Monday, March 8, 2010

തിരുപ്രകീർത്തനം വിശ്വാസത്തിന്റെ ഭാഗം: നൂറുൽ ഉലമ

മഞ്ചേശ്വരം: തിരുനബി പ്രകീർത്തനം അല്ലാഹുവിന്റെ കൽപനയാണെന്നും അതിനെതിരിൽ അപശബ്ദം ഉയർത്തുന്നവർക്ക്‌ ഇസ്ലാമിൽ സ്ഥാനമില്ലെന്നും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മൾഹറുന്നൂറിൽ ഇസ്ലാമിത്തഅ​‍്ലീമിയുടെ മീലാദ്‌ ജൽസയുടെ സമാപനഭാഗമായി പ്രകീർത്തന സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുമാസത്തോളമായി മൾഹറിൽ നടന്നു വരുന്ന മീലാദ്‌ ജൽസ ആയിരങ്ങൾ അണിനിരന്ന ആത്മീയ സമ്മേളനത്തോടെ സമാപിച്ചു. രാവിലെ മഖാം സിയാറത്തിന്‌ സയ്യിദ്‌ മുശ്താഖ്‌ അൽബുഖാരി നേതൃത്വം നൽകി. മൗലിദുറസൂൽ സദസ്സിന്‌ സയ്യിദ്‌ എം കെ തങ്ങൾ, സയ്യിദ്‌ ജലാലുദ്ദേ‍ീൻ അൽഹാദി, കെ എസ്‌ എം പയോട്ട, കെ പി ഹുസൈൻ സഅദി, മജീദ്ഫൈസി നേതൃത്വം നൽകി.
മൾഹർ വിദ്യാർഥി സംഘടന പുറത്തിറക്കിയ മൾഹർ മലയാളം സോവനീർ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽഫാറൂഖ്‌ അൽബുഖാരി ഒമാൻ മുഹമ്മദ്‌ ഹാജിക്കും കന്നട സോവനീർ കെ എസ്‌ എം പയോട്ട ഹോസങ്കടി മഹ്മൂട്‌ ഹാജിക്കും സപ്ലിമന്റ്‌ സി അബ്ദുല്ല മുസ്ലിയാർ പാടി അബ്ദുല്ലക്കുഞ്ഞി ഹാജിക്കും നൽകി പ്രകാശനം ചെയ്തു.

ബുർദ ആസ്വാദന സദസ്സിന്‌ അബ്ദുന്നാസർ സഖാഫി തുരുത്തി, ഹനീഫ്‌ ഖാദിരി ബീജാപൂർ, മുഈനുദ്ദേ‍ീൻ ബംഗളൂരു നേതൃത്വം നൽകി. സയ്യിദ്‌ ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പ്രാസ്ഥാനിക കൂട്ടായ്മ എസ്‌ എസ്‌ എഫ്‌ കർണാടക സംസ്ഥാന പ്രസിഡന്റ്‌ ശാഫി സഅദി നന്ദാപുരം ഉദ്ഘാടനം ചെയ്തു. എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റിയംഗം പി കെ അബ്ദുറഹ്മാൻ മാസ്റ്റർ വിഷയാവതരണം നടത്തി.

ഹുബുറസൂൽ പ്രഭാഷണം കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാർ നിർവഹിച്ചു. സി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വാർഷിക സ്വലാത്ത്‌ സമ്മേളനത്തിന്‌ മൾഹർ ചെയർമാൻ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി നേതൃത്വം നൽകി. സയ്യിദ്‌ അത്വാഉല്ല തങ്ങൾ ഉദ്യാവരം പ്രാർഥന നടത്തി. ഉഡുപ്പി ഖാസി ബേക്കൽ ഇബ്‌റാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ബോധനവും എം അലിക്കുഞ്ഞി മുസ്ലിയാർ ശിറിയ ആത്മീയോപദേശവും നടത്തി. അബാസ്‌ മുസ്ലിയാർ മഞ്ഞനാടി, സയ്യിദ്‌ ജലാലുദ്ദേ‍ീൻ അൽബുഖാരി, ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, മൂസ സഖാഫി കളത്തൂർ, മുഹമ്മദ്‌ സഖാഫി പാത്തൂർ, ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുൽഖാദിർ സഖാഫി മോഗ്രാൽ, ശിഹാബുദ്ദേ‍ീൻ തങ്ങൾ മുന്നിപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.

08/03/2010

No comments:

Related Posts with Thumbnails