മോങ്ങം: സാർവജനീനമായ പ്രത്യയ ശാസ്ത്രം പ്രവാചകന്റേതാണെന്നും മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളും നിർണ്ണയിച്ച് മനുഷ്യനെ പ്രമേയമാക്കിയതായിരുന്നു മുഹമ്മദ് തിരുനബിയുടെ മുന്നേങ്ങളുടെ അടിസ്ഥാനമെന്നും ബാലകൃഷ്ണൻ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. സ്നേഹപരിസരം എന്ന ശീർഷകത്തിൽ എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സെക്ടറുകളിൽ സംഘടിപ്പിക്കപ്പെടുന്ന സ്നേഹസദസ്സിന്റെ കൊണേ്ടാട്ടി ഡിവിഷൻ തല ഉദ്ഘാടന സംഗമത്തിൽ മോങ്ങത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ പ്രവാചക ജീവിതത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക, മാനവിക പക്ഷ മുന്നേറ്റങ്ങൾ ചർച്ച ചെയ്തു. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പി. എം. കെ ഫൈസി മോങ്ങം ഉദ്ഘാടനം ചെയ്തു. സി. കെ. ശക്കീർ സംസാരിച്ചു. എം. എ ശുകൂർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ. എ. ഗഫൂർ സ്വാഗതവും ഫഹദ് മോങ്ങം നന്ദിയും പറഞ്ഞു. സി. കെ. യു മൗലവി മോങ്ങം, ബഷീർ സഖാഫി, മുഹമ്മദലി അരിമ്പ്ര സംബന്ധിച്ചു.
21/02/2011
No comments:
Post a Comment