Saturday, March 22, 2008

റൌളാ ശരീഫിനു സമീപം മീലാദ്‌ സമ്മേളനം

മദീന: പ്രാവചകപ്പിറവി കൊണ്ട്‌ ധന്യമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്ന്‌ പുലര്‍ച്ചെ പ്രവാചക തിരുമേനി അന്ത്യ വിശ്രമം കൊള്ളുന്ന റൌളാ ശരീഫിനു സമീപം നടന്ന മൌലിദ്‌ സദസ്സ്‌ ശ്രദ്ധേയമായി . അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍ പങ്കെടുത്ത മൌലിദ്സദസ്സ്‌ നബിദിനാഘോഷത്തെ നീഷേധിക്കുന്നവര്‍ക്ക്‌ കനത്ത തിരിച്ചടിയായി. സഊദി മുന്‍മന്ത്രി ഡോ. മുഹമ്മദ്‌ അബ്ദു യമനി, ഡോ.ഉമര്‍ അബ്ദുല്ല കാമില്‍, ശൈഖ്‌ അബ്ദുറഹ്മാന്‍ സഖാഫ്‌, ശൈഖ്‌ അബ്ദുല്ല ഫര്‍റാജ്‌ ശരീഫ്‌ തുടങ്ങി നൂറോളം പണ്ഡിതന്മാരുടെ നേതൃത്വത്തിലായിരുന്നു മൌലിദ്‌ സദസ്സ്‌ സംഘടിപ്പിച്ചത്‌. മൊറോക്കോ മൌലിദ്‌ സംഘത്തിന്റെ ബുര്‍ദ മജ്ലിസ്‌ സദസ്സിനെ ഏറെ ആകര്‍ഷകമാക്കി. ജിദ്ദ, മക്ക, റിയാദ്‌, ദമാം എന്നിവിടങ്ങളില്‍ നിന്ന്‌ നിരവധി വാഹനങ്ങളിലായി പ്രവാചക പ്രേമികള്‍ പരിപാടിക്കെത്തി.

8 comments:

M. Ashraf said...

സൗദി അറേബ്യന്‍ സര്‍ക്കാരോ ലോകത്തെ ഏതെങ്കിലും ഇസ്‌്‌ലാമിക സംഘടനയോ പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. പകരം ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച്‌ പ്രവാചക സന്ദേശം പ്രചരിപ്പിക്കുവാനാണ്‌ അവയൊക്കെയും ശ്രമിക്കുന്നത്‌. പ്രവാചകന്റെ ജന്മദിനം കൊണ്ടാടേണ്ടതില്ലെന്ന്‌ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ സൗദി അറേബ്യ കൈക്കൊണ്ട തീരുമാനമാണ്‌. ഇസ്‌്‌ലാമില്‍ രണ്ട്‌ ആഘോഷങ്ങള്‍ മാത്രമേയുള്ളൂവെന്നും അവയില്‍തന്നെ അതിരുവിട്ട പരിപാടികള്‍ പാടില്ലെന്നും ലോക പണ്ഡിതന്മാര്‍ പറയുന്നു. പ്രവാചകന്റെ (സ) ജന്മദിനത്തില്‍ മദീനയില്‍വെച്ച്‌ ഒരു അനുസ്‌്‌മരണ പരിപാടി സംഘടിപ്പിച്ചതുകൊണ്ട്‌ അത്‌ റൗളാശരീഫിനു സമീപം നബിദിനം ആഘോഷിച്ചുവെന്ന്‌ അര്‍ഥമില്ല. നബിദിനം പ്രത്യേകമായി ആഘോഷിക്കേണ്ടതില്ലെന്ന്‌ പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌്‌ലാമി കേരളത്തില്‍ നബിദിനത്തില്‍ പ്രവാചക സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ട്‌ ജമാഅത്തെ ഇസ്‌്‌ലാമി നബിദിനം ആഘോഷിച്ചു എന്നാകുന്നില്ല.
പ്രവാചകനെ അനുസ്‌മരിക്കുന്നതിന്‌ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച്‌ അതു നബിദിനാഘോഷമാണെന്ന്‌ വ്യാഖ്യാനിക്കുന്നതിനെ ഏതര്‍ഥത്തിലാണ്‌ വ്യാഖ്യാനിക്കേണ്ടത്‌. പകരം കാന്തപുരമോ അതുപോലെ നബിദിനം ആഘോഷിച്ചേതീരൂ എന്ന്‌്‌ പിടിവാശിയുള്ള പണ്ഡിതന്മാരും ധൈര്യമുണ്ടെങ്കില്‍ സൗദി അറേബ്യയിലെത്തി തങ്ങള്‍ നബിദിനം ആഘോഷിക്കുമെന്നും അതിനു തെളിവുകളുണ്ടെന്നും വിലക്കിയാല്‍ ജീവിതം മുഴുവന്‍ ജയിലില്‍ കഴിയാന്‍ തയാറാണ്‌ എന്ന്‌ പ്രഖ്യാപിക്കുകയുമാണ്‌.
മദീനയില്‍ തങ്ങള്‍ നബിദിനം ആഘോഷിച്ചുവെന്ന്‌ കാന്തപുരം ഉസ്‌്‌താദ്‌ ഏതായാലും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സൗദിയിലെ പരിപാടികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മദീനയില്‍ റൗള ശരീഫിനു സമീപം തങ്ങള്‍ നബിദിനം ആഘോഷിച്ചുവെന്ന്‌ കാന്തുപുരം ഉസ്‌താദിനെ കൊണ്ട്‌ പറയിപ്പിക്കാനും അതു പ്രസിദ്ധീകരണത്തിനു നല്‍കാനും പ്രചാരകനു സാധിക്കുമോ?

