
മീലാദ് ഫെസ്റ്റ് 2008 ക്യാമ്പയിന്റെ ഭാഗമായി മുസ്വഫ എസ്.വൈ.എസ് സുന്നീ മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാര്‍ത്ഥി സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു.മുസ്വഫ ശംസ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച കാലത്ത് 8.30 മുതല്‍ 11.30 വരെ നടന്ന സംഗമത്തില്‍ പ്രൊഫ. ഷാജു ജമാലുദ്ധീന്‍ മുഹമ്മദ് നബി (സ) യുടെ ജീവ ചരിത്രം അനാവരണം ചെയ്ത് ക്ലാസ് നയിച്ചു. കമ്പ്യൂട്ടര്‍ പ്രസന്റേഷന്‍ ഉള്‍പ്പെടുത്തി നടന്ന ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഏറെ ആസ്വാദനത്തിനും പഠനത്തിനു ഉപകരിച്ചു. അബ് ദുല്ലാ കുട്ടി ഹാജി, അബ് ദുല്‍ ഹമീദ് സ അദി, അബ് ദുല്‍ ഹമീദ് മുസ് ലിയാര്‍ ചിയ്യൂര്‍, അബൂ ബക്കര്‍ മുസ് ലിയാര്‍ ഓമച്ചപ്പുഴ്, പി.പി.എ.. റഹ് മാന്‍ മുസ് ലിയാര്‍ കല്‍ത്തറ, ഉമര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment