Saturday, February 12, 2011

തിരുനബിയുടെ സ്നേഹ പരിസരം ജില്ലയിൽ നാലുകേന്ദ്രങ്ങളിൽ സെമിനാർ

മലപ്പുറം: മീലാദ്‌ കാമ്പയിന്റെ ഭാഗമായി എസ്എസ്എഫ്‌ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നു. റബീഉൽ അവ്വൽ 1 മുതൽ 30 വരെ തിരുനബിയുടെ സ്നേഹപരിസരം എന്ന ശീർഷകത്തിലാണ്‌ ക്യാമ്പയിൻ നടന്നുവരുന്നത്‌. സ്നേഹദൗർലഭ്യവും മൂല്യങ്ങളുടെ മങ്ങലും അധർമ്മ വ്യാപനവും പുതിയ സമൂഹത്തിൽ വർദ്ധിച്ച്‌ വരുമ്പോൾ പ്രവാചക ദർശനങ്ങളിലൂടെയും സ്നേഹ സമീപനങ്ങളിലൂടെയും മാത്രമെ ലോകത്ത്‌ നന്മയും ഐക്യവും നിലനിർത്താൻ സാധിക്കുകയുളളു. തിന്മയുടെ വ്യാപനത്തിലൂടെ നന്മ ഇല്ലാതാവുന്ന ഈ സമയത്ത്‌ തിരുനബിയുടെ ജീവിതമാണ്‌ പ്രചോദനമാവുന്നത്‌. സ്നേഹവും ഐശ്വര്യവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരുനല്ല നാളെയ്ക്ക്‌ വേണ്ടിയാവണം മനുഷ്യരുടെ സാമൂഹ്യ ഇടപെലുകൾ എന്ന ആശയത്തിലാണ്‌ സ്നേഹസദസ്സുകൾ സംഘടിപ്പിക്കുന്നത്‌. വെളളി കൊണേ​‍്ടാട്ടി, ഫെബ്രുവരി 17 ന്‌ പൊന്നാനി, ഫെബ്രുവരി 25 ന്‌ വണ്ടൂർ മാർച്ച്‌ 4 ന്‌ തിരൂർ എന്നിവിടങ്ങളിലാണ്‌ സെമിനാർ നടക്കുന്നത്‌. എം മുഹമ്മദ്‌ സ്വാദിഖ്‌, എൻ. എം സ്വാദിഖ്‌ സഖാഫി, കലാം മാവൂർ, പി സുരേന്ദ്രൻ, സി ഹംസ, യു. കെ കുമാരൻ, വിശ്വഭദ്രാനന്ദ ശക്തി ബോധി, കെ സി വർഗീസ്‌, തുടങ്ങിയ പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.
ക്യാമ്പയിന്റെ ഭാഗമായി 13 ഡിവിഷൻ കേന്ദ്രങ്ങളിൽ മീലാദ്‌ റാലിയും സന്ദേശ പ്രഭാഷണവും സംഘടിപ്പിക്കും. ജില്ലയിലെ 126 സെക്ടർ കേന്ദ്രങ്ങളിൽ സ്നേഹസദസ്സുകൾ നടക്കും. യൂണിറ്റുകളിൽ റബീഉൽ അവ്വൽ 11 ന്‌ വിളംബര റാലിയും നടക്കും. പോസ്റ്റർ പ്രദർശനം, നബിദിന റാലി, തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളിൽ നടക്കും. ഇതുസംബന്ധിച്ച്‌ ചേർന്ന യോഗത്തിൽ ജില്ലാ മുതഅല്ലിം ദഅ​‍്‌വകൺവീനർ ദുൽഫുഖാറലി സഖാഫി അധ്യക്ഷതവഹിച്ചു. സി കെ ശക്കീർ, കെ സൈനുദ്ധീൻ സഖാഫി, സി കെ അബ്ദുറഹ്മാൻ സഖാഫി, സയ്യിദ്‌ മുർതള സഖാഫി, സയ്യിദ്‌ ഉമറലി സഖാഫി, സൈദ്‌ മുഹമ്മദ്‌ അഷരി എന്നിവർ സംബന്ധിച്ചു. 11/02/2011

No comments:

Related Posts with Thumbnails