Saturday, March 22, 2008

മുസ്വഫയിലെങ്ങും മീലാദുന്നബി സംഗമങ്ങള്‍..news

മുസ്വഫ. എസ്‌.വൈ.എസ്‌. മീലാദ്‌ ഫെസ്റ്റ്‌ 2008 ന്റെ ഭാഗമായി മുസ്വഫയിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചും, എസ്‌.വൈ.എസ്‌. മദ്രസ്സയിലും നബി ദിന പ്രഭാഷണങ്ങള്‍, മൌലിദ്‌ , ബുര്‍ദ മജ്ലിസുകള്‍, നാത്തെ റസൂല്‍, മദ്രസ്സ വിദ്യാര്‍ത്ഥികളുടെ മൌലിദ്‌ മജ്‌ ലിസ്‌ തുടങ്ങി വിവിധ പരിപാടികളില്‍ നൂറുകണക്കിനു പ്രവാചക പ്രേമികള്‍ പങ്കെടുത്തു. അഭൂതപൂര്‍വ്വ മായ ജനാവലിയാണു ഇത്തവണ എല്ലാ മീലാദ്‌ സംഗമങ്ങളിലും അനുഭവപ്പെട്ടത്‌. നബി (സ)യുടെ ജീവിതചര്യകള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും പ്രവാചകനെ അളവറ്റ്‌ സ്നേഹിക്കാനും പണ്ഡിതര്‍ ആഹ്വാനം ചെയ്തു. തീവ്രവാദവും വര്‍ഗീയതയും ഇസ്‌ ലാമിനു അന്യമാണു .ചില കുബുദ്ധികള്‍ ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും കരി വാരിത്തേച്ച്‌ കാണിക്കാന്‍ നടത്തുന്ന ഹീന ശ്രമങ്ങള്‍ വിലപ്പോകില്ല എന്ന് മീലാദ്‌ സംഗമങ്ങള്‍ പ്രസ്ഥാവിച്ചു. ശ അബിയ പത്തിലെ എസ്‌.വൈ.എസ്‌. മദ്രസ്സയില്‍ ചേര്‍ന്ന മദ്രസാ വിദ്യാര്‍ത്ഥി സംഗമത്തില്‍ അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, കല്‍ത്തറ , അബ്ദുല്ല കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സന ഇയ്യയില്‍ ആറളം അബ്‌ ദുറഹ്‌ മാന്‍ മുസ്ലിയാര്‍ നേത്ര്യത്വം നലിക്‌. ബഷീര്‍ ഫൈസി വെണ്ണക്കോട്‌ മുഖ്യ പ്രഭാഷണം നടത്തി. മുസ്വഫ പോലീസ്‌ സ്റ്റേഷന്‍ മസ്ജിദില്‍ മുസ്തഫ ദാരിമി നേത്ര്യത്വം നല്‍കി. പി.പി.എ. കുട്ടി ദാരിമി മീലാദ്‌ പ്രഭാഷണം നടത്തി. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള പള്ളിയില്‍ അബ്‌ ദുല്‍ ഹമീദ്‌ സ അദി നേത്ര്യത്വം നല്‍കി. ബഷീര്‍ ഫൈസി വെണ്ണക്കോട്‌, ഹാഫിസ്‌ മുഹമ്മദ്‌ ആരിഫ്‌ ഗോറദവി (പാകിസ്ഥാന്‍ ) തുടങ്ങിയവര്‍ പ്രസംഗിച്ചു. മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്ന മീലാദ്‌ സംഗമത്തിനു ഇബ്രാഹിം മുസ്ലിയാര്‍ നേത്യ്രത്വം നല്‍കി. സിദ്ധീഖ്‌ അന്‍ വരി മീലാദ്‌ പ്രാഭാഷണം നടത്തി. യൂനുസ്‌ അഹ്‌ മദ്‌ ഖാദിരി നിസാമിയുടെ നാത്തേ റസൂല്‍ ഏറെ ശ്രദ്ധേയമായി.. മീലാദ്‌ സംഗമത്തില്‍ മലയാളികള്‍ക്ക്‌ പുറമെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാചക പേമികളും, ഈജിപ്റ്റ്‌, യു.എ.ഇ, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, സിറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വര്‍ ഒത്തു ചേര്‍ന്നത്‌ അവിസ്മരണീയമായി.

No comments:

Related Posts with Thumbnails