Thursday, April 10, 2008

മീലാദ്‌ കാമ്പയിന്‍ 2008 ;റിപ്പോര്‍ട്ട്‌

അല്‍ മഹബ്ബ: ( അനുരാഗവും അനുധാവനവും ) എന്ന പ്രമേയവുമായി കഴിഞ്ഞ രണ്ട്‌ മാസക്കലായളവില്‍ മുസ്വഫ എസ്‌.വൈ.എസ്‌. നടത്തിയ മീലാദ്‌ ഫെസ്റ്റ്‌ 2008 കാമ്പയിന്റെ പ്രഡോജ്വലമായ പരിസമാപ്തി കുറിച്ച്‌ കൊണ്ട്‌ 13-04-2008 ഞായറാഴ്ച ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനു സമീപമുള്ള കാരവന്‍ ജുമാമസ്ജിദില്‍ ദുആ സമ്മേളനം സംഘടിപ്പിക്കുന്നു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ നയിക്കു സംഗമത്തില്‍ നിരവധി സയ്യിദുമാര്‍, പ്രമുഖ പണ്ഡിതന്മാര്‍, റബീഉല്‍അവ്വലില്‍ ലക്ഷക്കണക്കിനു സ്വലാത്ത്‌ ചൊല്ലിയ ആഷിഖുകള്‍ തുടങ്ങീ യു.എ.ഇ യിലെ വിവിധ എമിറേറ്റുകളില്‍നിന്നുള്ളവര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഫെബ്രുവരി 5 നു മുന്നൊരുക്ക സമ്മേളനത്തോടെ തുടക്കം കുറിച്ച കാമ്പയിനില്‍ മുസ്വഫയിലെ വിവിധ ഏരിയകളിലായി മുപ്പതിലധികം മീലാദ്‌ സദസ്സുകള്‍, കുടുംബ സംഗമങ്ങള്‍, നബിദിന ലഘുലേഖ വിതരണം, മദ്‌ ഹ്‌ റസൂല്‍ പ്രഭാഷണങ്ങളുടെ വീഡിയോ സീ.ഡി പ്രകാശനം തുടങ്ങി നിരവധി മജ്ലിസുകളും , ബഷീര്‍ ഫൈസി വെണ്ണക്കോട്‌, പി.പി.എ. കുട്ടി ദാരിമി , ഫാറൂഖ്‌ നഈമി കൊല്ലം, നാസിറുദ്ധിന്‍ അന്‍വരി വടുതല, സിദ്ധീഖ്‌ അന്‍വരി തുടങ്ങി നിരവദി പണ്ഡിതന്മാരുടെ പ്രഭാഷണ വേദികളും ഉദ്ബോദനസദസ്സുകളും നടന്നു. മദ്രസ വിദ്യാര്‍ത്ഥികളുടെ മൌലിദ്‌ സദസ്സ്‌ പ്രത്യേകം ശ്രദ്ധേയമായിരുന്നു. കൂടാതെ നിരവധി മൌലിദ്‌ , ബുര്‍ദ , ബദര്‍ മജ്ലിസുകള്‍ മുസ്വഫയിലെ വിവിധ പള്ളികളും പ്രവര്‍ത്തകരുടെ വസതികളും കേന്ദീകരിച്ച്‌ സംഘടിപ്പിച്ചു. മുസ്തഫ ദാരിമി കടാങ്കോട്‌, ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ്‌ സഅദി ഈശ്വരമംഗലം, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, അബ്ദുല്‍ ഹമീദ്‌ ശര്‍വാനി, പി. പി.എ റഹ്മാന്‍ മൌലവി കല്‍ത്തറ ഉമര്‍ ഫൈസി , ആറളം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മജീദ്‌ മുസ്ലിയാര്‍, ഇബ്രാഹിം മുസ്ലിയാര്‍ തുടങ്ങിയവര്‍ സദസ്സുകള്‍ക്ക്‌ നേത്യത്വം നല്‍കി.
മീലാദ്‌ ഫെസ്റ്റ്‌ 2008 ന്റെ ഭാഗമായി ഖുര്‍ആന്‍ പാരായണം, ഇസ്ലാമിക്‌ ക്വിസ്‌, ഫാമിലി ക്വിസ്‌, മദ്‌ ഹ്‌ ഗാനാലാപനം, യു.എ.ഇ. അടിസ്ഥാനത്തില്‍ 'പ്രവാചക ദര്‍ശനം; ശാന്തിയുടെ സന്ദേശം' എന്ന വിഷയത്തില്‍ മലയാള പ്രബന്ധ രചന എി‍വയില്‍ മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും കാഷ്‌ അവാര്‍ഡുകളും 12-03- 08 ശനിയാഴ്ച മുസ്വഫ ശഅബിയ 10 ലെ ശംസ ഓഡിറ്റോറിയത്തിലും പ്രത്യേകം സജ്ജീകരിച്ച വേദിയിലുമായി നടക്കുന്ന എസ്‌.വൈ.എസ്‌. മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുടെ വേദിയില്‍ സമ്മാനിക്കുന്നതാണ്‌.
മദ്രസ്സ വിദ്യര്‍ത്ഥികളുടെ ദഫ്‌ പ്രദര്‍ശനവും കെ.കെ.എം. സഅദിയുടെ മീലാദ്‌ പ്രഭാഷണവും അന്നേ ദിവസം ഉണ്ടായിരിക്കും. മുസ്വഫ എസ്‌.വൈ.എസ്‌. പ്രത്യേകം തയ്യാര്‍ ചെയ്ത മീലാദ്‌ ഗിഫ്റ്റ്‌ പാക്കുകള്‍ വിതരണം ചെയ്യുന്നതാണ്‌. സ്ത്രീകള്‍ക്ക്‌ പ്രത്യേക സൌകര്യവും ഏര്‍പ്പെടുത്തിയിട്ടൂണ്ട്‌.

No comments:

Related Posts with Thumbnails