്‌നേഹികളുടെയും സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിനുള്ള ശ്രദ്ധേയമായ പ്രചരണ മാര്‍ഗങ്ങളാണ് ഓരോ ഘടകങ്ങളും സ്വീകരിച്ചിട്ടുള്ളത്. പ്രധാന പള്ളികളില്‍ ജുമുഅക്ക് ശേഷം ഹുബുറസൂല്‍ സന്ദേശ പ്രഭാഷണം നടക്കും. ജില്ലാ സുന്നി സെന്ററില്‍ എസ്.എം.എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയും വിദ്യാനഗര്‍ സഅദിയ്യാ സെന്ററില്‍ അയ്യൂബ് ഖാന്‍ സഅദിയും മദീന മഖ്ദൂമില്‍ എസ്.ജെയഎം ജില്ലാ സെക്രട്ടറി സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയും കുമ്പള ശാന്തിപ്പള്ളത്ത് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും പെരിയടുക്കം സി.എം മസ്ജിദില്‍ എസ്.എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നും പ്രപഭാഷണം നടത്തും. സഅദിയ്യയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്തില്‍ മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി, ബായാറില്‍ വാഹിദ് സഖാഫി, മള്ഹറില്‍ അബ്ദുല്‍ സലാം ബുഖാരി തുടങ്ങിയവരും പ്രസംഗിക്കും.

വ്യാഴാഴ്ച പുലര്‍ച്ചെ പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആറംഭിച്ച് യൂണിറ്റ് പര്യടനങ്ങള്‍ക്ക് നാടൊട്ടുക്കും ആവേകകരമായ സ്വീകരണമാണ് ലഭിച്ചത്. കുമ്പള മേഖലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയായി. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. കെ അബ്ദുല്ലഹാജി ബേര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന പര്യടനത്തില്‍ മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, എ.എം മുഹമ്മദ് ഹാജി സീതാംഗോളി, അബ്ദുല്ല ഹാജി കൊടിയമ്മ, അബൂബക്കര്‍ സഖാഫി പുത്തിഗെ, മഹ്മൂദ് തൈരെ, മുഹമ്മദ് തലപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു ഇന്ന് രാവിലെ പൈവളിഗെ പഞ്ചായത്തില്‍ പര്യടനം നടക്കും.

ബാവിക്കരയില്‍ നിന്നാരംഭിച്ച കാസര്‍കോട് മേഖല പര്യടനം അഞ്ച് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് മധൂര്‍ പഞ്ചായത്തില്‍ പര്യടനം നടക്കും. ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇഗ്രാഹീം സഖാഫി അര്‍ളടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മള്ഹറില്‍ നിന്ന് ആരംഭിച്ച മഞ്ചേശ്വരം മേഖലാ പര്യടനം മൂന്ന് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. . എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മറ്റു മേഖലകളില്‍ ഇന്നും നാളെയും പര്യടനങ്ങള്‍ നടക്കും.

Thursday, February 17, 2011

മസ്കറ്റ്‌:അന്തർദേശീയ മീലാദ്‌ സമ്മേളനം പ്രൗഢമായി

മസ്കറ്റ്‌: വിസ്മയ വ്യക്തിത്വം നിസ്തുല നിദർശനം എന്ന പേരിൽ ഐ സി എഫ്‌ നടത്തി വരുന്ന മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ ഐ സി എഫ്‌, ആർ എസ്‌ സി ഒമാൻ നാഷണൽ കമ്മിറ്റി സംയുക്തമായി റൂവി അൽ മാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ മീലാദ്‌ സമ്മേളനം പ്രൗഢഗംഭീരമായി. ഒമാൻ, പാകിസ്ഥാൻ, സുഡാൻ, യമൻ, ഈജിപ്ത്‌, ബംഗ്ളാദേശ്‌, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ അവരുടെ തനിമയാർന്ന ശൈലിയിൽ അവതരിപ്പിച്ച മൗലിദും, ബുർദ ആലാപനവും സദസ്സിന്‌ നവ്യാനുഭവം പകർന്നു.
വിവിധ രാജ്യക്കാരായ പ്രമുഖ മത പണ്ഡിതന്മാരുടേയും ഒമാനിലെ വിവിധ പള്ളികളിലെ ഇമാമുമാരുടേയും സാന്നിധ്യം പരിപാടിയുടെ മാറ്റ്‌ വർധിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തികളും ഭാഷാ വ്യത്യാസങ്ങളും മറന്ന്‌ ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാചക പ്രേമികൾ ഒരുമിച്ച്‌ കൂടിയത്‌ പ്രവാസ ജീവിതത്തിൽ മറക്കാനാവാത്ത അനുഭൂതിയാണ്‌ സമ്മാനിച്ചത്‌. ഒമാനിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഒഴുകിയെത്തിയ വശ്വാസികളെ ഉൾകൊള്ളാനാവാതെ വിപുലമായ സൗകര്യങ്ങളുള്ള അൽ മാസ ഓഡിറ്റോറിയവും പരിസരവും വീർപ്പുമുട്ടി. ജലീൽ നിസാമി, ഇസ്മായിൽ അമാനി, അബ്ദുർറസാഖ്‌ സൈനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ?ഇശ്ഖേ മദീന? അവതരിപ്പിച്ച ബുർദാ ആസ്വദനം സദസ്സിന്റെ ആവേശമുയർത്തി.

