മലപ്പുറം: തിരുനബി സ്നേഹ പ്രപഞ്ചം എന്ന ശീർഷകത്തിൽ എസ്എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിന് ജില്ലയിൽ തുടക്കം. ഇരുമ്പുഴി ടൗൺ സുന്നി മസ്ജിദ് അംഗണത്തിൽ നടന്ന ചടങ്ങിൽ സംമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മാർച്ച് 16 വരെ നീണ്ടുനിൽകുന്ന ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റ് തലത്തിലാണ് പ്രധാന പരിപാടികൾ നടക്കുന്നത് റബീഉൽ അവ്വൽ 11ന് മഗ്രിബിനുശേഷം മീലാദുന്നബി വിളംബരം ചെയ്ത് ജില്ലയിലെ ആയിരത്തി ഇരുന്നോറോളം കേന്ദ്രങ്ങളിൽ വിളംമ്പര റാലികൾ നടക്കും. ക്യാമ്പയിൻ കാലയളവിൽ പ്രമേയത്തെ അധികരിച്ച് യൂനിറ്റ് കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും.
റബീഉൽ അവ്വൽ 12ന് യൂനിറ്റിലെ പ്രധാന കേന്ദ്രങ്ങൾ അലങ്കരിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. പ്രവർത്തക സംസ്കരണത്തിന് പ്രധാന്യം നൽകിയാണ് ഇത്തവണ മീലാദ് ക്യാമ്പയിൻ ആചരിക്കുന്നത്. പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് മൗലിദ് സദസ്സുകൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടന പരിപാടിയിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ അധ്യക്ഷതവഹിച്ചു. എഎ റഹീം, ടി.എം ബഷീർ, സൈനുദ്ധീൻ സഖാഫി, അബ്ദുറഹ്മാൻ സഖാഫി, സി.കെ ശക്കീർ സംബന്ധിച്ചു. 18/02/2010
അബ്ദുൽ സമദ് തെന്നല

2 comments:
റസൂല് മരിച്ചതും ഇതേ ദിവസമല്ലേ അത് ആഖോഷിക്കണോ?.......
മരണം ആരും ആഘോഷിക്കാറില്ല അതിനാൽ തന്നെ സംശയം അസ്ഥാനത്താണ്.
Post a Comment