പുത്തിഗെ : വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മ മാസമായ റബീഉൽ അവ്വലിനെ വരവേറ്റ് കൊണ്ട് മുഹിമ്മാത്തിൽ പ്രവാചക പ്രകീർത്തനത്തിന് ആവേശകരമായ തുടക്കം. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് മുഹിമ്മാത്ത് നഗറിൽ നൂറുകണത്തിന് പണ്ഡിതരും നാട്ടുകാരും അണിനിരന്ന പടുകൂറ്റൻ പ്രകീർത്തന റാലി നടന്നു.
സയ്യിദ് ത്വാഹിറുൽ അഹ്ദൽ മഖാമിൽ നടന്ന കൂട്ട സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദ്രോസി നേതൃത്വം നൽകി. സ്വാഗത സംഘം ചെയർമാൻ സി. അബ്ദുല്ല മുസ്ലിയാർ പതാക ഉയർത്തി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാർ, അബ്ദുൽ സലാം ദാരിമി കുബണൂർ, എ.കെ ഇസ്ശുദ്ദേീൻ സഖാഫി, എം.പി അബ്ദുല്ല ഫൈസി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ, അബ്ദുൽ റഹ്മാൻ അഹ്സനി, സുലൈമാൻ കരിവെള്ളൂർ, സുൽത്താൻ കുഞ്ഞഹമ്മദ് ഹാജി, ബി.കെ അബ്ദുല്ല ബേർക്ക, മൂസ സഖാഫി കളത്തൂർ, മുബാറക്് അബ്ദുല്ല ഹാജി, ചള്ളങ്കയം അബ്ദുല്ല മുസ്ലിയാർ, സി.കെ അബ്ദുൽ ഖാദർ ദാരിമി മാണിയൂർ, ഡി.കെ ഇബ്രാഹിം സഖാഫി, മൊയ്തു സഅദി ചേരൂർ, സി.എച്ച് മുഹമ്മദ് ഹാജി പട്ല, ഇത്തിഹാദ് മുഹമ്മദ് ഹാജി, റഹ്മാനിയ്യ അബ്ദുൽ റഹ്മാൻ ഹാജി, അബൂബകർ മുസ്ലിയാർ, ഇബ്രാഹിം ദാരിമി ഗുണാജെ, ഉമർ സഖാഫി കർണൂർ തുടങ്ങിയവർ പ്രസംഗിച്ചു. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതവും ആദം സഖാഫി പള്ളപ്പാടി നന്ദിയും പറഞ്ഞു.
ഉദ്ബോധനം, മൗലീദ് പാരായണം, പ്രകീർത്തനം എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ സമാപിച്ചു. റബീഉൽ അവ്വൽ 12 വരെ ദിവസവും വൈകിട്ട് 3 മുതൽ മുഹിമ്മാത്തിൽ പ്രകീർത്തനം നടക്കും.പ്രവാചകരുടെ സ്വർഗീയ വിവാഹം വിശദീകരിക്കുന്ന സ്നേഹ പ്രഭാഷണം നവ്യാനുഭവമായി. പ്രമുഖ ആത്മീയ പണ്ഡിതൻ ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാരാണ് പ്രഭാഷണം നടത്തുന്നത് .മഗ്രിബ് നിസ്കാരാന്തരം തുടങ്ങുന്ന പ്രഭാഷണം നാളെ(ചൊവ്വ) വരെ നീണ്ട് നിൽക്കും. 18ന് അഹ്ദലിയ്യ ദിഖ്റ് ഹൽഖയ്ക്ക് തുർക്കളിഗെ തങ്ങൾ നേതൃത്വം നൽകും. 22 ന് പഴയ തലമുറയുടെ മൗലീദ് സംഗമവും രബിഉൽ അവ്വൽ 11ന് ബുർദ മജ്ലിസും 12 ന് നബിദിന റാലിയും നടക്കും. കുട്ടികളുടെ കലാ സാഹിത്യ മത്സരം മഹ്ഫിലെ ത്വൈബ ഈ മാസം 22 മുതൽ 28 വരെ നടക്കും.

No comments:
Post a Comment