Monday, April 14, 2008

സ്വലാത്തിന്റെ മഹത്വം വിവരാണാതീതം ; ഖലീല്‍ തങ്ങള്‍

മീലാദ്‌ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ ഖലീല്‍ തങ്ങള്‍ പ്രസംഗിക്കുന്നു


സ്വലാത്തിന്റെ മഹത്വവും സ്വലാത്തിലൂടെ കൈവരിക്കുന്ന ആത്മീയമായ ചൈതന്യവും വിവരണാതീതമാണെന്ന് സയ്യിദ്‌ ഇബ്‌ റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസ്താവിച്ചു.


മുസ്വഫ എസ്‌.വൈ.എസ്‌. നടത്തിയ ദ്വൈമാസ മീലാദ്‌ കാമ്പയിന്‍ സമാപനത്തിനോടനുബന്ധിച്ച്‌ ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. റബീ ഉല്‍ അവ്വലില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരു ലക്ഷം സ്വലാത്ത്‌ ചൊല്ലി ദുആ ചെയ്യുക എന്ന ദൌത്യത്തിനു വലിയ പ്രതികരണമാണുണ്ടായത്‌. എട്ടു ലക്ഷത്തോളം സ്വലാത്ത്‌ ചൊല്ലി തീര്‍ത്ത കുടുംബങ്ങള്‍ ഉണ്ടായിരുന്നു. മുസ്തഫ ദാരിമി, അബ്‌ ദുല്‍ ഹമീദ്‌ സഅദി , കെ.കെ.എം സഅ ദി തുടങ്ങിയവര്‍ പ്രസംഗിച്ചു.


മനസ്സില്‍ വിശ്വാസത്തിന്റെ കണികയെങ്കിലുമുള്ളവര്‍ മദീനയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന നബി(സ)യുടെ സവിധത്തിലെത്താന്‍ വെമ്പല്‍ കൊള്ളും, അതിനെതിരെ ജല്‍പിക്കുന്നവരുടെ മനസ്സില്‍ കാപട്യമാണുള്ളതെന്ന് കെ.കെ.എം. സ അദി പറഞ്ഞു.


മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിച്ച ഉംറ , സിയാറത്ത്‌ കഴിഞ്ഞീ തിരിച്ചെത്ത്‌ നാട്ടിലേക്ക്‌ പോകുന്ന സംഘത്തിന്റെ അമീര്‍ മുസ്തഫ ദാരിമിക്ക്‌ യാതയയപ്പ്‌ നല്‍കി.


No comments:

Related Posts with Thumbnails