സുബൈര്‍കുരുവമ്പലം said...

വഹാബികള്‍ കണ്ടോ ആവോ... നന്നായിട്ടുണ്ട് ഇങ്ങിനെ ഒരു പോസ്റ്റ് ഇട്ടതിനു നന്നി........

സുബൈര്‍കുരുവമ്പലം said...
This comment has been removed by a blog administrator.
prachaarakan said...

Reply to Mr. M. Asharaf,

പ്രിയ സഹോദരാ.. താങ്കള്‍ ഏത്‌ ലോകത്താണു ജീവിക്കുന്നത്‌.. നബി ദിനം ആഘോഷിക്കരുതെന്ന് ഏത്‌ ഖുര്‍ ആനിലാണു പറഞ്ഞിരിക്കുന്നത.. അത്‌ പണ്ട്‌ നമ്മുടെ വഹാബി /മുജാകള്‍ക്ക്‌ അജണ്ടയൊന്നുമില്ലാത്ത കാലത്ത്‌ പറഞ്ഞിരുന്ന പഴയ കഥയല്ലേ... അവരും മാറി.. ജമാ അത്തെ ഇസ്ലാമിയും മാറി..

സൌദിയുടെ ഭരണം കിട്ടിയാല്‍ റൌളാ ശരീഫിന്റെ മുകളിലെ പച്ച ക്കുബ്ബ തകര്‍ ക്കുമെന്ന് പ്രസംഗിച്ച വഹാബികള്‍ അതേ പച്ചക്കുബ്ബയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുമായാണു ചങ്ങരം കുളത്ത്‌ സമ്മേളനം നടത്തിയത്‌. അറിഞ്ഞില്ലേ..

പിന്നെ. ജമാ അത്തെ ഇസ്ലാമി.. അതി ചായക്കടയിലെ സുഖിയന്റെ പോലെ പലേ കോലത്തിലും വരും. അവരിപ്പോള്‍ കന്യാസ്ത്രീകളെ സംഘടിപ്പിച്ച്‌ ക്രിസ്തുമസ്സ്‌ ആഘോഷിക്കുകയാണു.. അതും അറിഞ്ഞു കാണുമെന്ന് കരുതട്ടെ..

