Showing posts with label ബഹറൈൻ. Show all posts
Showing posts with label ബഹറൈൻ. Show all posts

Thursday, February 17, 2011

ഈസ്റ്റ്‌ റഫയിൽ ഉജ്വല മീലാദ്സംഗമം


മനാമ: സർവ്വ സദ്ഗുണങ്ങളുടെയും മഹദ്‌ വ്യക്തിത്വത്തിന്റെയും സമ്പൂർണ്ണ മൂർത്തീഭാവമായിരുന്നു മുഹമ്മദ്‌ നബി(സ) തങ്ങളെന്നും എല്ലാറ്റിനേക്കാളും അവിടുത്തെ സ്നേഹിക്കാൻ വിശ്വാസികൾ കടപ്പെട്ടവരാണെന്നും പ്രമുഖ ബഹ്‌റൈനീ പണ്ഡിതനും മഅ​‍്ഹദുദ്ദീനിയ്യ പ്രൊഫസറുമായ ശൈഖ്‌ ഖാലിദ്‌ സ്വാലിഹ്‌ ജമാൽ അഭിപ്രായപ്പെട്ടു. `അതുല്യവ്യക്തിത്വം അനുപമസന്ദേശം` കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത്‌ റഫ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദലീൽ എക്സ്ചേഞ്ചിനു മുകളിൽ നടന്ന ഉജ്വല മീലാദ്‌ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ്‌ ഫാറൂഖ്‌ നഈമി മുഖ്യപ്രഭാഷണം നടത്തി. ബുക്ക്‌ ഫെയർ ഉദ്ഘാടനം കബീറുദ്ദീന്‌ നൽകി ശൈഖ്‌ ഖാലിദും പ്രവാസി രിസാല `മദീന` പതിപ്പിന്റെ ഏരിയാതല പ്രകാശന കർമ്മം എം.എ. മഹ്മൂദ്‌ ഹാജിക്ക്‌ നൽകി ഫാറൂഖ്‌ നഈമിയും നിർവ്വഹിച്ചു. ഒ.എം. അബൂബക്കർ ഫൈസി, കെ.സി. സൈനുദ്ദീൻ സഖാഫി, എം.സി. അബ്ദുൽകരീം, അഹ്മദ്‌ സഖാഫി മേപ്പയ്യൂർ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക്‌ പി.എം. സുലൈമാൻ ഹാജി, ഇ.അബ്ദുറഹീം, അബ്ദുൽ അസീസ്‌ കൊടുമയിൽ, അബ്ദുന്നാസിർ പയ്യോളി, യൂസുഫ്‌ പൂക്കാട്‌, സൂപ്പി മണിയൂർ, മുഹമ്മദ്‌ സുലൈമാൻ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. അശ്‌റഫ്‌ സഖാഫി വാണിമേൽ സ്വാഗതവും മുഹമ്മദ്‌ ഇസ്മാഈൽ മിസ്ബാഹി നന്ദിയും പറഞ്ഞു
M C abdul kareem

Tuesday, February 8, 2011

Saturday, February 27, 2010

മദ്‌ഹു റസൂൽ സമ്മേളനവും പുസ്തക പ്രകാശനവും; ബഹറൈൻ


മനാമ: 'തിരുനബി: സ്നേഹ പ്രപഞ്ചം' കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈൻ കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മനാമ പാകിസ്ഥാൻ ക്ലബിൽ മധുറസൂൽ സമ്മേളനം നടന്നു. ബഹ്‌റൈനിലെ മുൻ ഇറാഖ്‌ അംബാസഡർ ഗസ്സാൻ മുഹ്സിൻ ഉദ്ഘാടനം ചെയ്തു.
ഗസ്സാൻ മുഹ്സിൻ പ്രസംഗിക്കുന്നു
ബഹ്‌റൈൻ ശരീഅത്ത്‌ സുപ്രീം കോർട്ട്‌ ജഡ്ജി ശൈഖ്‌ ഡോ: ഇബ്രാഹീം റാശിദ്‌ മിരീഹി, ഡോ: ശൈഖ്‌ നാജി റാശിദ്‌ അൽ അറബി, ശൈഖ്‌ മുഹമ്മദ്‌ അബ്ദുൽ വഹാബ്‌, ശൈഖ്‌ ഇയാദ്‌ മുഹമ്മദ്‌ കൊഹിജി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിന്നു. പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും ചിന്തകനുമായ ബശീർ ഫൈസി വെണ്ണക്കോട്‌ മുഖ്യ പ്രഭാഷണം നടത്തി.

പുസ്തക പ്രകാശനം
സുന്നി ജമാഅത്ത്‌ പുന:പ്രസിദ്ധീകരിക്കുന്ന ഫൈസൽ അഹ്സനിയുടെ 'നിങ്ങളുടെ പ്രവാചകൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശൈഖ്‌ മുഹമ്മദ്‌ ഹസൻ മദനി നിർവഹിച്ചു.

Wednesday, February 24, 2010

മദ്‌ഹ് റസൂൽ സമ്മേളനം ഇന്ന് മനാമയിൽ

മനാമ: 'തിരുനബി: സ്നേഹ പ്രപഞ്ചം' കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈൻ കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25ന്‌ വ്യാഴാഴ്ച മനാമ പാകിസ്ഥാൻ ക്ലബിൽ മദ്‌ഹ് റസൂൽ സമ്മേളനം നടക്കും.

ബഹ്‌റൈനിലെ മുൻ ഇറാഖ്‌ അംബാസഡർ ഗസ്സാൻ മുഹ്സിൻ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈൻ ശരീഅത്ത്‌ സുപ്രീം കോർട്ട്‌ ജഡ്ജി ശൈഖ്‌ ഡോ: ഇബ്രാഹീം റാശിദ്‌ മിരീഹി, ഡോ: ശൈഖ്‌ നാജി റാശിദ്‌ അൽ അറബി, ശൈഖ്‌ മുഹമ്മദ്‌ അബ്ദുൽ വഹാബ്‌, ശൈഖ്‌ ഇയാദ്‌ മുഹമ്മദ്‌ കൊഹിജി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.

പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും ചിന്തകനുമായ ബശീർ ഫൈസി വെണ്ണക്കോട്‌ മുഖ്യ പ്രഭാഷണം നടത്തും. സുന്നി ജമാഅത്ത്‌ പുന:പ്രസിദ്ധീകരിക്കുന്ന ഫൈസൽ അഹ്സനിയുടെ 'നിങ്ങളുടെ പ്രവാചകൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെടും.

24/02/2010
എം.സി. അബ്ദുൽ കരീം
Related Posts with Thumbnails