Thursday, February 17, 2011

മസ്കറ്റ്‌:അന്തർദേശീയ മീലാദ്‌ സമ്മേളനം പ്രൗഢമായി

മസ്കറ്റ്‌: വിസ്മയ വ്യക്തിത്വം നിസ്തുല നിദർശനം എന്ന പേരിൽ ഐ സി എഫ്‌ നടത്തി വരുന്ന മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ ഐ സി എഫ്‌, ആർ എസ്‌ സി ഒമാൻ നാഷണൽ കമ്മിറ്റി സംയുക്തമായി റൂവി അൽ മാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ മീലാദ്‌ സമ്മേളനം പ്രൗഢഗംഭീരമായി. ഒമാൻ, പാകിസ്ഥാൻ, സുഡാൻ, യമൻ, ഈജിപ്ത്‌, ബംഗ്ളാദേശ്‌, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ അവരുടെ തനിമയാർന്ന ശൈലിയിൽ അവതരിപ്പിച്ച മൗലിദും, ബുർദ ആലാപനവും സദസ്സിന്‌ നവ്യാനുഭവം പകർന്നു.
വിവിധ രാജ്യക്കാരായ പ്രമുഖ മത പണ്ഡിതന്മാരുടേയും ഒമാനിലെ വിവിധ പള്ളികളിലെ ഇമാമുമാരുടേയും സാന്നിധ്യം പരിപാടിയുടെ മാറ്റ്‌ വർധിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തികളും ഭാഷാ വ്യത്യാസങ്ങളും മറന്ന്‌ ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാചക പ്രേമികൾ ഒരുമിച്ച്‌ കൂടിയത്‌ പ്രവാസ ജീവിതത്തിൽ മറക്കാനാവാത്ത അനുഭൂതിയാണ്‌ സമ്മാനിച്ചത്‌. ഒമാനിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഒഴുകിയെത്തിയ വശ്വാസികളെ ഉൾകൊള്ളാനാവാതെ വിപുലമായ സൗകര്യങ്ങളുള്ള അൽ മാസ ഓഡിറ്റോറിയവും പരിസരവും വീർപ്പുമുട്ടി. ജലീൽ നിസാമി, ഇസ്മായിൽ അമാനി, അബ്ദുർറസാഖ്‌ സൈനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ?ഇശ്ഖേ മദീന? അവതരിപ്പിച്ച ബുർദാ ആസ്വദനം സദസ്സിന്റെ ആവേശമുയർത്തി.

ഈജിപ്തിൽ നിന്നുള്ള വിശ്രുത ഖാരിഅ​‍്‌ മുഹമ്മദ്‌ അൽഹുബിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച സമ്മേളനത്തിൽ ഐ സി എഫ്‌ നാഷണൽ സെക്രട്ടറി ഇഷാഖ്‌ മട്ടന്നൂർ സ്വാഗത പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹകിം സഅദിയുടെ അദ്ധ്യക്ഷതയിൽ എസ്‌ വൈ എസ്‌ വയനാട്‌ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ കാമിൽ സഖാഫി ചെറുവേരി ഉദ്ഘാടനം ചെയ്തു. ശൈഖ്‌ ഇബ്രാഹിം അൽ അറബി (ഈജിപ്ത്‌) പ്രകീർത്തന പ്രഭാഷണവും എസ്‌ വൈ എസ്‌ ആലപ്പുഴ ജില്ലാ സെക്രട്ടറി ബാദുഷ സഖാഫി മുഖ്യ പ്രഭാഷണവും നടത്തി.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ ഹമദാൻ ബ്നു മുഹമ്മദ്‌ അൽ മഅ​‍്മരി(ഒമാൻ), ഹാജി റാശിദ്‌ (പാകിസ്ഥാൻ), ഡോ. ഹുസൈൻ (സുഡാൻ), നാമിഖ്‌ (ശ്രീലങ്ക), ഹാസിം ഖാൻ (ബംഗ്ളാദേശ്‌), അഹ്മദ്‌ തൗഖി (യമൻ) തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ നിസാർ സഖാഫി സംഘടനാ സന്ദേശം നൽകി. പ്രമുഖ പണ്ഡിതൻ ശൈഖ്‌ ഹമദാൻ ഒമാൻ പ്രകാശനം നിർവഹിച്ച പ്രവാസി രിസാലയുടെ മദീന പതിപ്പ്‌ അശ്‌റഫ്‌ ഹാജി വാദീകബീർ, ഉമർ ഹാജി മത്ര ഏറ്റുവാങ്ങി.

17/02/2011


No comments:

Related Posts with Thumbnails