Friday, February 19, 2010

ജിദ്ദയിൽ കാമ്പയിൻ തുടങ്ങി


ജിദ്ദ: എസ്‌വൈ.എസ്‌ ജിദ്ദാ ഘടകത്തിന്റെ കീഴിൽ ഒന്നരമാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിനിന്ന്‌ തുടക്കമായി. ഫെബ്രുവരി 12 മുതൽ മാർച്ച്‌ 26 വരെ നീണ്ടുനിൽക്കുന്ന കാമ്പയിൻ പ്രഖ്യാപനം എസ്‌.വൈ.എസ്‌ സൗദി നാഷണൽ പ്രസിഡണ്ട്‌ സയ്യിദ്‌ ഹബീബ്‌ അൽ ബുഖാരി ശറഫിയ്യ മർഹബയിൽ നിർവ്വഹിച്ചു. തീവ്രവാദവും ഭീകരവാദവും മുസ്ലിം സമുഹത്തിന്റെ മേൽ ചാർത്തപ്പെടുകയും ഇസ്ലാമിനെ കുറിച്ചും പ്രവാചകരെ കുറിച്ചും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത സമൂഹത്തിൽ ഇസ്ലാമിന്റെ ആദ്യന്തിക നേതാവ്‌ മുഹമ്മദ്‌ മുസ്ഥഫ (സ) ഉയർത്തിക്കാണിച്ച സമാധാനത്തിന്റെ സന്ദേശം പ്രചരണം നടത്തുക എന്നതാണ്‌ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന്‌ കാമ്പയിൻ പ്രഖ്യാപനം നിർവ്വഹിച്ചുകൊണ്ട്‌ സയ്യിദ്‌ ഹബീബ്‌ ബുഖാരി പറഞ്ഞു.


കാമ്പയിൻ കാലയളവിൽ വിവിധ ഏരിയകളിലായി പ്രഭാഷണം സംഘടിപ്പിക്കും. പ്രമേയാടിസ്ഥാനത്തിൽ നടക്കുന്ന പ്രഭാഷണങ്ങൾ വിഷയമാക്കി പുരുഷൻമാർക്കായി മുസാബഖ:യും വനിതകൾക്കായി എക്സലൻസി ടെസ്റ്റും നടക്കും. ടെസ്റ്റുകളിൽ ഉന്നതവിജയം നേടുന്നവർക്ക്‌ സമ്മാനം നൽകും. ഖസീദ, പണ്ഡിതസദസ്സ്‌, എക്സിക്യൂട്ടീവ്‌ മീറ്റ്‌, ഡെലിഗേറ്റ്സ്‌ മീറ്റ്‌, സർഗോത്സവ്‌ എന്നിവയും വിവിധ ഘട്ടങ്ങളിലയി സംഘടിപ്പിച്ചിട്ടുണെ​‍്ടന്ന്‌ കാമ്പയിൻ വിശദീകരിച്ചു കൊണ്ട്‌ അബ്ദുൽ റഹ്മാൻ മളാഹിരി പറഞ്ഞു. കാമ്പയിൻ കോഡിനേറ്റർമാരായി ഹംസ സഖാഫി പൊട്ടിക്കല്ല്‌, മുസ്ഥഫ സഅദി ക്ലാരി, അബ്ദുൽ ഖാദിർ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.

www.ssfmalappuram.com

No comments:

Related Posts with Thumbnails