മുസഫ്ഫ എസ് വൈ എസ് മീലാദ് കാമ്പയിൻ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര സംഗമവും കുണ്ടൂർ ഉസ്താദ് അനുസ്മരണ വേദിയും പ്രവാചക പ്രേമികളുടെ നിറസാന്നിദ്ധ്യം കൊണ്ട് അവിസ്മരണീയമായി മാറി.
മുസഫ്ഫ സനാഇയ്യ: 16ലെ പള്ളിയിൽ മഗ്രിബിനു ശേഷം ആരംഭിച്ച പരിപാടികൾ അവസാനിക്കുമ്പോൾ അർദ്ധ രാത്രിയോടടുത്തിരുന്നു. മൻഖൂസ് മൗലിദ് പാരായണം,ഹദ്ദാദ്,ബുർദ്ദ മജ് ലിസുകൾ, കുണ്ടൂർ ഉസ്താദ് അനുസ്മരണ പ്രഭാഷണം,കുണ്ടൂർ ഉസ്താദ് രചിച്ച പ്രവാചക പ്രകീർത്തന കാവ്യാലാപനം, അന്നദാനം റഹ്മത്തുൻലിൽ ആലമീൻ(സ്വ) എന്ന പ്രമേയം അടിസ്ഥാനമാക്കി കെ. കെ. എം. സഅദി നടത്തിയ പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി സി ഡി പ്രകാശനം തുടങ്ങി വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
ബുർദ മജ്ലിസിനു മൂസ മുസ്ല്യാർ ആറളം നേതൃത്വം നൽകി. കുണ്ടൂർ ഉസ്താദിന്റെ പ്രശസ്ത പ്രകീർത്തന കാവ്യം സദസ്സ് ഒന്നാകെ ഏറ്റ് ചൊല്ലിയത് അനുഭൂതി പകർന്ന അനുഭവമായി.
നൗഷാദ് അഹ്സനി ഒതുക്കങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. മൗലിദ് പാരായണം ശിർക്കാണെന്ന് പറയുന്നവർക്ക് വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ അർഹതയില്ലെന്ന് അഹ്സനി പറഞ്ഞു കാരണം നബി(സ്വ)യുടെ പ്രകീർത്തനങ്ങൾ കൊണ്ട് നിറഞ്ഞതാണ് വിശുദ്ധ ഖുർആൻ വഹാബികളുടെ ജൽപനങ്ങൾ ലോകമുസ്ലിംകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിരിക്കുന്നു പ്രവാചക പ്രേമത്തിൽ മുഴുകി ജീവിതം നയിച്ച മഹാനായിരുന്നു കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ല്യാർ.അത് തന്നെയായിരുന്നു കുണ്ടൂർ ഉസ്താദിന്റെ ജീവിത വിജയവും. പല ആനുകാലിക സംഭവങ്ങളും മുൻ കൂട്ടി പ്രവചിച്ച മഹാനായിരുന്നു കുണ്ടൂർ ഉസ്താദ്. നൗഷാദ് അഹ്സനി ഓർമ്മിപ്പിച്ചു
നബിദിനാഘോഷ മുന്നൊരുക്ക സമ്മേളനത്തിൽ പ്രമുഖ യുവ പണ്ഡിതൻ കെ. കെ. എം. സഅദി നടത്തിയ പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി സിഡി യുടെ ആദ്യ കോപ്പി കുവൈത്ത് എസ് വൈ എസ് സെൻട്രൽ കമ്മറ്റി അംഗം മുഹമ്മദ് അലി ഹാജിക്ക് നൽകി ഹുസൈൻ കോയ തങ്ങൾ നിർവ്വഹിച്ചു
മുസഫ്ഫ എസ് വൈ എസ് പ്രസിഡന്റ് ഒ ഹൈദർ മുസ്ല്യാർ വർക്കിംഗ് പ്രസി:മുസ്തഫാ ദാരിമി കടാങ്കോട് ജനറൽ സിക്രട്ടറി അബ്ദുൽ ഹമീദ് സഅദി ഈ ശ്വരമംഗലംട്രഷറർ മുഹമ്മദ് കുട്ടി ഹാജി ആക്ടിംഗ് പ്രസി:അബ്ദുല്ലക്കുട്ടി ഹാജി തുടങ്ങി നിരവധി പണ്ഡിതരും സാദാത്തീങ്ങളും പൗര പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു
മുസഫ്ഫ എസ് വൈ എസ് പ്രസിഡന്റ് ഒ ഹൈദർ മുസ്ല്യാർ വർക്കിംഗ് പ്രസി:മുസ്തഫാ ദാരിമി കടാങ്കോട് ജനറൽ സിക്രട്ടറി അബ്ദുൽ ഹമീദ് സഅദി ഈ ശ്വരമംഗലംട്രഷറർ മുഹമ്മദ് കുട്ടി ഹാജി ആക്ടിംഗ് പ്രസി:അബ്ദുല്ലക്കുട്ടി ഹാജി തുടങ്ങി നിരവധി പണ്ഡിതരും സാദാത്തീങ്ങളും പൗര പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു
1 comment:
മുസഫ്ഫ എസ് വൈ എസ് മീലാദ് കാമ്പയിൻ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര സംഗമവും കുണ്ടൂർ ഉസ്താദ് അനുസ്മരണ വേദിയും പ്രവാചക പ്രേമികളുടെ നിറസാന്നിദ്ധ്യം കൊണ്ട് അവിസ്മരണീയമായി മാറി
Post a Comment