മനാമ: സർവ്വ സദ്ഗുണങ്ങളുടെയും മഹദ് വ്യക്തിത്വത്തിന്റെയും സമ്പൂർണ്ണ മൂർത്തീഭാവമായിരുന്നു മുഹമ്മദ് നബി(സ) തങ്ങളെന്നും എല്ലാറ്റിനേക്കാളും അവിടുത്തെ സ്നേഹിക്കാൻ വിശ്വാസികൾ കടപ്പെട്ടവരാണെന്നും പ്രമുഖ ബഹ്‌റൈനീ പണ്ഡിതനും മഅ്ഹദുദ്ദീനിയ്യ പ്രൊഫസറുമായ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ അഭിപ്രായപ്പെട്ടു. `അതുല്യവ്യക്തിത്വം അനുപമസന്ദേശം` കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത് റഫ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദലീൽ എക്സ്ചേഞ്ചിനു മുകളിൽ നടന്ന ഉജ്വല മീലാദ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. ബുക്ക് ഫെയർ ഉദ്ഘാടനം കബീറുദ്ദീന് നൽകി ശൈഖ് ഖാലിദും പ്രവാസി രിസാല `മദീന` പതിപ്പിന്റെ ഏരിയാതല പ്രകാശന കർമ്മം എം.എ. മഹ്മൂദ് ഹാജിക്ക് നൽകി ഫാറൂഖ് നഈമിയും നിർവ്വഹിച്ചു. ഒ.എം. അബൂബക്കർ ഫൈസി, കെ.സി. സൈനുദ്ദീൻ സഖാഫി, എം.സി. അബ്ദുൽകരീം, അഹ്മദ് സഖാഫി മേപ്പയ്യൂർ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് പി.എം. സുലൈമാൻ ഹാജി, ഇ.അബ്ദുറഹീം, അബ്ദുൽ അസീസ് കൊടുമയിൽ, അബ്ദുന്നാസിർ പയ്യോളി, യൂസുഫ് പൂക്കാട്, സൂപ്പി മണിയൂർ, മുഹമ്മദ് സുലൈമാൻ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. അശ്‌റഫ് സഖാഫി വാണിമേൽ സ്വാഗതവും മുഹമ്മദ് ഇസ്മാഈൽ മിസ്ബാഹി നന്ദിയും പറഞ്ഞു

M C abdul kareem
No comments:
Post a Comment