Saturday, April 12, 2008

എസ്‌.വൈ.എസ്‌ മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍

മുസ്വഫ എസ്‌.വൈ.എസ്‌ മീലാദ്‌ ഫെസ്റ്റ്‌ 2008 കാമ്പയിന്റെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റിക്ക്‌ കീഴില്‍ നടക്കുന്ന മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ സംഘടിപ്പിച്ചു.
ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തിലും ഓഡിറ്റോറിയത്തിനടുത്ത്‌ സജ്ജീകരിച്ച വേദിയിലുമായി നൂറിലധികം വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ കണ്ണിനും കതിനും ഉത്സവമായി മാറി. പി.പി.എ റഹ്‌ മാന്‍ മൌലവി കല്‍ത്തറയുടെ കീഴില്‍ അരങ്ങേറിയ മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ്‌ പ്രദര്‍ശനം പ്രത്യക ശ്രദ്ദ പിടിച്ചു പറ്റി. പ്രമുഖ യുവ പണ്ഡിതന്‍ കെ.കെ.എം. സ അദി മീലാദ്‌ പ്രഭാഷണം നടത്തി.
കാമ്പയിനോടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും, സുന്നീ വിദ്യഭ്യാസ ബോര്‍ഡ്‌ നടത്തിയ പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മുസ്വഫ എസ്‌.വൈ.എസ്‌. മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കും, കലാ പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മനങ്ങള്‍ വിതരണം ചെയ്തു. മുസ്വഫ, ബനിയാസ്‌, അബു ദാബി, ശഹാമ ഏരിയകളില്‍ നിന്നെത്തിയ നിരവധി പണ്ഡിതന്‍മാരും, പ്രമുഖരൂം, സാദാത്തിങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
സംഗമത്തില്‍ മീലാദ്‌ ഫെസ്റ്റ്‌ 2008 പ്രൊഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്‌ ദുല്ലകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്‌.വൈ.എസ്‌. മുസ്വഫ്‌ ജന. സെക്രട്ടറി. അബ്‌ദുല്‍ ഹമീദ്‌ സഅ ദി സ്വഗതം പ്രസംഗം നടത്തി. പ്രസിഡന്റ്‌ ഒ. ഹൈദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൌലിദ്‌ മജ്‌ലിസിനു അബൂബക്കര്‍ മുസ്‌ ലിയാര്‍ ഓമച്ച പ്പുഴ നേത്യത്വം ന ല്‍ കി. വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ മുസ്തഫ ദാരിമിയുടെ പാര്‍ത്ഥനയോടെ സമാപനം കുറിച്ച സംഗമത്തില്‍ പോഗ്രം കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ പി.ബി. വെള്ളറക്കാട്‌ നന്ദി രേഖപ്പെടുത്തി.

No comments:

Related Posts with Thumbnails