ഈജിപ്തിൽ നിന്നുള്ള വിശ്രുത ഖാരിഅ​‍്‌ മുഹമ്മദ്‌ അൽഹുബിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച സമ്മേളനത്തിൽ ഐ സി എഫ്‌ നാഷണൽ സെക്രട്ടറി ഇഷാഖ്‌ മട്ടന്നൂർ സ്വാഗത പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹകിം സഅദിയുടെ അദ്ധ്യക്ഷതയിൽ എസ്‌ വൈ എസ്‌ വയനാട്‌ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ കാമിൽ സഖാഫി ചെറുവേരി ഉദ്ഘാടനം ചെയ്തു. ശൈഖ്‌ ഇബ്രാഹിം അൽ അറബി (ഈജിപ്ത്‌) പ്രകീർത്തന പ്രഭാഷണവും എസ്‌ വൈ എസ്‌ ആലപ്പുഴ ജില്ലാ സെക്രട്ടറി ബാദുഷ സഖാഫി മുഖ്യ പ്രഭാഷണവും നടത്തി.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ ഹമദാൻ ബ്നു മുഹമ്മദ്‌ അൽ മഅ​‍്മരി(ഒമാൻ), ഹാജി റാശിദ്‌ (പാകിസ്ഥാൻ), ഡോ. ഹുസൈൻ (സുഡാൻ), നാമിഖ്‌ (ശ്രീലങ്ക), ഹാസിം ഖാൻ (ബംഗ്ളാദേശ്‌), അഹ്മദ്‌ തൗഖി (യമൻ) തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ നിസാർ സഖാഫി സംഘടനാ സന്ദേശം നൽകി. പ്രമുഖ പണ്ഡിതൻ ശൈഖ്‌ ഹമദാൻ ഒമാൻ പ്രകാശനം നിർവഹിച്ച പ്രവാസി രിസാലയുടെ മദീന പതിപ്പ്‌ അശ്‌റഫ്‌ ഹാജി വാദീകബീർ, ഉമർ ഹാജി മത്ര ഏറ്റുവാങ്ങി.

17/02/2011


ഈസ്റ്റ്‌ റഫയിൽ ഉജ്വല മീലാദ്സംഗമം


മനാമ: സർവ്വ സദ്ഗുണങ്ങളുടെയും മഹദ്‌ വ്യക്തിത്വത്തിന്റെയും സമ്പൂർണ്ണ മൂർത്തീഭാവമായിരുന്നു മുഹമ്മദ്‌ നബി(സ) തങ്ങളെന്നും എല്ലാറ്റിനേക്കാളും അവിടുത്തെ സ്നേഹിക്കാൻ വിശ്വാസികൾ കടപ്പെട്ടവരാണെന്നും പ്രമുഖ ബഹ്‌റൈനീ പണ്ഡിതനും മഅ​‍്ഹദുദ്ദീനിയ്യ പ്രൊഫസറുമായ ശൈഖ്‌ ഖാലിദ്‌ സ്വാലിഹ്‌ ജമാൽ അഭിപ്രായപ്പെട്ടു. `അതുല്യവ്യക്തിത്വം അനുപമസന്ദേശം` കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത്‌ റഫ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദലീൽ എക്സ്ചേഞ്ചിനു മുകളിൽ നടന്ന ഉജ്വല മീലാദ്‌ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ്‌ ഫാറൂഖ്‌ നഈമി മുഖ്യപ്രഭാഷണം നടത്തി. ബുക്ക്‌ ഫെയർ ഉദ്ഘാടനം കബീറുദ്ദീന്‌ നൽകി ശൈഖ്‌ ഖാലിദും പ്രവാസി രിസാല `മദീന` പതിപ്പിന്റെ ഏരിയാതല പ്രകാശന കർമ്മം എം.എ. മഹ്മൂദ്‌ ഹാജിക്ക്‌ നൽകി ഫാറൂഖ്‌ നഈമിയും നിർവ്വഹിച്ചു. ഒ.എം. അബൂബക്കർ ഫൈസി, കെ.സി. സൈനുദ്ദീൻ സഖാഫി, എം.സി. അബ്ദുൽകരീം, അഹ്മദ്‌ സഖാഫി മേപ്പയ്യൂർ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക്‌ പി.എം. സുലൈമാൻ ഹാജി, ഇ.അബ്ദുറഹീം, അബ്ദുൽ അസീസ്‌ കൊടുമയിൽ, അബ്ദുന്നാസിർ പയ്യോളി, യൂസുഫ്‌ പൂക്കാട്‌, സൂപ്പി മണിയൂർ, മുഹമ്മദ്‌ സുലൈമാൻ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. അശ്‌റഫ്‌ സഖാഫി വാണിമേൽ സ്വാഗതവും മുഹമ്മദ്‌ ഇസ്മാഈൽ മിസ്ബാഹി നന്ദിയും പറഞ്ഞു
M C abdul kareem

SSF ബാംഗ്ളൂർ ജില്ലാ കമ്മിറ്റി മീലാദ്‌ റാലി

എസ്എസ്എഫ്‌ ബാംഗ്ളൂർ ജില്ലാ കമ്മിറ്റി നീലസാന്ദ്രയിൽ നടത്തിയ മീലാദ്‌ റാലി
abdul raoof
Related Posts with Thumbnails