Wednesday, March 17, 2010

തിരുനബി സ്നേഹം ആദർശത്തിന്റെ അടിത്തറ; മുഹമ്മദ്ഫാറൂഖ്‌ നഈമി

കുവൈത്ത്‌: തിരുനബി സ്നേഹം മതവിശ്വാസത്തിന്റെയും ആദർശത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും ഇസ്ലാമിക സാഹോദര്യത്തിന്റേയും സ്നേഹ ദർശനങ്ങളുടേയും ഹൃദ്യമായ തലവും ദീപ്തമായ സന്ദേശവും പ്രവാചകസ്നേഹത്തിലൂടെ മാത്രമേ പ്രാപ്യമവുകയുള്ളൂ എന്നും എസ്‌എസ്‌എഫ്‌ സ്റ്റേറ്റ്‌ : അസിസ്റ്റന്റ്‌ പ്രസിഡന്റും ഇന്റർ നാഷനൽ മുസ്ലിം ഫ്രറ്റേണിറ്റിഫോറം അവാർഡ്‌ ജേതാവുമായ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അൽബുഖാരി പ്രസ്താവിച്ചു. കുവൈത്ത്‌ എസ്‌വൈഎസ്‌ സംഘടിപ്പിച്ച 'തിരുനബി ചരിത്രം നിയോഗം' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിരുനബി ചരിത്ര പഠനം കാലോചിതമായ രീതിയിൽ നടക്കേണ്ടതുണ്ട്‌. ഇസ്ലാമിന്റെ യഥാരുപത്തിലുള്ള നിലനിൽപും പുതു തലമുറയിലേക്കുള്ള കൈമാറ്റവുമെല്ലാം പ്രവാചക ചരിത്രത്തിലധിഷ്ടിതമാണ്‌. പ്രവാചക ചരിത്രമെന്നാൽ ഇസ്ലാമിക ചരിത്രമാണ്‌. അത്‌ രണ്ടും വേർതിരിക്കാൻ സാധ്യമല്ല എന്നതിന്ന്‌ വിശുദ്ധ ഖുർആൻ തന്നെ സാക്ഷിയാണ്‌. പ്രവാചക ചരിത്ര ഗവേഷകൻ കൂടിയായ നഈമി പറഞ്ഞു.


പ്രവാചകനെ കുറിച്ച്‌ കൂടുതൽ രചനകളും പഠനങ്ങളും ഇനിയും നടക്കേണ്ടിയിരിക്കുന്നു. താരതമ്യേന ഇസ്ലാമിനെ കുറിച്ച്‌ അജ്ഞരും ഇസ്ലാമിനെ ഭീതിയോടെ വീക്ഷിക്കുന്നവരുമായ യൂറോപ്യൻ സമൂഹത്തിൽ നിന്ന്‌ പോലും പ്രവാചകനെ കുറിച്ച്‌ പഠിക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുമ്പോൾ പ്രവാചകന്റെ അനുയായികൾ എന്നവകാശപ്പെടുന്നവരിൽനിന്ന്‌ തന്നെ പ്രവാചകൻ അനുസ്മരിക്കപ്പെടേണ്ടതില്ല എന്ന വാദവുമായി രംഗത്തിറങ്ങുന്നത്‌ എന്ത്‌ മാത്രം വിരോധഭാസമല്ല. തിരു നബി ജീവിതത്തിന്റെ നേർ ചിത്രങ്ങളാണ്‌ ഇസ്ലാമിക -വ്യക്തി -സാമൂഹ്യ ജീവിതത്തിന്റേയും പ്രബോധന പ്രവർത്തനത്തിന്റേയും ചാലകശക്തിയാവേണ്ടത്‌-അദ്ദേഹം ഓർമിപ്പിച്ചു. കുവൈത്ത്‌ എസ്‌വൈ എസ്‌ പ്രസിഡന്റ്‌ അബ്ദുൽ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ച സെമിനാർ എസ്‌വൈ എസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ലത്വീഫ്‌ സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു അഹ്മദ്‌ ടശ.മാണിയൂർ, കെ.നിസാർ മൗലവി, സയ്യിദ്‌ അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ്‌ ഹബീബ്ബുഖാരി തുടങ്ങിയവർ പങ്കെടുത്തു ജന സെക്രട്ടറി പികെ ശുക്കൂർ കൈപ്പുറം സ്വാഗതവും പിവി ഹബീബ്‌ നന്ദിയും പറഞ്ഞു.

17/03/2010
mishab villyapilli

No comments:

Related Posts with Thumbnails