Friday, February 13, 2009

മുസ്വഫ S.Y.S. പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

മുസ്വഫ എസ്‌.വൈ.എസ്‌ ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ റഹ്‌മത്തുല്ലില്‍ ആലമിന്‍ അഥവാ ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി നടത്തുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി യു.എ.ഇ യിലെ എല്ലാ മലയാളികള്‍ക്കുമായി മലയാള പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

'വിശ്വമാനവികതയുടെ പ്രവാചകന്‍ ;മുഹമ്മദ്‌ നബി' എന്ന വിഷയത്തില്‍ പത്ത്‌ പേജില്‍ കവിയാതെ ഒരു പുറത്തില്‍ മാത്രം എഴുതിയ ലേഖനങ്ങള്‍ മാര്‍ച്ച്‌ 15നു മുന്നെ കിട്ടത്തക്ക വിധത്തില്‍ കണ്‍വീനര്‍ ,മീലാദ്‌ കാമ്പയിന്‍ 2009, മുസ്വഫ എസ്‌.വൈ.എസ്‌. പി.ബി. നമ്പര്‍ 13188, അബുദാബി., യു.എ.ഇ എന്ന പോസ്റ്റല്‍ അഡ്രസ്സിലോ , musafasys@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്‌.

വ്യക്തമായ അഡ്രസ്സും ടെലിഫോണ്‍ നമ്പറും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം അയക്കേണ്ടതാണ്‌.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക. 050- 6720786 / 055-5814786

1 comment:

പ്രചാരകന്‍ said...

പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

Related Posts with Thumbnails