തൃശൂർ: മുഹമ്മദ് നബി(സ) യുടെ 1484ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എസ്‌എസ്‌എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന മീലാദ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം 19ന് വൈകീട്ട് അഞ്ചിന് അക്കിക്കാവ് മർകസുൽ ഹുദയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം തായഴപ്ര മുഹ്‌യിദ്ധീൻ കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എൻകെ ശറഫുദ്ധീൻ മുസ്ലിയാർ പ്രാർഥന നിർവഹിക്കും. എസ്‌എസ്‌എഫ് ജില്ലാ പ്രസി. റഫീഖ് ലത്വീഫി അധ്യക്ഷത വഹിക്കും. തൊഴിയൂർ കുഞ്ഞുമുഹമ്മദ് സഖാഫി ഉദ്ബോധനം നടത്തുമെന്ന് ജില്ലാ സെക്ര. റഹിം സഖാഫി അറിയിച്ചു.
16/02/2010
16/02/2010

No comments:
Post a Comment