നബി ദിനത്തിനു പ്രത്യേകമായി ഒത്തുചേരലും , മദ്‌ ഹ പറയുന്നതും , ആലപിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും എല്ലാമാണു സഹോദരാ സുന്നികള്‍ നബിദിനാഘോഷമെന്നു പറയുന്നതിന്റെ രത്നച്ചുരുക്കം..

ഇനി നമ്മുടെ നാട്ടിലെ പ്പോലെ പതാകയേന്തി ഒരു റാലി.. അത്‌ ബാക്കിയുണ്ട്‌. ഇന്‍ശാ അല്ലാ.. അടുത്തു തന്നെ അതും പ്രതീക്ഷിക്കുക..

താങ്കള്‍ എഴുതിയ മെയില്‍ ഒന്നു കൂടി മനസ്സിരുത്തി വായിക്കുക.. അപ്പോള്‍ മറുപടി അതില്‍ തന്നെയുണ്ട്‌.. ഇതിനു വേറെ ഒരു മറുപടി ആവശ്യമില്ല...

പിന്നെ കാന്തപുരത്തിന്റെ ധൈര്യം അളക്കാന്‍ മിനക്കെട്ട്‌ സമയം കളയണ്ട്‌.. ഖുര്‍ ആനും ഹദീസും മുറുക്കി പിടിക്കാതെ അത്‌ തുറന്ന് പടിക്കാന്‍ ശ്രമിക്കുക..

ലോകത്തിനു മൊത്തം റഹ്‌ മത്തായി അല്ലാഹു സ്ര്യഷ്ടിച്ച പ്രവാചകരുടെ ജന്മദിനം ആഘോഷിക്കേണ്ടത്‌ ഒോരോ മുസ്ലിമിന്റെയും കടമയാണു.. അതാണു പ്രമാണങ്ങളും പണ്ഡിതന്മാരും പഠിപ്പിക്കുന്നതും.. അതു തന്നെയായിരുന്നു. പഴയ കാല വഹാബി/ മുജാഹിദ്‌ / ജമാ അത്തെ ഇസ്ലാമി നേതാക്കളും പഠിപ്പിച്ചിരുന്നതും.. അതെങ്കിലും പഠിക്കുക.. അല്ലാഹു ഹിദായത്ത്‌ നല്‍കട്ടെ.. ആമീന്‍..

prachaarakan said...

Reply to Mr. Subair,

Thanks for your comment.. Wahabees are changing their veiws day by day..

prachaarakan said...

inserted from ,
fatwa by Sheikh `Atiyyah Saqr, former head of Al-Azhar Fatwa Committee

…….Muslim reports on the authority of Qatadah Al-Ansari that the Prophet (peace and blessings be upon him), was asked about fasting on Monday and he replied: "It is the day on which I was born and on which I received the Divine Revelation". It is also reported on the authority of Ibn `Abbas and Ibn Jabir that the Prophet (peace and blessings be upon him) was born in the "year of the elephant" on the 12th of Rabee` Al-Awwal. He also received the Divine Revelation, ascended to the Heavens, migrated to Madinah and died on the 12th of Rabee` Al-Awwal.

The Prophet (peace and blessings be upon him), says that the day he was born was a special day. Since it is well known from the Shari`ah that Muslims should seize the opportunity in blessed days and do good deeds, Muslims should celebrate the Prophet's birthday so as to thank Allah for guiding them to Islam through Prophet Muhammad (peace and blessings be upon him).

Therefore, celebrating the Prophet's birthday is permissible provided that it does not include committing any of the prohibited things. As for throwing banquets, this comes under the verse saying: (O ye who believe! Eat of the good things wherewith We have provided you, and render thanks to Allah if it is (indeed) He whom ye worship.þ) (Al-Baqarah 2: 172)

My opinion is that celebrating such a religious occasion is recommended especially nowadays for youth have become forgetful of these religious occasions and their significance because they have indulged in other celebrations.

