Tuesday, March 17, 2009

പ്രവാചക പ്രേമത്തിന്റെ സ്വരമാധുരിയിൽ ആയിരങ്ങൾ ഒത്തുചേർന്നു

കുവൈത്ത്‌: പ്രവാചക സ്നേഹത്തിന്റെ സ്വരമാധുരിയിൽ ആയിരങ്ങൾ ഒത്തുചേർന്നു. എസ്‌.വൈ.എസ്‌ കുവൈത്ത്‌ കമ്മിറ്റി അബാസിയ ടൂറിസ്റ്റിക്‌ പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ആയിരങ്ങളാണ്‌ എത്തിച്ചേർന്നത്‌. വൈകീട്ട്‌ അഞ്ചു മണിക്ക്‌ ആരംഭിച്ച സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനഉന്റ സെക്രട്ടറി ചിത്താരി കെ.പി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുൽ ഹകീം ദാരിമി അദ്ധ്യക്ഷണായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.
ചിത്താരി കെ.പി. ഹംസ മുസ്ലിയാർ

പ്രവാചകന്റെ കീർത്തനങ്ങൾ മുസ്ലിമിന്റെ ഈമാനിന്റെ ഭാഗമാണെന്നും നബി(സ)യുടെ കാലത്തും സാന്നിദ്ധ്യത്തിലുംതന്നെ മധ്‌ സദസ്സുകൾ ഉണ്ടായിരുന്നുവേന്നും കാന്തപുരം വ്യക്തമാക്കി. സകല ജീവജാലങ്ങളോടും കാരുണ്യം കാണിച്ച പ്രവാചക പ്രഭുവിനെ പോലെ മറ്റൊരു കാരുണ്യവാനെ ലോകത്ത്‌ കാണാനാവില്ല. അറിവും ആത്മ ധൈര്യവും സ്നേഹവും ഭംഗിയും തുടങ്ങി സകല ഗുണങ്ങളും ഒത്തുചേർന്ന അതുല്യനും അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയുമാണ്‌ പ്രവാചകർ. മൃഗങ്ങളും പക്ഷികളും മരങ്ങളും കല്ലും മണ്ണുമെല്ലാം നബിയോട്‌ സംസാരിക്കുകയും വഴിപ്പെടുകയും ചെയ്തത്‌ തിരുവചനങ്ങളിൽനിന്നു വ്യക്തമാണ്‌, അദ്ദേഹം പറഞ്ഞു.
ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി, പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, ശൈഖ്‌ മഹ്മൂട്‌ അബ്ദുൽ ബാരി (സോമാലിയ), ശൈഖ്‌ യാസിർ ഖിദ്മാനി (സിറിയ), അസ്സയ്യിദ്‌ അബ്ദുൽ അസീസ്‌ രിഫാഇ, അബ്ദുൽ അസീസ്‌ (കുവൈത്ത്‌), മുഹമ്മദ്‌ ശംസുൽ ഹഖ്‌ (ഝാർഖണ്ഡ്‌), മുഹമ്മദ്‌ അസ്ലം (പാക്കിസ്ഥാൻ), നാസർ റബാനി (തമിഴ്‌നാട്‌), മൗലാനാ ഖമറുദ്ദേ‍ീൻ (ബംഗ്ലാദേശ്‌) എന്നിവർ പ്രസംഗിച്ചു. അബ്ദുല്ല വടകര സ്വാഗതവും അഡ്വക്കറ്റ്‌ തൻവീർ ഉമർ നന്ദിയും പറഞ്ഞു. 16/03/2009

http://www.ssfmalappuram.com/

No comments:

Related Posts with Thumbnails