Tuesday, March 10, 2009

മുസഫ്ഫയിലെങ്ങും നിറഞ്ഞൊഴുകിയ പ്രകീർത്തന വേദികൾ


മുസഫ്ഫ: ലോകാനുഗ്രഹിയായ പ്രവാചകർ(സ്വ) എന്ന പ്രമേയവുമായി മുസഫ്ഫ എസ്‌ വൈ എസ്‌ ഫെബ്രുവരി 3മുതൽ ഏപ്രിൽ 3 വരെ നടത്തുന്ന മീലദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി അന്ത്യപ്രവാചകർ മുഹമ്മദ്‌ മുസ്ഥഫാ(സ്വ) തങ്ങളുടെ ജന്മ ദിനത്തിൽ മുസഫ്ഫയിലെ വിവിധ പള്ളികളിലും എസ്‌ വൈ എസ്‌ മദ്രസകളിലും നടത്തിയ പ്രവാചക പ്രകീർത്തന-പ്രഭാഷണ വേദികൾ പ്രവാചക പ്രേമികളാൽ നിറഞ്ഞൊഴുകി

ന്യൂ മുസഫ്ഫ മെയില്ലെനിയം സൂപ്പർമാർക്കറ്റിനടുത്തുള്ള പള്ളിയിൽ മീലാദ്‌ പ്രഭാഷണം ,മൗലിദ്‌ മജ്‌ ലിസ്‌,നഅ്ത്തേ റസൂൽ,പുസ്തക പ്രകാശനം, അന്നദാനം തുടങ്ങി വിവിധ പരിപാടികൾ നടന്നു ജാമിഅ: സഅദിയ്യ:ഗൾഫ്‌ ഓർഗനൈസർ അബ്ദുൽ ഗഫ്ഫാർ സഅദി,കെ കെ എം സഅദി തുടങ്ങിയവർ പ്രസംഗിച്ചു

മുസഫ്ഫ പോലിസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ ചിത്താരി ഹംസ മുസ്‌ല്യാർ. ബശീർ ഫൈസി വെണ്ണക്കോട്‌ എന്നിവർ മീലാദ്‌ പ്രഭാഷണം നടത്തി

മുസഫ്ഫ സനാ ഇയ്യ: 16ലെ പള്ളിയിൽ നടന്ന സംഗമത്തിൽ ശൈഖുനാ ചിത്താരി ഹംസ മുസ്ല്യാർ സംബന്ധിച്ചു പുതുതായി ഇസ്‌ ലാം സ്വീകരിച്ച വ്യക്തിക്ക്‌ ചിത്താരി ഉസ്താദ്‌ മുഹമ്മദ്‌ സൽമാൻ എന്ന് പേര്‌ നൽകി

മുസഫ്ഫ ശ അബിയ്യ 10 ലെയും 12 ലെയും മദ്‌ റസകളിൽ നടന്ന വിദ്ധ്യാർത്ഥി സംഗമവും മൗലിദ്‌ മജ്‌ ലിസും ശ്രദ്ധേയമായി അബ്ദുൽ ഹമീദ്‌ ശർവ്വാനി,അബൂബക്കർ മുസ്‌ല്യാർ ഓമച്ചപ്പുഴ, ഉമർ ഫൈസി,പി പി എ റഹ്‌ മാൻ മുസ്‌ ല്യാർ കൽത്തറ തുടങ്ങിയവർ നേതൃത്വം നൽകി

മുസഫ്ഫയിലെ വിവിധ പള്ളികളിൽ സുബ്‌ഹിക്കു മുമ്പേ നടന്ന മൗലിദ്‌ മജ്‌ലിസുകൾക്ക്‌ മുസ്ഥഫ ദാരിമി കടാങ്കോട്‌,അബൂബക്കർ മുസ്‌ ല്യാർ ഓമച്ചപ്പുഴ, അബ്ദുൽ ഹമീദ്‌ സഅദി, ബീരാൻ ദാരിമി, ഇബ്‌റാഹീം മുസ്‌ല്യാർ,സുലൈമാൻ അഹ്‌ സനി തുടങ്ങിയവർ നേതൃത്വം നൽകി

പ്രവാചകരുടെ മദ്‌ഹ്‌ പറയാനുള്ള സംഗമങ്ങൾക്കെതിരെയുള്ള ജൽപനങ്ങൾ പ്രവാചക പ്രേമികൾ തള്ളിക്കളഞ്ഞതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നുവേദികൾ നിറഞ്ഞൊഴുകിയ പ്രകീർത്തന സദസ്സുകൾ എന്ന് വ്യാപകമായി വിലയിരുത്തപ്പെട്ടു

No comments:

Related Posts with Thumbnails