Wednesday, March 19, 2008

ദുബൈ ഗവണ്‍മെന്റിന്റെ നബിദിന പരിപാടികള്‍ പ്രഖ്യാപിച്ചു

തിരുനബിയുടെ ജന്മ ദിനത്തോടനുബന്ധിച്ച്‌ എമിറേറ്റില്‍ വിപുലവും വ്യത്യസ്തവുമായ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ ഭാഗങ്ങളിലായി 270 നബിദിന പ്രഭാഷണങ്ങളും അഞ്ചു വലിയ പരിപാടികളും സംഘടിപ്പിക്കുമെന്നു ദുബൈ ഇസ്ലാമിക കര്യ മന്ത്രാലയം അസി.ഡയരക്ടര്‍ ഡോ.ഉമര്‍അല്‍ ഖത്വീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേരയിലേയും ബര്‍ദുബൈയിലേയും പ്രധാനമസ്ജിദുകള്‍ കേന്ദ്രീകരിച്ച്‌ 186 പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. 84പ്രഭാഷണങ്ങള്‍ ദുബൈയിലെ സ്കൂളുകളില്‍ ഒരുക്കും. പ്രാവചക സന്ദേശം കുട്ടികളിലേക്ക്‌ പകരുന്നതിനായി ദുബൈയിലെ മുഴുവന്‍ സ്കൂളുകളിലും പ്രഭാഷണം സംഘടിപ്പിക്കും. തിരുനബിയുടെ സ്നേഹവും സമൂഹിക പാഠങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നതിനാണ്‌ നബിദിന വേളയില്‍ ഔഖാഫ്‌ നേതൃത്വം നല്‍കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ മത്സര പരിപാടികളും സംഘടിപ്പിചിട്ടുണ്ട്‌. നബി കീര്‍ത്തന ലഘുലേഖകള്‍, പ്രവാചക ശ്രേഷ്ടത വിവരിക്കുന്ന വിവിത ഭാഷകളിലുള്ള പുസ്തകങ്ങള്‍ എന്നിവ പൊതു ജനങ്ങള്‍കിടയില്‍ വിതരണം ചെയ്യും. പ്രവാചകന്റെ സ്നേഹ സന്ദേശങ്ങള്‍ ഉള്‍പെടുത്തി 50,000 പേര്‍ക്ക്‌ കത്തുകള്‍ എഴുതുന്ന വ്യത്യസ്തമായ സംരംഭവും ഈവര്‍ഷത്തെ നബിദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്നുണെ്ടന്ന്‌ ഔഖാഫ്‌ സാരഥികള്‍ വിവരിച്ചു.

No comments:

Related Posts with Thumbnails