Celebrating such a great event should be done through reading more about the Prophet's Sunnah and life, building mosques, religious institutes and doing other forms of charity work that remind people of the Prophet's life and his struggle.

Therefore, it is permissible to celebrate the Prophet's birthday as an expression of our love to him and our endeavor to follow him as an example provided that these celebrations do not involve any of the prohibited things. Some prohibited things are improper intermingling between men and women, behaving improperly at mosques and partaking in innovations such as worshiping at tombs and other things that violate the teachings of Islam. If such previously mentioned violations surpass the religious benefit realized from these celebrations, then they should be stopped in order to prevent harm and wrongdoing as indicated in the Shari`ah.

inserted from ,
Fatwa by Sheikh Yusuf Al-Qaradawi,
We all know that the Companions of the Prophet (peace and blessings be upon him) did not celebrate the Prophet's birthday, Hijrah or the Battle of Badr, because they witnessed such events during the lifetime of the Prophet who always remained in their hearts and minds.

Sa`d Ibn Abi Waqqas said that they were keen on telling their children the stories of the Prophet's battles just as they were keen on teaching them the Qur'an. Therefore, they used to remind their children of what happened during the Prophet's lifetime so they did not need to hold such celebrations. However, the following generations began to forget such a glorious history and its significance. So such celebrations were held as a means of reviving great events and the values that we can learn from them.

Unfortunately, such celebrations include some innovations when they should actually be made to remind people of the Prophet's life and his call. Actually, celebrating the Prophet's birthday means celebrating the birth of Islam. Such an occasion is meant to remind people of how the Prophet lived.

Allah Almighty says: (Verily in the Messenger of Allah ye have a good example for him who looketh unto Allah and the last Day, and remembereth Allah much.) (Al-Ahzab 33: 21)

By celebrating the Prophet's Hijrah, we should teach people values such as sacrifice, the sacrifice of the Companions, the sacrifice of `Ali who slept in the Prophet's place on the night of the Hijrah, the sacrifice of Asma' as she ascended the Mountain of Thawr. We should teach them to plan the way the Prophet planned for his Hijrah, and how to trust in Allah as the Prophet did when Abu Bakr told him: We could be seen so easily, the Prophet replied saying: "O Abu Bakr! What do you think of two when Allah is their third?" "Have no fear, for Allah is with us. (At-Tawbah 9: 40)

We need all these lessons and such celebrations are a revival of these lessons and values. I think that these celebrations, if done in the proper way, will serve a great purpose, getting Muslims closer to the teachings of Islam and to the Prophet's Sunnah and life.

M. Ashraf said...

പ്രചരാകാ....
ചോദിച്ചതിനല്ല താങ്കളുടെ മറുപടി. സൗദി അറേബ്യയിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ ചേര്‍ത്ത ഒരു വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ചായിരുന്നു എന്റെ കുറിപ്പ്‌. താങ്കളുടെ പേരോ വിലാസമോ വെളിപ്പെടുത്താതെ നടത്തിയ അഭ്യാസം പോലെ തന്നെയായിരിക്കുന്നു മറുപടി. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നത്‌ ഇസ്‌്‌ലാമിലെ ഒരു കൂട്ടിച്ചേര്‍ക്കലാണെന്നാണ്‌ സൗദി അറേബ്യയുടെ ഔദ്യോഗിക നിലപാട്‌. അങ്ങനെ ഒരു രാജ്യത്ത്‌ കാന്തപുരം ഉസ്‌താദ്‌ വന്ന്‌ നബിദിനം ആഘോഷിച്ചുവെന്നുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണ്‌.
സൗദി അറേബ്യയില്‍ റൗളാ ശരീഫിനു സമീപം പോയി ഞാന്‍ ഇത്തവണ നബിദിനം ആഘോഷിച്ചുവെന്നും അതോടെ അവിടെയുള്ള വഹാബികള്‍ക്കൊക്കെ തിരിച്ചടിയായി എന്നും വേണമെങ്കില്‍ കാന്തപുരം ഉസ്‌താദിന്‌ ഒരു പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കാവുന്നതാണ്‌. എന്തു കൊണ്ട്‌ അതു ചെയ്യുന്നില്ല എന്നതിന്റെ അര്‍ഥം സൗദി അറേബ്യയെ വെല്ലുവിളിക്കാന്‍ കഴിയില്ല എന്നതാണ്‌.
ഇതോടൊപ്പം കഴിഞ്ഞ ദിവസം സൗദിയിലെ ഒരു മലയാളി പണ്ഡിതന്‍ നടത്തിയ ക്ലാസിന്റെ റിപ്പോര്‍ട്ട്‌ കുടി ചേര്‍ക്കുന്നു.

