തിന്മക്കെതിരെ ലോകമാസകലം നന്മയുടെ പ്രഭപരത്തി മാലോകരെ സത്യസരണിയിലേക്ക് നയിച്ച പ്രവാചക പ്രഭുവിന്റെ ജന്മദിനം നാടെങ്ങും സമൃദ്ധമായി ആഘോഷിച്ചു. ഘോഷയാത്ര, തക്ബീർ ജാഥ, മൗലിദ് പാരായണം, വീടുകൾ കേന്ദ്രീകരിച്ച് മൗലിദ് സദസ്സുകൾ, അന്നദാനം, വിദ്യാർഥികളുടെ കലാസ്വാദനം, മധുര പലഹാര വിതരണം, ശാസ്കാരിക വിജ്ഞാനപ്രദമായ മത്സരങ്ങൾ എന്നിവക്ക് എസ്‌വൈ എസ്, എസ്‌എസ് എഫ്, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്ബി എസ് പ്രവർത്തകർ നേതൃത്വം നൽകി.

No comments:
Post a Comment