Saturday, February 7, 2009

മുഹിമ്മാത്ത്‌ പ്രവാചക പ്രകീര്‍ത്തനം; വിപുലമായ ഒരുക്കങ്ങള്‍

പുത്തിഗെ: റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ 12 വരെ മുഹിമ്മാത്ത്‌ മധുറസൂല്‍ ഫൗണേ്ടഷന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവാചക പ്രകീര്‍ത്തനത്തിന്‌ വിപുലമായ കര്‍മപദ്ധതിക്ക്‌ സംഘാടകസമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ അന്തിമരൂപം നല്‍കി. പരിപാടിയുടെ മുന്നോടിയായി ഈമാസം 14ന്‌ മഞ്ചേശ്വരം,കാസര്‍കോട്‌ മണ്ഡലങ്ങളിലെ മഹല്ല്‌ പ്രതിനിധികളുടെ ഉമറാ സംഗമം മുഹിമ്മാത്തില്‍ നടക്കും. ബുര്‍ദാ ചര്‍ച്ചാസദസ്സ്‌ സംഘടിപ്പിക്കും.

ഈമാസം 25ന്‌ ഉച്ചക്ക്‌ രണ്ടുമണിക്ക്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകീര്‍ത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 26 മുതല്‍ റബീഉല്‍ അവ്വല്‍ 12 വരെ എല്ലാദിവസവും വിവിധ മൗലീദുകളുടെ ആലാപനവും ഉള്‍ക്കൊള്ളുന്ന പ്രകീര്‍ത്തന സദസ്സ്‌ സംഘടിപ്പിക്കും.


പഴയ തലമുറയിലെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ വിപുലമായ മൗലീദ്‌ സദസ്സും ബസ്വീദത്തുല്‍ വിത്‌രിയ്യ സദസ്സും നടക്കും. റബീഉല്‍ അവ്വല്‍ 12ന്‌ ബുര്‍ദാ ആസ്വാദനത്തോടെ സമാപിക്കും. മുഴുവന്‍ പരിപാടികളും ഇന്റര്‍നെററ്‌ വഴി ആഗോളതലത്തില്‍ തല്‍സമയം ലഭ്യമാക്കും.


സംഘാടസമിതി : സി അബ്ദുല്ല മുസ്ലിയാര്‍ (ചെയര്‍.), സുലൈമാന്‍ കരിവെള്ളൂര്‍, ജീലാനി അബ്ദുറഹ്മാന്‍ ഹാജി, ഹമീദ്‌ പുത്തിഗെ (വൈസ്‌ ചെയര്‍.), അബ്ദുറഹ്മാന്‍ അഹ്സനി (ജന.കണ്‍.), മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി ഊജംപദവ്‌, ഇബ്‌റാഹിം സഖാഫി തുപ്പക്കല്ല്‌ (ജോ.കണ്‍.), എ എം മുഹമ്മദ്‌ ഹാജി സീതാംഗോളി (ട്രഷറര്‍).

യോഗത്തില്‍ ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി ഊജംപദവ്‌, അന്തുഞ്ഞി മൊഗര്‍, ഇബ്‌റാഹിം സഖാഫി തുപ്പക്കല്ല്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

07/02/2009
www.ssfmalappuram.com

No comments:

Related Posts with Thumbnails