നബിദിനാഘോഷം ദുരാചാരം -ഡോ. അഷ്‌റഫ്‌ മൗലവി

ജിദ്ദ: പ്രവാചകന്‍(സ)യുടെ ജീവിതം അനുധാവനം ചെയ്യുകയും ആ മഹാപുരുഷനെ സ്‌നേഹിക്കുകയും ചെയ്‌തിരുന്ന നാലു ഖലീഫമാരോ മറ്റു സഹചാരികളോ ജീവിതത്തില്‍ ഒരിക്കല്‍പോലും പ്രവാചകന്റെ (സ) ജന്മദിനം ആഘോഷിച്ചതായി ചരിത്രത്തിലെങ്ങും കാണാന്‍ സാധ്യമല്ലെന്നും ആഘോഷവും അതോടനുബന്ധിച്ച പ്രകടനപരതയും ദുരാചാരം മാത്രമാണെന്നും പ്രമുഖ പണ്ഡിതനും പ്രബോധകനുമായ ഡോ. അഷ്‌റഫ്‌ മൗലവി (മദീനാ യൂനിവേഴ്‌സിറ്റി) അഭിപ്രായപ്പെട്ടു. ഹിജ്‌റ മൂന്നു നൂറ്റാണ്ടിനു ശേഷമാണ്‌ ഈ ദുരാചാരം നിലവില്‍ വന്നതെന്നും ഇത്തരം ആഘോഷങ്ങളുടെ അടിസ്ഥാനം തന്നെ ബിദ്‌അത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അല്‍ഹംറ ഇസ്‌ലാമിക്‌ എജുക്കേഷന്‍ ഫൗണ്ടേഷന്റേയും ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ തഹ്‌ലിയ സ്‌ട്രീറ്റിലെ മസ്‌ജിദ്‌ ലാമിയയില്‍ നടന്ന ക്യാമ്പില്‍ ഉദ്‌ബോധനം നിര്‍വഹിക്കുകയായിരുന്നു അഷ്‌റഫ്‌ മൗലവി. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദ്‌ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ജാലിയാത്ത്‌ മേധാവികളും പങ്കെടുത്തു.
ബിദ്‌അത്തുകള്‍ ചെയ്യുകവഴി അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തില്‍നിന്നും അനുഗ്രഹങ്ങളില്‍നിന്നും അകലുകയാണ്‌ സമൂഹം. തന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കിയാല്‍ അവന്‌ നരകത്തില്‍ ഒരു ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെയെന്ന പ്രവാചക വചനം വിശ്വാസികള്‍ ഗൗരവപൂര്‍വം എടുക്കണം. പാവപ്പെട്ട വിശ്വാസികളെ അനാചാരം കൊടികുത്തിവാഴുന്ന ഉല്‍സവപ്പറമ്പുകളിലേക്ക്‌ തെളിച്ചു കൊണ്ടുപോകുന്നവര്‍ക്ക്‌ ഇരട്ടി ശിക്ഷയാണ്‌ അല്ലാഹു നല്‍കുക -ഡോ. അഷ്‌റഫ്‌ മൗലവി പറഞ്ഞു. അബ്‌ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍ സ്വാഗതവും അബ്‌ദുല്‍ ഹമീദ്‌ ഉദരംപൊയില്‍ നന്ദിയും പറഞ്ഞു.

prachaarakan said...

reply to mr. m ashraf
സഹോദരാ..

