Wednesday, April 1, 2009

നാദ്‌ അൽഹമർ മീലാദ്‌ ജൽസ

ദുബൈ: ലോകം പ്രവാചകനെ ഉറ്റു നോക്കുന്നുവേന്നും പ്രവാചക കീർത്തനങ്ങളാൽ ലോകം സമ്പുഷ്ടമാണെന്നും ഒരു രൂപമോ ഫോട്ടയോ ഇല്ലാതെ ലോകത്തൊരു നേതാവിനെ പുകഴ്ത്തുന്നതും ആത്മാർത്ഥമായി നെഞ്ചിലേറ്റി സ്നേഹിക്കുന്നതും സർവ്വം സൃഷ്ടിക്കാൻ കാരണമായ മുഹമ്മദ്‌ നബി(സ) യെയാണ്‌ എന്ന്‌ ലോകം സമ്മതിക്കുന്ന വിഷയമാണെന്ന്‌ മീലാദ്‌ ജൽസ സമർത്ഥിച്ചു. ദുബൈ നാദ്‌ അൽഹമർ സിറാജുൽഹുദാ മദ്‌റസ സംഘടിപ്പിച്ച മീലാദ്‌ ജൽസയിൽ 'വിശ്വപ്രവാചകൻ' എന്ന വിഷയത്തിൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത്‌ പ്രസംഗിച്ച വിദ്യാർത്ഥികളുടെ പരിപാടി പ്രശംസനീയമായിരുന്നു. മധുരം മലയാളം, ക്വിസ്‌ പ്രോഗാം, ഗാനാലാപനം ദഫ്മേളം തുടങ്ങി വിവിധ കലാപരിപാടികൾ നടത്തി.

ജമാൽ ഹാജി ചങ്ങരോത്തിന്റെ അദ്ധ്യക്ഷതയിൽ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി പ്രാർത്ഥന നിർവഹിച്ചു. മാനുഷിക മൂലിങ്ങൾ മുറുകെ പിടിക്കാൻ പ്രവാചക സ്നേഹത്തിലൂടെ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. അബ്ദുൽ ഹകീം കല്ലാച്ചി. മുസ്തഫാ ഹാജി തൃശൂർ, അലി തിരുനാവായ, നജ്മുദ്ദേ‍ീൻ കോഴിക്കോട്‌, അശ്‌റഫ്‌, ഹംസ സീഫോർത്ത്‌ തുടങ്ങിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം ജമാൽ ഹാജി, മുസ്തഫ ഹാജി എന്നിവർ നിർവഹിച്ചു. 31/03/2009
hamza seaforth
www.ssfmalappuram.com

3 comments:

prachaarakan said...

ലോകം പ്രവാചകനെ ഉറ്റു നോക്കുന്നുവേന്നും പ്രവാചക കീർത്തനങ്ങളാൽ ലോകം സമ്പുഷ്ടമാണെന്നും ഒരു രൂപമോ ഫോട്ടയോ ഇല്ലാതെ ലോകത്തൊരു നേതാവിനെ പുകഴ്ത്തുന്നതും ആത്മാർത്ഥമായി നെഞ്ചിലേറ്റി സ്നേഹിക്കുന്നതും സർവ്വം സൃഷ്ടിക്കാൻ കാരണമായ മുഹമ്മദ്‌ നബി(സ) യെയാണ്‌ എന്ന്‌ ലോകം സമ്മതിക്കുന്ന വിഷയമാണെന്ന്‌ മീലാദ്‌ ജൽസ സമർത്ഥിച്ചു.

ചെറിയപാലം said...

പ്രിയ സ്നേഹിതാ,
താങൾക്കു സത്യം മനസ്സിലാകട്ടെ എന്നു പ്രാ‍ർത്ക്കുന്നു.

prachaarakan said...

സത്യ മനസ്സിലാക്കിയാൽ മാത്രം പോരാ ..അത്‌ അംഗീകരിച്ച്‌ നിലവിൽ നിലകൊള്ളുന്ന വഹാബിസത്തിൽ നിന്ന് രക്ഷനേടാൻ അല്ലാഹു തൗഫീഖും നൽകണം ..അതിനായി പ്രാർത്ഥിക്കുന്നു

Related Posts with Thumbnails