
ജിദ്ദ: ലോകത്തിന് സമാധാനമായിട്ട് മാത്രമാണ് മുഹമ്മദ് നബി (സ)യെ അയച്ചത് എന്ന വിശുദ്ധ ഖുര്‍ആനിക സന്ദേശം ഉള്‍ക്കൊണ്ട് ജീവിതം സംശുദ്ധമാക്കാന്‍, തിരുനബിയുടെ മഹത്വം സ്വയം ഉള്‍ക്കൊള്ളുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാന്‍ എല്ലാവരും രംഗത്ത് വരണമെന്ന് ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. ജിദ്ദാ എസ്‌വൈഎസ് സോണല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള വിമോചനം തിരു ദര്‍ശനത്തിലൂടെ എന്ന കാമ്പയിനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്ത് മുസ്ലിംകളുള്ള എല്ലായിടങ്ങളിലും തിരുനബിയുടെ മീലാദാഘോഷങ്ങളും പ്രകീര്‍ത്തന വേദികളും ആവേശപൂര്‍വ്വം കൊണ്ടാടുന്നത് തിരുനബിയോടുള്ള സ്നേഹത്തിന്റേയും ആദരവിന്റേയും ഭാഗമായാണ്. അതില്‍ സമൂഹവും വ്യക്തികളും ഭരണകൂടങ്ങളും എന്ന വ്യത്യാസമില്ലാതെ പങ്കാളികളാവുകയും പ്രവാചകദര്‍ശനങ്ങള്‍ ലോകത്തിന്ന് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നു. മീലാദാഘോഷത്തിലൂടെ ഈ ലക്ഷ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. സമാധാന സന്ദേശമായ തിരുനബിയുടെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് സംഘര്‍ഷഭരിത ലോകത്ത് വിമോചനം സാധ്യമാക്കുന്നു.ക്യമ്പയിന്റെ ഭാഗമായി ജിദ്ദാ ശറഫിയ്യ മര്‍ഹബ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി ചെങ്ങര ആധ്യക്ഷം വഹിച്ചു, എ.കെ.സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി വയനാട് സ്വാഗതവും മുജീബ് ഇ.ആര്‍ നഗര്‍ നന്ദിയും പറഞ്ഞു. news from
www.ssfmalappuram.com
No comments:
Post a Comment