Wednesday, March 19, 2008

അന്ത്യപ്രവാചകനെക്കുറിച്ചുള്ള മ്യൂസിയം ദുബൈയില്‍

അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ തിരുശേഷിപ്പുകളുടെ മ്യൂസിയം ദുബൈയില്‍ പണിയാന്‍ യു.എ.ഇ വൈസ്‌ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍മകതൂം ഉത്തരവിട്ടു. നബി(സ)യുടെ ജീവിതവും സന്ദേശങ്ങളും ഉയര്‍ത്തി ക്കാട്ടുന്ന മ്യൂസിയമാണ്‌ പണിയുന്നത്‌. ശൈഖ്‌ മായദ്ബിന്‍ മുഹ മ്മദ്ബിന്‍ റാശിദ്‌ അല്‍മക്തൂം അദ്ധ്യക്ഷനായുള്ള അഥോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ്‌ ആര്‍ട്സിെ‍ന്‍റ ചുമതലയിലാണ്‌ നിര്‍മ്മാണം. ഈയിടെയാണ്‌ അഥോറിറ്റി രൂപീകരിച്ചത്‌. ലോകത്തെ 103 കോടി മുസ്ലിംകള്‍ക്ക്‌ നബി(സ) എങ്ങനെ മാതൃക യാകുന്നുവെന്നും രേഖപ്പെടുത്തും. അഥോറിറ്റിയുടെ പ്രഥമ സംരംഭമാണിത്‌. മൂന്ന്‌ ഘട്ടങ്ങളിലൂടെ ചരിത്രം അടയാ ളപ്പെടുത്തിവെക്കും. ഇസ്ലാമിെ‍ന്‍റ ആവിര്‍ഭാവത്തിനുമുമ്പത്തെ കാലത്തുനിന്ന്‌ തുടങ്ങി നബി(സ)യുടെ ജീവിതാവസാനം വരെയുള്ള യാത്ര വിവരിക്കുമെന്ന്‌ അഥോറിറ്റി ബോര്‍ഡംഗം ഡോ.ഉമര്‍ബിന്‍ സുലൈമാന്‍ പറഞ്ഞു

No comments:

Related Posts with Thumbnails