താങ്കള്‍ എന്താണു നബിദിനാഘോഷം കൊണ്ട്‌ നിര്‍വചിക്കുന്നതെന്ന് മനസ്സിലാകുന്നില്ല..

സുന്നികള്‍ നബിദിനം ആഘോഷിക്കുന്നത്‌ .. നബി ചരിത്ര സ്മരണ പുതുക്കിയും , പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചും, മധുരം വിതരണം ചെയ്തും, മദ്‌ ഹ്‌ ( മൌലിദ്‌, ബുര്‍ദ തുടങ്ങിയവ) ആലപിച്ചും പാരായണം ചെയ്തുമൊക്കെയാണു.. അത്‌ തന്നെ യാണു റൌളാ ശരീഫില്‍ നടന്നതും.. അവിടെ ബുര്‍ദ ആലാപനവും ദു ആയും അതിനായുള്ള ഒത്തു ചേരലും നടന്നില്ല എന്നാണോ പറയുന്നത്‌ ?

പിന്നെ സൌദി ഗവണ്മെന്റിനെയെന്നല്ല ഒരു രാജ്യത്തെയും വെല്ലുവിളിക്കല്‍ മുസ്ലിംകളുടെ വഴിയല്ല.. അത്‌ മുജാഹിദിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും പാതയാണു.

പിന്നെ വഹാബി മൌലവിമാര്‍ ജല്‍പീക്കുന്നത്‌ തൊണ്ട്‌ തൊടാതെ വിഴുങ്ങുന്നതല്ല സുന്നികളുടെ നിലപാട്‌... അതിനു മാത്രം വിവരക്കേട്‌ ഞങ്ങള്‍ക്കില്ല..

അല്ല സഹോദരാ. ഈ വഹാബി മൌലവിമാരുടെ തന്ത മൌലവിമാര്‍ മുന്നെ നബി ദിനം ആഘോഷിക്കണമെന്ന് ഫത്‌ വകൊടുത്തിരുന്നതാണല്ലോ.. അവര്‍ ആഘോഷിച്ചും പോന്നിരുന്നു.. അവരൊക്കെ ഏത്‌ കാറ്റഗറിയിലാണിപ്പോള്‍.. ശിര്‍ക്ക്‌ ചെയ്ത്‌ കാഫിറായി മരിച്ചോ ?

പ്രിയ സഹോദരാ... ഈ ജൂതായിസത്തിന്റെ ജല്‍പനങ്ങള്‍ അണ്ണാക്കു തൊടാതെ വിഴുങ്ങി ലോക മുസ്ലിംങ്ങളെ കാഫിറാക്കുന്ന പ്രസ്ഥാനത്തിനു കൊടി പിടിച്ചു നടക്കുന്ന പരിപാടി മറ്റി ജീിക്കാന്‍ ശ്രമിക്കൂ..


നബി ദിനാഘോഷം ദുരാചാരവും ഓണാഘോഷം സത്‌ കര്‍മ്മവും എന്ന് പുലമ്പുന്ന മുജാഹിദ്‌ മൌലവിമാര്‍ക്ക്‌ സ്വബോധം നഷ്ടമായിരിക്കയാണു.. താങ്കളെപ്പോലുള്ളവര്‍ സ്വന്തം തലച്ചോറു പണയം വെക്കാതെ ചിന്തിക്കുക..

അല്ലാഹു നല്ല ബുദ്ധി തരട്ടെ..ആമീന്‍..

read the fathwa which i had posted before.. is they are all doing shirk ? if you want i shall forward the previous opinion of wahabi leaders regarding celebration of meeladunnabi (sa) .

Related Posts with Thumbnails