കാസര്‍കോട്: ഈ സമാസം 23ന് ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹുബു റസൂല്‍ പ്രഭാഷണ പരിപാടിയുടെ വിളംബരം ഇന്ന് ജില്ലയിലെ 350 ലേറെ യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കും. നോട്ടീസ് വിതരണം, ഗൃഹസന്ദര്‍ശനം, സൗഹൃദ കൂട്ടായ്മ, പ്രകടനം തുടങ്ങിയ വിവിധ പരിപാടികള്‍ വിളംബര ഭാഗമായി യൂണിറ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ വിപുലമായ നിലയില്‍ നടക്കുന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സിലേക്ക് മുഴുവന്‍ പ്രവാചക സ്‌നേഹികളുടെയും സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിനുള്ള ശ്രദ്ധേയമായ പ്രചരണ മാര്‍ഗങ്ങളാണ് ഓരോ ഘടകങ്ങളും സ്വീകരിച്ചിട്ടുള്ളത്. പ്രധാന പള്ളികളില്‍ ജുമുഅക്ക് ശേഷം ഹുബുറസൂല്‍ സന്ദേശ പ്രഭാഷണം നടക്കും. ജില്ലാ സുന്നി സെന്ററില്‍ എസ്.എം.എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയും വിദ്യാനഗര്‍ സഅദിയ്യാ സെന്ററില്‍ അയ്യൂബ് ഖാന്‍ സഅദിയും മദീന മഖ്ദൂമില്‍ എസ്.ജെയഎം ജില്ലാ സെക്രട്ടറി സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയും കുമ്പള ശാന്തിപ്പള്ളത്ത് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും പെരിയടുക്കം സി.എം മസ്ജിദില്‍ എസ്.എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നും പ്രപഭാഷണം നടത്തും. സഅദിയ്യയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്തില്‍ മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി, ബായാറില്‍ വാഹിദ് സഖാഫി, മള്ഹറില്‍ അബ്ദുല്‍ സലാം ബുഖാരി തുടങ്ങിയവരും പ്രസംഗിക്കും.
വ്യാഴാഴ്ച പുലര്‍ച്ചെ പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആറംഭിച്ച് യൂണിറ്റ് പര്യടനങ്ങള്‍ക്ക് നാടൊട്ടുക്കും ആവേകകരമായ സ്വീകരണമാണ് ലഭിച്ചത്. കുമ്പള മേഖലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയായി. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. കെ അബ്ദുല്ലഹാജി ബേര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന പര്യടനത്തില്‍ മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, എ.എം മുഹമ്മദ് ഹാജി സീതാംഗോളി, അബ്ദുല്ല ഹാജി കൊടിയമ്മ, അബൂബക്കര്‍ സഖാഫി പുത്തിഗെ, മഹ്മൂദ് തൈരെ, മുഹമ്മദ് തലപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു ഇന്ന് രാവിലെ പൈവളിഗെ പഞ്ചായത്തില്‍ പര്യടനം നടക്കും.
ബാവിക്കരയില്‍ നിന്നാരംഭിച്ച കാസര്‍കോട് മേഖല പര്യടനം അഞ്ച് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് മധൂര്‍ പഞ്ചായത്തില്‍ പര്യടനം നടക്കും. ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇഗ്രാഹീം സഖാഫി അര്‍ളടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മള്ഹറില്‍ നിന്ന് ആരംഭിച്ച മഞ്ചേശ്വരം മേഖലാ പര്യടനം മൂന്ന് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. . എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മറ്റു മേഖലകളില്‍ ഇന്നും നാളെയും പര്യടനങ്ങള്‍ നടക്കും.
No comments:
Post a Comment