Wednesday, February 24, 2010

ആർ എസ്‌ സി ബുക്ടെസ്റ്റ്‌

ദോഹ: തിരുനബി സ്നേഹ പ്രപഞ്ചം എന്ന പ്രമേയത്തിൽ ആർ. എസ്‌. സി ജി സി സി രാജ്യങ്ങളിൽ ഗൾഫ്‌ രിസാലയുടെ 9-​‍ാം ലക്കം മുത്ത്നബി വിശേഷാൽ പതിപ്പിനെ ആധാരമാക്കി നടത്തുന്ന ബുക്‌ ടെസ്റ്റിന്റെ ഖത്തറിലെ രജിസ്ട്രേഷൻ ഹബീബ്‌ മാട്ടൂലിൽ നിന്ന്‌ ഫോറം സ്വീകരിച്ച്‌ എസ്‌ വൈ എസ്‌ ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കടമേരി ഉദ്ഘാടനം ചെയ്തു. ബഹുജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽ നിന്നും ബുക്‌ ടെസ്റ്റിന്‌ ആശാവഹമായ പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ബുക്ടെസ്റ്റ്‌ ഖത്തർ ചീഫ്‌ കണ്ട്രോളർ മുഹ്‌യിദ്ദ്ൻ സഖാഫി പൊന്മള അറിയിച്ചു. രജിസ്ട്രേഷനും പരീക്ഷാ നടത്തിപ്പിനുമായി നാഷണൽ തലത്തിൽ പൊന്മള മുഹ്‌യിദ്ദ്ൻ സഖാഫി, അശ്‌റഫ്‌ സഖാഫി നടക്കാവ്‌, അബ്ദുൽ ജലീൽ ഇർഫാനി എന്നിവരെ തെരഞ്ഞെടുത്തു.

സോൺ തലങ്ങളിൽ ബുക്ടെസ്റ്റ്‌ കോർഡിനേറ്റർമാരായി ബഷീർ വടക്കൂട്ട്‌ (7455786, ദോഹ), അസീസ്‌ കൊടിയത്തൂർ (7495760, മദീന ഖലീഫ), ശു​‍െഐബ്‌ (7964604, അൽഖോർ), ഹാരിസ്‌ മൂടാടി (6806100, അസീസിയ്യ) എന്നിവരെ തെരഞ്ഞെടുത്തു. 23/02/2010

basheer vadakut

No comments:

Related Posts with Thumbnails