Friday, March 26, 2010

ഞാൻ അറിഞ്ഞ പ്രവാചകൻ-സംവാദ സദസ്സ്

പി. ശശിദരൻ മാസ്റ്റർ പ്രസംഗിക്കുന്നു

ദോഹ: സംഘർഷഭരിതമായ ആധുനിക സമൂഹത്തിൽ മുഹമ്മദ്‌ നബി (സ) ഉയർത്തിപ്പിടിച്ച ആശയങ്ങൾ വളരെ പ്രസക്തമാണെന്ന്‌ എം ഇ എസ്‌ പ്രിൻസിപ്പിൾ പി. ശശിദരൻ മാസ്റ്റർ പറഞ്ഞു. മീലാദ്‌ കാമ്പയിന്റെ ഭാഗമായി ആർ എസ്‌ സി അസീസിയ്യ സോൺ സംഘടിപ്പിച്ച “ഞാൻ അറിഞ്ഞ പ്രവാചകൻ” എന്ന വിഷയത്തിൽ നടന്ന സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന്റെ ഭരണ ചക്രം മുഹമ്മദ്‌ നബിയുടെ കൈകളിലാകുമായിരുന്നെങ്കിൽ ഇതൊരു സ്വർഗമാകുമായിരുന്നു എന്ന പ്രശസ്ത ചിന്തകൻ ബർണാഡ്ഷായുടെ വാക്കുകൾ എടുത്തുദ്ധരിച്ച അദ്ദേഹം മുഹമ്മദ്‌ നബി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നുവേന്ന്‌ കൂട്ടിച്ചേർത്തു.


ജീവിതത്തിന്റെ നിഖില മേഖലകളും ചരിത്രത്തിൽ രേഖപ്പെട്ട ഒരു വ്യക്തിത്വം മുഹമ്മദ്‌ നബിയുടേതല്ലാതെ ഇല്ലെന്ന സത്യം തെളിവുകൾ നിരത്തി സംവാദ സദസ്സ്‌ ഉദ്ഘാടനം ചെയ്ത്‌ കൊണ്ട്‌ ജാമിഅ ഹസനിയ്യ പ്രിൻസിപ്പൾ കൊമ്പം മുഹമ്മദ്‌ മുസ്ലിയാർ പറഞ്ഞു. സുധീർ (സംസ്കൃതി), മജീദ്‌ ബുഖാരി, ജഅ​‍്ഫർ മാസ്റ്റർ ചേലക്കര, മുഹമ്മദ്‌ കുമ്പോൽ, സൽമാൻ കൂറ്റമ്പാറ, അബ്ദുല്ല ബുഖാരി എന്നിവർ സംസാരിച്ചു.


ഇന്ത്യൻ എംമ്പസിയുടെ ഐ സി സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർ എസ്‌ സി ചെയർമാൻ ഉമറുൽ ഫാറൂഖ്‌ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബഷീർ തൂവാരിക്കൽ സ്വാഗതവും ഹാരിസ്‌ മൂടാടി നന്ദിയും പറഞ്ഞു.

25/03/2010

1 comment:

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

Related Posts with Thumbnails