Monday, February 16, 2009

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിന്‍ 2009 പരിപാടികള്‍

റഹ്‌മത്തുല്ലില്‍ ആലമീന്‍ അഥവാ ലോകാനുഗ്രഹിയായ പ്രവാചകന്‍ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌ ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്തുന്ന പരിപാടികള്‍ക്ക്‌ സമുചിതമായ തുടക്കം കുറിച്ച്‌ കൊണ്ട്‌ ഫെബ്രുവരി 3 നു മുസ്വഫ ശഅബിയയില്‍ പ്രഭാഷണ വേദി സംഘടിപ്പിച്ചു. നബി ദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന വിഷയത്തില്‍ യുവ പണ്ഡിതന്‍ കെ.കെ.എം. സഅദി പ്രസംഗിച്ചു. ഫെബ്രുവരി 13 നു ന്യൂ മുസ്വഫയില്‍ നടന്ന മുന്നൊരുക്ക സംഗമത്തില്‍ കാമ്പയിന്‍ പ്രമേയ വിശദീകരണ പ്രഭാഷണം കെ.കെ.എം. സഅദി നിര്‍വഹിച്ചു.

കാമ്പയിന്‍ ഫണ്ട്‌ ബനിയാസ്‌ സ്പൈക്‌ എം.ഡി. കുറ്റൂര്‍ അബ്‌ദുറഹ്‌മാന്‍ ഹാജി ഉത്ഘാടനം ചെയ്തു.

ദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന പ്രഭാഷണത്തിന്റെ വി.സി.ഡി കളും വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടു. വര്‍കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമിയില്‍ നിന്ന് കുറ്റൂര്‍ അബ്‌ദുറഹ്‌മാന്‍ ഹാജി ആദ്യകോപ്പി ഏറ്റുവാങ്ങി.

ഫെബ്രുവരി 27 നു വെള്ളിയാഴ്ച മുസ്വഫ സനാഇയ്യ 16 ല്‍ വിളമ്പര സംഗമവും കുണ്ടൂര്‍ അനുസ്മരണ വേദിയും ബുര്‍ദ ആസ്വാദനവേദിയും സംഘടിപ്പിക്കും. റബിഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മുസ്വഫയിലെ വിവിധ ഏരിയകളില്‍ പള്ളികളിലും , എസ്‌.വൈ.എസ്‌. മദ്രസകളിലും ,ഓഫീസുകളിലും മൗലിദ്‌ മജ്‌ലിസുകള്‍ ,പ്രവര്‍ത്തക സംഗമങ്ങള്‍, റബിഉല്‍അവ്വല്‍ 12 നു സുബഹിക്ക്‌ മുന്നെ എല്ലാ പള്ളികളിലും മൗലിദ്‌ മജ്‌ലിസുകള്‍ ,സുന്നി മദ്രസകളില്‍ (ശഅബിയ പത്തിലും പന്ത്രണ്ടിലും ) വിദ്യാര്‍ത്ഥി സംഗമവും മൗലിദ്‌ സദസ്സും , വനിതകള്‍ക്ക്‌ ഇസ്‌ ലാമി ക്‌ ക്വിസ്‌, ജനറല്‍ ക്വിസ്‌, കുടുംബ സംഗമം, വിദ്യാര്‍ത്ഥിനികള്‍ക്കായി കയ്യെഴുത്ത്‌ മത്സരം, മുഹ്‌യദ്ദീന്‍ മാല, നഫീസത്ത്‌ മാല ചൊല്ലല്‍ മത്സരം, ഖുര്‍ആന്‍ പാരായണ മത്സരം, മദ്‌ഹ്‌ ഗാന മത്സരം (സീനിയര്‍ ), യു.എ.ഇ യിലെ എല്ലാ മലയാളികള്‍ക്കുമായി 'വിശ്വമാനവികതയുടെ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) എന്ന വിഷയത്തില്‍ മലയാള പ്രബന്ധ രചനാ മത്സരം, പ്രമുഖ പണ്ഡിതരുടെ പ്രഭാഷണങ്ങള്‍, റേഡിയോ പ്രഭാഷണം, പുസ്തക പ്രകാശനം തുടങ്ങി നിരവധി പരിപാടികള്‍ രണ്ട്‌ മാസക്കാലയളവില്‍ സംഘടിപ്പിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

മര്‍ച്ച്‌ 27 നു വെള്ളിയാഴ്ച മുസ്വഫ ശഅബിയയില്‍ രണ്ട്‌ മദ്രസകളിലെ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, ദഫ്‌ പ്രദര്‍ശനം ,അന്ന ദാനവും സംഘടിപ്പിക്കും. ഏപ്രില്‍ 3 നു ന്യൂ മുസ്വഫയില്‍ നടക്കുന്ന സമാപന - ദുആ സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും. മീലാദ്‌ കാമ്പയിന്റെ ഭാഗമായി ഒരു കുടുംബത്തില്‍ നിന്ന് ഒരു ലക്ഷം സ്വലാത്ത്‌ എന്ന മഹത്തായ ഉദ്യമത്തിന്റെ സമര്‍പ്പണവും ദുആ സമ്മേളന വേദിയില്‍ നടക്കുന്നതാണ.

സയ്യിദ്‌ ഖലീല്‍ ബുഖാരി തങ്ങള്‍, ബഷീര്‍ ഫൈസി വെണ്ണക്കോട്‌, ശാഫി സഖാഫി, കെ.കെ.എം. സ അദി, സിദ്ധീഖ്‌ അന്‍ വരി തുടങ്ങി പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണ വേദിയിലും ദു ആ സംഗമത്തിലും സംബന്ധിക്കുന്നതാണ്‌കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 050-6720786 / 055-5814786 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌ . കൂടാതെ musafasys@gmail.com എന്ന മെയില്‍ അഡ്രസ്സിലും ബന്ധപ്പെടാവുന്നതാണ്‌.
പരിപാടികളുടെ വിശദ വിവരങ്ങളും ഫോട്ടോകളും http://almahabbath.blogspot.com/ എന്ന ബ്ലോഗില്‍ അപ്ഡേറ്റ്‌ ചെയ്യപ്പെടുന്നതാണ്‌

1 comment:

prachaarakan said...

റഹ്‌മത്തുല്ലില്‍ ആലമീന്‍ അഥവാ ലോകാനുഗ്രഹിയായ പ്രവാചകന്‍ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌ ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്തുന്ന പരിപാടികള്‍

Related Posts with Thumbnails