Showing posts with label ഒമാൻ. Show all posts
Showing posts with label ഒമാൻ. Show all posts

Thursday, February 17, 2011

മസ്കറ്റ്‌:അന്തർദേശീയ മീലാദ്‌ സമ്മേളനം പ്രൗഢമായി

മസ്കറ്റ്‌: വിസ്മയ വ്യക്തിത്വം നിസ്തുല നിദർശനം എന്ന പേരിൽ ഐ സി എഫ്‌ നടത്തി വരുന്ന മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ ഐ സി എഫ്‌, ആർ എസ്‌ സി ഒമാൻ നാഷണൽ കമ്മിറ്റി സംയുക്തമായി റൂവി അൽ മാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ മീലാദ്‌ സമ്മേളനം പ്രൗഢഗംഭീരമായി. ഒമാൻ, പാകിസ്ഥാൻ, സുഡാൻ, യമൻ, ഈജിപ്ത്‌, ബംഗ്ളാദേശ്‌, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ അവരുടെ തനിമയാർന്ന ശൈലിയിൽ അവതരിപ്പിച്ച മൗലിദും, ബുർദ ആലാപനവും സദസ്സിന്‌ നവ്യാനുഭവം പകർന്നു.
വിവിധ രാജ്യക്കാരായ പ്രമുഖ മത പണ്ഡിതന്മാരുടേയും ഒമാനിലെ വിവിധ പള്ളികളിലെ ഇമാമുമാരുടേയും സാന്നിധ്യം പരിപാടിയുടെ മാറ്റ്‌ വർധിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തികളും ഭാഷാ വ്യത്യാസങ്ങളും മറന്ന്‌ ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാചക പ്രേമികൾ ഒരുമിച്ച്‌ കൂടിയത്‌ പ്രവാസ ജീവിതത്തിൽ മറക്കാനാവാത്ത അനുഭൂതിയാണ്‌ സമ്മാനിച്ചത്‌. ഒമാനിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഒഴുകിയെത്തിയ വശ്വാസികളെ ഉൾകൊള്ളാനാവാതെ വിപുലമായ സൗകര്യങ്ങളുള്ള അൽ മാസ ഓഡിറ്റോറിയവും പരിസരവും വീർപ്പുമുട്ടി. ജലീൽ നിസാമി, ഇസ്മായിൽ അമാനി, അബ്ദുർറസാഖ്‌ സൈനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ?ഇശ്ഖേ മദീന? അവതരിപ്പിച്ച ബുർദാ ആസ്വദനം സദസ്സിന്റെ ആവേശമുയർത്തി.

ഈജിപ്തിൽ നിന്നുള്ള വിശ്രുത ഖാരിഅ​‍്‌ മുഹമ്മദ്‌ അൽഹുബിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച സമ്മേളനത്തിൽ ഐ സി എഫ്‌ നാഷണൽ സെക്രട്ടറി ഇഷാഖ്‌ മട്ടന്നൂർ സ്വാഗത പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹകിം സഅദിയുടെ അദ്ധ്യക്ഷതയിൽ എസ്‌ വൈ എസ്‌ വയനാട്‌ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ കാമിൽ സഖാഫി ചെറുവേരി ഉദ്ഘാടനം ചെയ്തു. ശൈഖ്‌ ഇബ്രാഹിം അൽ അറബി (ഈജിപ്ത്‌) പ്രകീർത്തന പ്രഭാഷണവും എസ്‌ വൈ എസ്‌ ആലപ്പുഴ ജില്ലാ സെക്രട്ടറി ബാദുഷ സഖാഫി മുഖ്യ പ്രഭാഷണവും നടത്തി.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ ഹമദാൻ ബ്നു മുഹമ്മദ്‌ അൽ മഅ​‍്മരി(ഒമാൻ), ഹാജി റാശിദ്‌ (പാകിസ്ഥാൻ), ഡോ. ഹുസൈൻ (സുഡാൻ), നാമിഖ്‌ (ശ്രീലങ്ക), ഹാസിം ഖാൻ (ബംഗ്ളാദേശ്‌), അഹ്മദ്‌ തൗഖി (യമൻ) തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ നിസാർ സഖാഫി സംഘടനാ സന്ദേശം നൽകി. പ്രമുഖ പണ്ഡിതൻ ശൈഖ്‌ ഹമദാൻ ഒമാൻ പ്രകാശനം നിർവഹിച്ച പ്രവാസി രിസാലയുടെ മദീന പതിപ്പ്‌ അശ്‌റഫ്‌ ഹാജി വാദീകബീർ, ഉമർ ഹാജി മത്ര ഏറ്റുവാങ്ങി.

17/02/2011


Wednesday, February 18, 2009

RSC മസ്കത്ത്‌ മീലാദ്‌ ക്യാമ്പയിൻ

'ആത്മ സാക്ഷാത്കാരത്തിന്റെ വസന്തം'

മസ്കത്ത്‌: രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ ചാപ്റ്റർ വിശുദ്ധ റബീഇൽ മീലാദ്‌ ക്യാമ്പയിൻ പ്രഖ്യാപിച്ചു. ആത്മ സാക്ഷാത്കാരത്തിന്റെ വസന്തം എന്ന ബാനറിൽ എല്ലാ ഗൾഫ്‌ രാജ്യങ്ങളിലുമാണ്‌ ക്യാമ്പയിൻ. ക്യാമ്പയിന്റെ ദേശീയ തല പ്രഖ്യാപന സംഗമങ്ങൾക്ക്‌ തുടക്കമായി. മസ്കത്തിൽ ഒമാൻ ആർ.എസ്‌.സി. ദേശീയ തല പ്രഖ്യാപനം റൂവി അൽ കൗസർ മദ്രസയിൽ നടന്നു. സംഗമത്തിൽ ശാഹുൽ ഹമീദ്‌ തൃശൂർ കർമ്മ പദ്ധതികൾ വിശദീകരിച്ചു. ക്യാമ്പയിന്റെ സോണൽ പ്രഖ്യാപന സമ്മേളനങ്ങൾക്ക്‌ സംഗമത്തിൽ രൂപം നൽകി. ഫെബ്രുവരി 20ന്‌ മസ്കത്ത്‌, സീബ്‌, സോഹാർ സൂർ, സലാല എന്നീ സോണലുകളുടെ പരിപാടികൾ യഥാക്രമം റൂവി, അൽ കൂട്‌, സോഹാർ, സൂർ, ഹാഫ എന്നിവിടങ്ങളിൽ നടക്കും. മൗലിദ്‌ സംഗമങ്ങൾ, സെമിനാർ, ലഘുലേഖ വിതരണം, വിജ്ഞാന പരീക്ഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരിസര ശുചീകരണം തുടങ്ങിയ വിവിധ പരിപാടികളാണ്‌ ക്യാമ്പയിൻ കാലയളവിൽ നടപ്പാക്കുന്നത്‌. ചെയർമാൻ സഹീർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നിസാർ സഖാഫി, ജമാൽ കുറ്റ്യാടി, ഇൽയാസ്‌ രാമന്തളി, ആരിഫ്‌ തുടങ്ങിയവർ പങ്കെടുത്തു.

16/02/2009
http://www.ssfmalappuram.com/
Related Posts with Thumbnails