Monday, February 11, 2008

മുന്നൊരുക്ക സംഗമം ഫെബ്രുവരി 15 നു വെള്ളിയാഴ്ച

വിശ്വ പ്രവചകര്‍ മുഹമ്മദ്‌ നബി (സ) തങ്ങളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി, മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 11 വരെ അല്‍-മഹബ്ബ അഥവാ അനുരാഗവും അനുധാവനവും എന്ന പ്രമേയം ആസ്പദമാക്കി രണ്ട്‌ മാസങ്ങളിലായി നടത്തുന്ന മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008 ലെ വിവിധ പരിപാടികളുടെ നടത്തിപ്പിനായി അബ്ദുല്ലകുട്ടി ഹാജി (ചെയര്‍മാന്‍ ), ബഷീര്‍ വെള്ളറക്കാട്‌ (കവീനര്‍) മുഹമ്മദ്‌കുട്ടി ഹാജി (ട്രഷറര്‍ )ഉള്‍പ്പെടെ 101 അംഗ സ്വഗത സംഗം രൂപീകരിച്ചു. മൌലിദ്‌, നാരിയ സ്വലാത്ത്‌, ബുര്‍ദ മജ്ലിസുകള്‍, നബിദിന പ്രഭാഷണങ്ങള്‍, മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, കുടുംബ സംഗമം, യു.എ.ഇ. അടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം, ജനറല്‍ ക്വിസ്‌, മാപ്പിളപ്പാട്ട്‌ മത്സരം, ഖുര്‍ആന്‍ പാരായണ മത്സരം, ഐ.ടി.ക്വിസ്‌, മങ്കൂസ്‌ മൌലിദ്‌ ചരിത്ര പഠനവും വ്യാഖ്യാനവും, ലഘുലേഖ, വി.സിഡി & പുസ്തക പ്രകാശനം, ദുആ സമ്മേളനം , അന്നദാനം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്‌കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പേരോട്‌ അബ്ദുറഹ്‌ മാന്‍ സഖാഫി, ബഷീര്‍ ഫൈസി വെണ്ണക്കോട്‌ തുടങ്ങി നിരവധി പ്രമുഖ പണ്ഡിതന്മാരും സാംസ്കാരിക നായകന്മാരും ,വിദ്യഭ്യാസ രംഗത്തെ പ്രമുഖരും രണ്ട്‌ മാസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു. മീലാദ്‌ ഫെസ്റ്റ്‌ -2008 മുന്നൊരുക്ക സംഗമം ഫെബ്രുവരി 15 നു വെള്ളിയാഴ്ച ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ ഇശാ നിസ്കാരത്തിനു ശേഷം. നാസിറുദ്ധീന്‍ അന്‍വരി വടുതല മുഖ്യ പ്രഭാഷണം നടത്തുന്നതാണ്‌കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144

No comments:

Related Posts with Thumbnails