മുസ്വഫ എസ്.വൈ.എസ് ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ റഹ് മത്തുല്ലില്‍ ആലമിന് അഥവാ ലോകാനുഗ്രഹിയായ പ്രവാചകന് (സ) എന്ന പ്രമേയവുമായി നടത്തുന്ന മീലാദ് കാമ്പയിന് 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മുന്നൊരുക്ക സംഗമത്തില്‍ കെ.കെ.എം. സഅദി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തുന്നു.
ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്നാ സംഘമത്തില്‍ ബനിയാസ് സ്പൈക് എം.ഡി കുറ്റൂര്‍ അബ് ദുറഹ് മാന്‍ ഹാജി മുഖ്യ അഥിതിയായിരുന്നു. മുസ്തഫ ദാരിമി, അബ് ദുല്‍ ഹമീദ് സ അദി, അബ് ദുല്ല കുട്ടിഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്വഫയില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള നിരവധി പേര് പങ്കെടുത്ത പരിപാടി അവിസ്മരണീയമായ വേദിയായി മാറി. റഹ് മത്തുല്ലില്‍ ആലമീന്‍ എന്ന പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി.സി.ഡി കള്‍ അടുത്ത ദിവസം പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
1 comment:
മുന്നൊരുക്ക സംഗമത്തില്‍ കെ.കെ.എം. സഅദി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തുന്നു.
Post a Comment