Wednesday, January 25, 2012

മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന് പ്രൗഢമായ തുടക്കം




പുത്തിഗെ: വിശ്വപ്രവാചകരുടെ ജന്മമാസത്തെ വരവേറ്റ് പുത്തിഗെ മുഹിമ്മാത്തില്‍ മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്ന ഒരു മാസത്തെ മീലാദ് ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം.

റബീഉല്‍ അവ്വല്‍ 12 വരെ നീണ്ട് നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സിന്റെ ഉല്‍ഘാടനം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.



ലോകത്ത് മാനവികതയുടെ മഹത്തായ സന്ദേശം നല്‍കിയ വിശ്വ പ്രവാചകരുടെ സ്‌നേഹ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ മീലാദ് കൂട്ടായ്മകള്‍ ഏറെ സഹായിക്കുന്നതായി അദ്ധേഹം പറഞ്ഞു. അധാര്‍മിക പ്രവണതകള്‍ ശക്തി പ്രാപിക്കുന്ന ആധുനിക യുഗത്തില്‍ പ്രവാചകരുടെ ധാര്‍മിക സന്ദേശം കൂടുതലായി പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം.



ആയിരത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളെയും ഉസ്താദുമാരേയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി രാവിലെ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.



സി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രകീര്‍ത്തന പ്രഭാഷണം നടത്തി. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ബദ്രിയ്യ നഗര്‍, സീതികുഞ്ഞി മുസ്‌ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,



ഹാജി അമീറലി ചൂരി, ഉസ്മാന്‍ സഖാഫി തലക്കി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ പുളിക്കൂര്‍, എം അന്തുഞ്ഞി മൊഗര്‍, സി.എച്ച് മുഹമ്മദ് പട്‌ള, റഹ്മാനിയ്യ അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി കന്യപ്പാടി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, എ.എം. മുഹമ്മദ് ഹാജി സീതാംഗോളി, അബ്ദുറഹ്മാന്‍ കളത്തൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി., ഇബ്‌റാഹിം അഹ്‌സനി, അബ്ദുസ്സലാം അഹ്‌സനി, ജീലാനിഅബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ആദം സഖാഫി പള്ളപ്പാടി, ജി.എസ്. അബൂബക്കര്‍, അബ്ദുല്‍ അസീസ് ബാഖവി, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു.



എല്ലാ ദിവസവും വൈകിട്ട് 3 മണി മണിക്ക് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന പ്രകീര്‍ത്തന സദസിന് പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കും. മൗലീദ് പാരായണം, ഉത്‌ബോധനം, ഖസീദ ആലാപനം, പ്രാര്‍ഥനാ മജ്‌ലിസ്, തബറുക് വിതരണം തുടങ്ങിയ പരിപാടികള്‍ ഓരോ ദിവസവും നടക്കും. 6 മണിക്ക് സമാപിക്കും.



മുഹിമ്മാത്തില്‍ ഒരു മാസത്തെ മീലാദാഘോഷ ഭാഗമായി പ്രകീര്‍ത്തന സദസ്സിനു പുറമെ കലാ സഹിത്യ മത്സരം, അഖില കേരള പ്രസംഗ മത്സരം, പഴയ തലമുറയുടെ മൗലിദ് സദസ്സ്, പ്രകീര്‍ത്തന റാലി, ബുര്‍ദ മജ്‌ലിസ്, പ്രാത്ഥനാ സംഗമം, മാഉമുബാറക് വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.



No comments:

Related Posts with Thumbnails