Thursday, April 10, 2008

ദുആ സമ്മേളനം ; ഖലീല്‍ തങ്ങള്‍ സംബന്ധിക്കുന്നു.

കഴിഞ്ഞ രണ്ടു മാസക്കാലമായി നടന്നു വരുന്ന മുസ്വഫ എസ്‌.വൈ.എസ്‌ മീലാദ്‌ കാമ്പയിന്‍ 2008 ന്റെ സമാപനം കുറിച്ച്കൊണ്ട്‌ ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ 13-04-08 നു ഞായറാഴ്ച ഇശാ നിസ്കാരാനന്തരം ദു ആ സമ്മേളനം സംഘടിപ്പിക്കുന്നു.
മ അദിന്‍ ചെയര്‍മാന്‍ ബഹു.സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ നേത്യത്വം നല്‍കും. നിരവധി സയ്യിദുമാര്‍, പ്രമുഖ പണ്ഡിതന്മാര്‍ ,വിശുദ്ധ റബീ ഉല്‍ അവ്വലില്‍ ലക്ഷക്കണക്കിനു സ്വലാത്ത്‌ ചൊല്ലിയ ആഷിഖുകള്‍ സംബന്ധിക്കുന്ന ഒരു അപൂര്‍വ്വ സംഗമമായിരിക്കും ദുആ സമ്മേളനമെന്ന് സംഘാടകര്‍ അറിയിച്ചു.

No comments:

Related Posts with Thumbnails