Friday, February 15, 2008

മുന്നൊരുക്ക സമ്മേളനം


നാസിറുദ്ദീന്‍ അന്‍ വരി മുഖ്യ പ്രഭാഷണം നടത്തുന്നു.

മുസ്വഫ എസ്‌.വൈ.എസ്‌ .മീലാദ്‌ ഫെസ്റ്റ്‌ 2008 ന്റെ മുന്നൊരുക്ക സമ്മേളനം ന്യൂ മുസഫ മില്ലെനിയം സൂപ്പര്‍മര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്നു. മസ്ജിദ്‌ ഇമാം ഇബ്രാഹിം മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമം വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. അല്‍ മഹബ്ബ അഥവാ അനുരാഗവും അനുധാവനവും എന്ന പ്രമേയവിഷയത്തില്‍ നാസിറുദ്ധീന്‍ അന്‍വരി വടുതല മുഖ്യ പ്രഭാഷണം നടത്തി. സനയ്യ കമ്മിറ്റിക്ക്‌ വേണ്ടി അബ്ദുസ്സലാം മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രസംഗിച്ചു. ചെയര്‍മാന്‍ അബ്ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ ബഷീര്‍ വെള്ളറക്കാട്‌ സ്വാഗതവും ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ സഅദി നന്ദിയും രേഖപ്പെടുത്തി.






No comments:

Related Posts with Thumbnails