Wednesday, March 25, 2009

മീലാദ്‌ സംഗമവും വിദ്യാർത്ഥികളുടെ കലാ വിരുന്നും മുസ്വഫയിൽ

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ നടത്തി വരുന്ന നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും മീലാദ്‌ സംഗമവും നടത്തുന്നു.

മുസ്വഫ ശഅബിയ പത്തിൽ യു.എ.ഇ .എക്സേഞ്ചിനു പിറക്‌ വശത്തുള്ള എമിറേറ്റ്സ്‌ ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാഡമി ഓഡിറ്റോറിയത്തിൽ 28-03- 2009 ശനിയാഴ്ച 4.30 മുതൽ 10.30 വരെ യാണു പരിപാടികൾ നടക്കുക. പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ മീലാദ്‌ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തും. മോഡൽ സ്കൂൾ പ്രിൻസിപ്പർ ഡോ അബ്‌ദുൽഖാദിർ, പ്രോഫ. ഷാജു ജമാലുദ്ധീൻ, ബനിയാസ്‌ ഗ്രൂപ്പ്‌ ഒ‍ാഫ്‌ കമ്പനി എം.ഡി. കൊറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

മീലാദ്‌ കാമ്പയിനോടനുബന്ധിച്ച നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും , മുസ്വഫ എസ്‌.വൈ.എസ്‌.നടത്തുന്ന ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് ഈവർഷം സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം വരിച്ച 11 വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടന്ന മദ്‌ഹ്ഗാന വേദിയുടെയും വി.പി.എ .തങ്ങൾ ആട്ടിരിയുടെ പ്രഭാഷണത്തിന്റെയും വി.സി.ഡി കളും പ്രകാശനം ചെയ്യുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്ക്‌ 02 5523491 , 050 6720786, 055-5814786 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്‌.

1 comment:

പ്രചാരകന്‍ said...

ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും മീലാദ്‌ സംഗമവും നടത്തുന്നു.

മുസ്വഫ ശഅബിയ പത്തിൽ യു.എ.ഇ .എക്സേഞ്ചിനു പിറക്‌ വശത്തുള്ള എമിറേറ്റ്സ്‌ ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാഡമി ഓഡിറ്റോറിയത്തിൽ 28-03- 2009 ശനിയാഴ്ച

Related Posts with Thumbnails